New Update
കൊച്ചി :അഭയകേസില്‍ വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ തോമസ് കോട്ടൂരും സെഫിയും സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജികള്‍ ഹൈക്കോടതി ഇന്നു പരിഗണിക്കും. ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുന്‍പ് തന്നെ ഫയലില്‍ സ്വീകരിച്ചിരുന്നു.
Advertisment
സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയ വിചാരണക്കോടതിയുടെ നടപടി നിയമപരമല്ലെന്നാണ് പ്രതികളുടെ വാദം. മാത്രമല്ല, കേസിലെ 49-ാം സാക്ഷിയായ അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസിക്കാനാവുന്നതല്ലെന്നും അപ്പീലില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23 നാണ് തിരുവനന്തപുരം സിബിഐ കോടതി പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി ശിക്ഷ വിധിച്ചത്.