Advertisment

നായികയെ കെട്ടിപ്പിടിച്ചാലും അമൃതയ്ക്ക് കുഴപ്പമില്ല; തുറന്ന് പറഞ്ഞ് ബാല

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

ഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ബാലയും അമൃത സുരേഷുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇടം നേടിയുന്നു. അമൃതയുമായി വിവാഹബന്ധം വേര്‍പെടുത്തിയതിന് പിന്നാലെയാണ് ഡോക്ടര്‍ എലിസബത്തിനെ ജീവിതത്തിലേക്ക് കൂട്ടിയത്. എന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്ക് ഉള്ളിയായിരുന്നു ഗായിക കൂടിയായ അമൃത സുരേഷ് ഗോപി സുന്ദറിനോടൊപ്പം ജീവിതം ആരംഭിച്ചത്. എന്നാല്‍ ഇപ്പോള്‍ ബാലയുടെയും അമൃതയുടെയും പഴയൊരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. നാദിര്‍ഷയായിരുന്നു പരിപാടിയുടെ അവതാരകന്‍.

ബാല നായികയെ കെട്ടിപ്പിടിച്ച്‌ അഭിനയിക്കുന്നത് കാണുമ്ബോള്‍ കുശുമ്ബ് തോന്നാറുണ്ടോയെന്ന് നാദിര്‍ഷ ചോദിച്ചിരുന്നു. ഉമ്മ വെക്കുകയും കെട്ടിപ്പിടിക്കുകയുമൊക്കെ ചെയ്യുന്ന രംഗങ്ങള്‍ ഞാന്‍ നേരത്തെ കണ്ടിട്ടുണ്ട്. അതിനാല്‍ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഞങ്ങളെല്ലാവരും ഒന്നിച്ചാണ് ആ സിനിമ കണ്ടത്. ഇതുപോലെയുള്ള കുറേ രംഗങ്ങളൊക്കെ വേണമെന്നായിരുന്നു അമൃതയുടെ അച്ഛന്‍ പറഞ്ഞത്.

നമിതയെ പൊക്കിയെടുക്കുന്നൊരു രംഗമുണ്ടായിരുന്നു. ഇങ്ങനെ പൊക്കി തിരിഞ്ഞാല്‍ മതിയെന്ന് പറഞ്ഞിരുന്നു. 70 കിലോയോളമുണ്ടായിരുന്നു നമിത. ആ രംഗം കഴിഞ്ഞപ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ പൊക്കിയത്, സ്‌നേഹത്തോടെയാണോ എടുത്തത് എന്നൊക്കെ ചോദിച്ചിരുന്നു. ബാല നായകനായി അഭിനയിക്കുന്നത് കാണാനിഷ്ടമെന്നും അമൃത പറഞ്ഞിരുന്നു.

Advertisment