Advertisment

'നിഴലെ അകലുകയാണോ...'! 'അഭ്രം' സിനിമയിലെ ഗാനം ശ്രദ്ധേയമാകുന്നു

author-image
admin
New Update

publive-image

Advertisment

സിനിമയിൽ അവസരം തേടി അലയാൻ കഴിയാതെ നാട്ടിൽ ഒതുങ്ങിക്കൂടിയ ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിലെ തങ്കമണിയിലെ ഒരു പറ്റം ചെറുപ്പക്കാർ കൊറോണക്കാലത്ത് ഒരു ഷോർട്ട് ഫിലിമെടുക്കാൻ ഇറങ്ങിത്തിരിച്ചു.

സിനിമ നിർമ്മാണത്തെക്കുറിച്ചും, സംവിധാനത്തെക്കുറിച്ചും യാതൊരു പരിചയവുമില്ലാത്ത അവർ ആ ഷോർട്ട് ഫിലിമിനായി എടുത്തു കൂട്ടിയ സീനുകൾ എഡിറ്റു ചെയ്തപ്പോൾ അത് രണ്ടു മണിക്കൂറുള്ള സിനിമയായി മാറി. മികച്ച മൂന്ന് പാട്ടുകളും നാല് സംഘട്ടനങ്ങളുമുള്ള ആക്ഷൻ ത്രില്ലർ സിനിമ. ആ സിനിമയുടെ പേര് =കാളിയൻ കോളനി എന്നാണ്.. തങ്കമണിക്കാർ, തങ്കമണിയിലെ പൊലീസുകാർ, രാഷ്ട്രീയക്കാർ എല്ലാവരും ആ സിനിമയ്ക്ക് പൂർണ്ണ പിൻതുണ നൾകി ആ സിനിമയ്ക്കൊപ്പം നിന്നു... ആ സിനിമയുടെ ബിജിഎം വർക്ക് നടക്കുകയാണ്.

അവരുടെ ചിത്രത്തിൻ്റെ ട്രെയിലർ സോഷ്യൽ മീഡിയായിൽ ശ്രദ്ദേയമായിരുന്നു..പല പ്രമുഖ സംവിധായകരും ഷെയർ ചെയ്തിരുന്നു.

ചെറുപ്പക്കാരുടെ കഴിവുകൾ കണ്ട് തങ്കമണിക്കാരനും വിദേശ മലയാളിയുമായ ജിൻസ് വർഗ്ഗീസ് എന്നൊരാൾ ഇവരെ വെച്ച് = അഭ്രം = എന്നൊരു 35 മിനിട്ട് ഷോർട്ട് മൂവി എടുത്തു. അതിൽ മികച്ച രണ്ട് പാട്ടുകളുമുണ്ട് ആ ചെറിയ സിനിമ റിലീസ് ചെയ്യാൻ ജിൻസ് വർഗ്ഗീസ് പല OTT ഫ്ലാറ്റ്ഫോമിലും, പ്രമുഖ യൂട്യൂബ് ചാനലുകളിലും ശ്രമിച്ചു. മുടക്കുമുതൽ ഒന്നും കിട്ടില്ല വേണേൽ റിലീസ് ചെയ്ത് പബ്ളിസിറ്റിയുണ്ടാക്കിത്തരാമെന്നാണ് അവർ പറഞ്ഞത്. തോറ്റു കൊടുക്കാൻ തയ്യാറല്ലാത്ത നിർമ്മാതാവും, അഭ്രത്തിൻ്റെ തിരക്കഥാകൃത്തുകൂടിയായ ജിൻസ് വർഗ്ഗീസ്

ഒരു യൂട്യൂബ് ചാനൽ തുടങ്ങി Jvt Movie huB അതിൽ അഭ്രം എന്ന മൂവിയിലെ ''നിഴലെ അകലുകയാണോ എന്ന ഹിറ്റ് 'ഗാനം റിലീസ് ചെയ്തു .

മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് സംവിധായകൻ റോഷൻ ആൻഡ്രൂസ് അഭ്രത്തിലെ ഗാനത്തെ വളരെ നല്ല അഭിപ്രായവും പറഞ്ഞിരുന്നു

ജിൻസ് വർഗ്ഗീസിൻ്റെ Jvt Movie huB ൽ ആൽബം സോംങ്ങുകളും, ഷോർട്ടു മൂവികളും, സിനിമകളും അദ്ദേഹം തന്നെ നിർമ്മിച്ച് റിലീസ് ചെയ്യുകയാണ്... Jvt നിർമ്മിക്കുന്ന സിനിമകൾ റിലീസ് ചെയ്യാനായി അദ്ദേഹം തന്നെ ഒരു ഒടിടി ഫ്ലാറ്റ്ഫോം ആരംഭിയ്ക്കാനുള്ള പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു....

ഇടുക്കി ജില്ലയിലെ കലാകാരായ ചെറുപ്പക്കാർക്ക് അവരുടെ കലാസൃഷ്ടികൾ റിലീസ് ചെയ്യാൻ Jvt movie huB, യൂട്യൂബ് ചാനൽ ഇനി മുതലുണ്ടാവും'. തൊട്ടുപിന്നാലെ ഒടിടി ഫ്ലാറ്റ്ഫോമും.... കാളിയൻ കോളനി, അഭ്രം ,തീപ്പൊരി പപ്പൻ എന്നീ മൂവികൾ ഇതിലെ ഹിറ്റാവുന്ന നിരവധിഗാനങ്ങളും ഈ ഫ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യും...... Jvt ചാനലിലെ വീഡിയോകളും വീഡിയോ സോംങ്ങുകളും, ഷോർട്ട് മൂവികളും, സിനിമകളും അണിയറയിൽ ആരംഭം കുറിച്ചു തുടങ്ങി....

Advertisment