Advertisment

ആസ്റ്റർ മെഡിക്കൽ സെന്ററിന്റെ പോസ്റ്റ് റമദാൻ ഹെൽത്ത് ചെക്കപ്പിന്റെ റജിസ്ട്രേഷൻ ആരംഭിച്ചു

New Update

ദോഹ, മേയ് 25, 2020: ഖത്തറിലെ സ്വകാര്യ ആരോഗ്യ മേഖലയിലെ അതികായകരായ ആസ്റ്റർ മെഡിക്കൽ സെന്ററിന്റെ പോസ്റ്റ് റമദാൻ ഹെൽത്ത് ചെക്കപ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഇരുപതോളം ലാബ് പരിശോധനകളും ഡോക്ടർ പരിശോധനകളും അടങ്ങിയ പോസ്റ്റ് റമദാൻ ഹെൽത്ത് ചെക്കപ്പ് ഇപ്പോൾ 69 റിയാലിനാണ് ലഭിക്കുക. 2020 ജൂൺ 30 വരെയാണ് ഈ പരിശോധന ലഭ്യമാകുക.

Advertisment

പതിനാലോളം പരിശോധനകൾ അടങ്ങിയ കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (സി.ബി.സി), ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, യൂറിക് ആസിഡ് (കിഡ്നി), എസ്.ജി.പി.ടി (ലിവർ), ബ്ലഡ് പ്രെഷർ, ബോഡി മാസ്സ് ഇൻഡക്‌സ്, ശരീരപരിശോധന എന്നിവ അടങ്ങിയതാണ് ആസ്റ്ററിന്റെ പോസ്റ്റ് റമദാൻ ഹെൽത്ത് ചെക്കപ്പ്. ഒപ്പം മൂന്ന് മാസത്തേക്ക് പരിധിയില്ലാതെ ഡോക്ടറെ കാണാനുള്ള അവസരവും ലഭിക്കും.

publive-image

"നമ്മുടെ എല്ലാ ദുശീലങ്ങളും അകറ്റി ആരോഗ്യപ്രദമായ ഒരു ജീവിതം ആരംഭിക്കുന്നതിന് പറ്റിയ ഏറ്റവും നല്ല സമയമാണ് പരിശുദ്ധ റമദാൻ മാസം. കൃത്യമായി നോമ്പെടുക്കുന്നതിലൂടെ ശരീരത്തിലെ അമിതമായ കൊളസ്ട്രോൾ, പഞ്ചസാരയുടെ അളവ്, അമിതഭാരം, രക്തസമ്മർദ്ദം എന്നിവ കുറക്കുന്നതിനും മാനസികാരോഗ്യം വർദ്ധിപ്പിക്കുവാനും സാധിക്കുമെന്ന് അടുത്തകാലത്ത് നടത്തിയ പഠനങ്ങൾ തെളിയിക്കുന്നതായി ആസ്റ്റർ മെഡിക്കൽ സെന്റർ ഇൻഡസ്ട്രിയൽ ഏരിയയിലെ സ്പെഷ്യലിസ്റ്റ്-ഇൻറ്റേർണൽ മെഡിസിൻ , ഡോ.ഷംസീർ പാലോറ പറഞ്ഞു."

"റമദാനിന് ശേഷം പരിശോധനകൾ നടത്തുന്നത് നോമ്പ് എടുക്കുന്നതിലൂടെ ശരീരത്തിന് വന്നിട്ടുള്ള മാറ്റങ്ങൾ മനസിലാക്കാൻ സഹായിക്കുകയും അത് റമദാൻ മാസത്തിലെ നല്ല ശീലങ്ങൾ തുടർന്ന് കൊണ്ട് പോകുന്നതിന് നിങ്ങളെ സഹായിക്കുകയും ചെയ്യും. ഇത്തരത്തിൽ ആളുകൾക്ക് അത്യവശ്യം നടത്തേണ്ട പരിശോധനകൾ അടങ്ങിയതാണ് ആസ്റ്ററിന്റെ പോസ്റ്റ് റമദാൻ ഹെൽത്ത് ചെക്കപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു"

ഖത്തറിലെ സി റിങ് റോഡ് (സബ് വേ സിഗ്നലിന് സമീപം), അൽ ഹിലാൽ (വഖൂദ് പെട്രോൾ സ്റ്റേഷന് സമീപം), ഇൻഡസ്ട്രിയൽ ഏരിയ (സ്ട്രീറ്റ് ഒന്നിനും ഫൂട്ട് ഓവർ ബ്രിഡ്ജിനും സമീപം), അൽ റയ്യാൻ (ഷാഫി മസ്ജിദിന് സമീപം), അൽ ഖോർ (ലുലുമാളിന് സമീപം) എന്നിവിടങ്ങളിലുള്ള മുഴുവൻ ആസ്റ്റർ മെഡിക്കൽ സെന്ററിലും ഈ പരിശോധന ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റേഷനുമായി "HEALTH" എന്ന് 74799300 എന്ന നമ്പറിലേക്ക് വാട്ട്സപ്പ് അയക്കുകയോ 44440499 എന്ന ആസ്റ്റർ ഹെൽപ്പ്ലൈനിൽ വിളിക്കുകയോ ചെയ്യുകയോ https://bit.ly/AsterTeleConsultation?fbclid=IwAR3LGF36FQEJ6J9yw5-ckXsC96XplozY8AaKFtJcMSWWzfrN2c6_Zj7RKnU എന്ന ലിങ്ക് ഉപയോഗിക്കുകയോ ചെയ്യുക.

aaster medical center
Advertisment