പാലാ രാമപുരത്ത് പിക്കപ്പ്‌വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു

author-image
സുനില്‍ പാലാ
Updated On
New Update

പാലാ: രാമപുരത്തിനടുത്ത് മുല്ലമറ്റത്ത് പിക്കപ്പ്‌വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു.  പിഴക് മണിമല  മജേഷിൻ്റെ ഭാര്യ ജോസി(43)യാണ് മരിച്ചത്.

Advertisment

publive-image

ഇന്ന് വൈകിട്ട് ഏഴുമണിയോടെ മുല്ലമറ്റത്തിന് സമീപമായിരുന്നു അപകടം. ജോസി രാമപുരം ഗവ. ആശുപത്രിക്കു സമീപം ഡി.ഡി. ആർ. സി. ലാബിൽ ടെക്‌നീഷ്യയായി ജോലി ചെയ്യുകയായിരുന്നു.

ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. പിക്കപ്പ്‌വാന്‍ ഓടിച്ചിരുന്നയാള്‍ അതേ വാഹനത്തില്‍തന്നെ  പരുക്കേറ്റയാളെ പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഭര്‍ത്താവ് മജേഷ് വിദേശത്ത് ജോലി ചെയ്യുകയാണ്. മക്കള്‍: മിലന്‍, മില്‍ഷന്‍. സംസ്‌കാരം പിന്നീട്.

Advertisment