Advertisment

15 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് ആമിർ ഖാനും കിരൺ റാവുവും വിവാഹ മോചിതരാകുന്നു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

പതിനഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ നടൻ അമീർ ഖാനും കിരൺ റാവുവും വേർപിരിഞ്ഞു. വാർത്താ കുറിപ്പിലൂടെയാണ് ഇരുവരും വിവാഹ മോചന വാർത്ത അറിയിച്ചത്. അടുത്തിടെ തങ്ങളുടെ പതിനഞ്ചാം വിവാഹ വാർഷികം ആഘോഷിച്ച ഇരുവരും വിവാഹമോചിതരാകുന്നുവെന്നുള്ള ഔദ്യോഗിക പ്രസ്താവനയാണ് പുറത്തിറക്കിയിരിരിക്കുന്നത്.

കുറച്ചു കാലമായിട്ട് ഈ വേർപിരിയലിനെ കുറിച്ച്  തങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പ്രസ്താവനയിൽ ഇവര്‍ അറിയിച്ചു. തങ്ങളുടെ മകൻ ആസാദിനോട് അർപ്പണബോധമുള്ള മാതാപിതാക്കളായി തങ്ങള്‍ തുടരുമെന്നും അവനെ ഒരുമിച്ച് വളർത്തുമെന്നും ഇരുവരും പ്രസ്താവനയിൽ പറയുന്നു. പാനി ഫൗണ്ടേഷനിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പാനി ഫൗണ്ടേഷനിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്നും അറിയിച്ചു.

publive-image

”ഈ മനോഹരമായ 15 വർഷങ്ങളിൽ ഞങ്ങൾ ഏറെ അനുഭവങ്ങളും സന്തോഷവും ചിരിയും ഒരുമിച്ച് പങ്കിട്ടു, ഞങ്ങളുടെ ബന്ധം വിശ്വാസത്തിലും ബഹുമാനത്തിലും സ്നേഹത്തിലുമാണ് വളര്‍ന്നത്. ഇപ്പോൾ ഞങ്ങളുടെ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഇനി ഭാര്യാഭർത്താക്കന്മാരായിട്ടല്ല, മറിച്ച് സഹ രക്ഷാക‍ർത്താക്കളായി തുടരും. കുറച്ചുനാൾ മുമ്പ് ഞങ്ങൾ ഈ വേർപിരിയൽ ആസൂത്രണം ചെയ്തിരുന്നു. ഇപ്പോൾ ഈ ക്രമീകരണം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു, ഇനി വെവ്വേറെ താമസിക്കുകയും, എങ്കിലും ഒരു വിപുലമായ കുടുംബം പോലെ ഞങ്ങളുടെ ജീവിതം പങ്കിടുകയും ചെയ്യും”, പ്രസ്താവനയിൽ ഇരുവരും അറിയിച്ചിരിക്കുകയാണ്.

bollywood cinema
Advertisment