നടന്‍ ആര്യ വിവാഹ വാഗ്ദാനം നല്‍കി 80 ലക്ഷം രൂപ തട്ടിയെടുത്തു ;പരാതിയുമായി യുവതി

author-image
ഫിലിം ഡസ്ക്
New Update

ന്യൂഡല്‍ഹി; പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ആര്യ, വിവാഹ വാഗ്ദാനം നല്‍കി 80 ലക്ഷം രൂപ തട്ടിയെടുത്തതായി ജര്‍മ്മന്‍ യുവതിയുടെ പരാതി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് യുവതി പരാതി നല്‍കിയത്.

Advertisment

publive-image

വിദ്ജ നവരത്‌നരാജ എന്ന യുവതിയാണ് പരാതിയുമായി രംഗത്ത് വന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കും ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് ആര്യയ്ക്കെതിരായ ആരോപണം പരിശോധിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചെന്നൈയില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നയാളാണ് യുവതി. ജര്‍മ്മന്‍ വംശജ കൂടിയായ ഇവര്‍ ചെന്നൈ സ്വദേശികളായ മുഹമ്മദ് അര്‍മ്മാന്‍, ഹുസൈനി എന്നിവര്‍ മുഖേനയാണ് ആര്യയുമായി ബന്ധപ്പെടുന്നത്. മുഹമ്മദ് അര്‍മ്മാന്‍, ഹുസൈനി എന്നിവരും തന്നെ വഞ്ചിച്ചതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

ഇരുവരും നിരവധി വാഗ്ദാനങ്ങള്‍ നല്‍കി പണം തട്ടിയെടുത്തയാണ് യുവതി പറയുന്നത്. തമിഴ് നടന്‍ ആര്യയുടെയും അദ്ദേഹത്തിന്റെ മാതാവ് ജമീലയുടെയും സാന്നിധ്യത്തിലായിരുന്നു പണമിടപാട് നടന്നതെന്നും പരാതിയില്‍ പറയുന്നു. ലോക്ക്ഡൌണ്‍ കാലത്ത് സിനിമകള്‍ കുറവായതോടെ സാമ്ബത്തിക ബുദ്ധിമുട്ടുണ്ടായെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് ആര്യ തന്നെ സമീപിച്ചത്.

തന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും ആര്യ അറിയിച്ചു. പക്ഷേ അയാള്‍ തന്നെ വഞ്ചിക്കുകയായിരുന്നു. സമാനമായ രീതിയില്‍ ഇയാള്‍ നിരവധി യുവതികളെ വഞ്ചിച്ചിട്ടുണ്ടെന്ന് പിന്നീട് ആണ് തിരിച്ചറിയുന്നതെന്നും യുവതി പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

actor arya thattippu6
Advertisment