Advertisment

വിവാഹം മാറ്റി വച്ചത് രണ്ടു തവണ; ഒടുവില്‍ ക്രിസ്റ്റി എബിയ്ക്ക് സ്വന്തമായി

author-image
സാബു മാത്യു
New Update

publive-image

Advertisment

അടിമാലി: ഏതു നാട്ടിലും കാണും ചില കല്ല്യാണമുടക്കികള്‍. പക്ഷേ, ലോകമൊട്ടാകെ ഇപ്പോള്‍ ആ കല്ല്യാണമുടക്കിക്ക് ഒറ്റ പേരെയുള്ളൂ, 'കൊവിഡ് 19' !

അടിമാലി ഇരുമ്പുപാലം കാക്കത്തോട്ടത്തില്‍ സാജുവിന്റെയും ഷൈലയുടെയും മൂത്തമകനായ എബിയുടെയും മുനിയറ കളരിയ്ക്കല്‍ സ്‌കറിയയുടെയും മോളിയുടെയും മൂത്തമകള്‍ ക്രിസ്റ്റിയുടെയും വിവാഹം കൊവിഡ് വ്യാപനം മൂലം മാറ്റിവച്ചത് രണ്ടു തവണയാണ്.

ഫെബ്രുവരി രണ്ടിനായിരുന്നു നിശ്ചയം. ഏപ്രില്‍ 20ന് വിവാഹം നടത്താനും തീരുമാനിച്ചു. അപ്പോഴേക്കും സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ വിവാഹം ഏപ്രില്‍ 30ലേക്ക് മാറ്റി.

എന്നാല്‍ ഇടുക്കിയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും ജില്ല റെഡ് സോണായി പ്രഖ്യാപിക്കുകയും ചെയ്തതോടെ ഏപ്രില്‍ 30നും വിവാഹം നടത്താനായില്ല.

സ്വപ്‌നങ്ങള്‍ക്ക് മീതെ കരിനിഴല്‍ വീഴ്ത്തി കൊവിഡ് വ്യാപിക്കുമ്പോഴും എബിയും ക്രിസ്റ്റിയും കാത്തിരുന്നു. ഒടുവില്‍ മെയ് മൂന്നിന് അടിമാലി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്ന ചടങ്ങളില്‍ ഫാ. ജോണ്‍ ഫിലിപ്പോസിന്റെ കാര്‍മികത്വത്തില്‍ എബി ക്രിസ്റ്റിയുടെ കഴുത്തില്‍ താലി ചാര്‍ത്തി.

കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഇരുവരുടെയും മാതാപിതാക്കള്‍ മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.

Advertisment