'കോണ്‍ഗ്രസ്-ബിജെപി ബന്ധങ്ങള്‍'; കൈപ്പത്തി താമരയായി രൂപാന്തരപ്പെടുന്നു; കോണ്‍ഗ്രസിനെ 'ട്രോളി' ആം ആദ്മി പാര്‍ട്ടി

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: രാജസ്ഥാനിലെ സംഭവവികാസങ്ങളില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് ആം ആദ്മി പാര്‍ട്ടി. കോണ്‍ഗ്രസ്-ബിജെപി ബന്ധങ്ങള്‍ എന്ന തലക്കെട്ടില്‍ കൈപ്പത്തി താമരയായി രൂപാന്തരപ്പെടുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ചായിരുന്നു എഎപിയുടെ പരിഹാസം.

രാജസ്ഥാനിലെ രാഷ്ട്രീയപ്രതിസന്ധിയില്‍ സച്ചിന്‍ പൈലറ്റിന്റെ കരങ്ങളല്ല പ്രവര്‍ത്തിക്കുന്നത് ബിജെപിയാണ് ഇതില്‍ കളിക്കുന്നതെന്ന അശോക് ഗെലോട്ടിന്റെ പ്രസ്താവനയെ സംബന്ധിച്ചുള്ള മാധ്യമവാര്‍ത്തയോടൊപ്പമാണ് ആം ആദ്മി ചിത്രം പങ്കുവച്ചിരിക്കുന്നത്.

Advertisment