Advertisment

ജവഹർ നവോദയ വിദ്യാലയം അഖിലേന്ത്യാതലത്തിൽ നടത്തിയ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ രണ്ടാം റാങ്ക് ആന്‍ മരിയ ബിജുവിന്! ഡീൻ കുര്യാക്കോസ് എംപി ആന്‍റെ വീട്ടിലെത്തി അഭിനന്ദിച്ചു

author-image
സുഭാഷ് ടി ആര്‍
Updated On
New Update

കോതമംഗലം:  കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ജവഹർ നവോദയ വിദ്യാലയം അഖിലേന്ത്യാതലത്തിൽ നടത്തിയ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേര്യമംഗലം നവോദയ വിദ്യാലയത്തിലെ ആന്‍ മരിയ ബിജു കരസ്ഥമാക്കി.

Advertisment

publive-image

ആന്മരിയ ബിജുവിന്‍റെ ഉജ്ജ്വല വിജയത്തിൽ അഭിനന്ദനവുമായി ഡീൻ കുര്യാക്കോസ് എംപി നേരിട്ട് തന്നെ ആന്‍റെ വീട്ടിലെത്തുകയും ഉപഹാരം കൈമാറുകയും ചെയ്തു .നേര്യമംഗലം നവോദയ സ്കൂളിന്‍റെയുും കോതമംഗലത്തിന്‍റെയും അഭിമാനമായി മാറിയ ഈ മിടുക്കിയെ അഭിനന്ദനം അറിയിക്കാൻ പൗരപ്രമുഖരും ബന്ധുക്കളും നാട്ടുകാരും വിവിധ രാഷ്ട്രീയ നേതാക്കളും കൊവിഡ്കാല നിയമം പാലിച്ച് എത്തിയിരുന്നു.

publive-image

കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം, കെഎസ്‌യു കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് അസ് ലം കബീര്‍ തുടങ്ങിയവർ ആന്‍ മരിയയ്ക്ക് ഉപഹാരം നൽകി .കോതമംഗലം അടയ്ക്കാ മുണ്ടയ്ക്കൽ ബിജു എബ്രഹാമിന്‍റെയും ബിസ്മി ബിജുവിന്‍റെയും മകളാണ് ആൻ മരിയ.

aanmariya
Advertisment