Advertisment

സ്വയം ശ്രദ്ധിക്കാൻ തയ്യാറാണോ? എങ്കിൽ അസിഡിറ്റി എന്ന വില്ലനെ തുരത്താം...

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

എന്ത് കഴിച്ചാലും അസിഡിറ്റി പലരും നേരിടുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടാണ് അസിഡിറ്റി ഉണ്ടാകുന്നത്. തെറ്റായ ഭക്ഷണശൈലി, കടുത്ത മാനസിക സമ്മർദ്ദം ഇവയെല്ലാമാണ് അസിഡിറ്റിക്കുള്ള പ്രധാനകാരണങ്ങൾ. അമിതമായ മദ്യപാനവും പുകവലിയും അസിഡിറ്റിക്ക് കാരണമാകാറുണ്ട്.‌

Advertisment

publive-image

എരിവ്, പുളി, മസാല എന്നിവയുടെ അമിത ഉപയോഗം, പഴകിയ മത്സ്യവും മാംസവും എന്നിവയും അസിഡിറ്റി ഉണ്ടാക്കാം. നിങ്ങൾ സ്വയം ശ്രദ്ധിച്ചാൽ മാത്രമേ അസിഡിറ്റി കുറയ്ക്കാനാകും.അസിഡിറ്റി അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് മാർ​ഗങ്ങൾ നോക്കാം

ഉദരസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ഏറ്റവും മികച്ചതാണ് ജീരകം. ഉച്ചഭക്ഷണമോ അത്താഴമോ കഴിച്ച ശേഷം അര ടീസ്പൂൺ ജീരകം കഴിക്കുന്നത് നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും ഇല്ലാതാക്കാൻ സഹായിക്കും. ജീരകം കഴിക്കുന്നത് ഭക്ഷണം എളുപ്പം ദഹിക്കാൻ ​ഗുണം ചെയ്യും. ദിവസവും ചായ കുടിക്കുന്നവരാണ് നമ്മൾ. ചായയിൽ ഒരു നുള്ള് ജീരകം ചേർക്കുന്നത് അസിഡിറ്റിയ്ക്ക് നല്ലൊരു മരുന്നാണ്.

ദിവസവും രണ്ടോ മൂന്നോ ​ഗ്രാമ്പൂ കഴിക്കുന്നത് അസിഡിറ്റിയ്ക്ക് നല്ലൊരു പ്രതിവിധിയാണ്. ദിവസവും ​ഗ്രാമ്പ‌ു പൊടിച്ച് കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ മാറ്റാൻ സഹായിക്കുന്നു. ഗ്രാമ്പൂ വെള്ളത്തിലോ ചായയിലോ ചേർത്ത് കഴിക്കാവുന്നതാണ്.

കറുവപ്പട്ട‌ ഉദരസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും ദിവസവും ഒരു ​ഗ്ലാസ് കറുവപ്പട്ട വെള്ളം കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. ആർത്തവസമയത്തെ അസ്വസ്ഥകൾ അകറ്റാനും നല്ലൊരു പ്രതിവിധിയാണ് കറുവപ്പട്ട‌ വെള്ളം.

Advertisment