തൃശൂര്‍: പ്രശസ്ത നടന്‍ ദേവന്റെ ഭാര്യയും, സംവിധായകന്‍ രാമു കാര്യാട്ടിന്റെ മകളുമായ സുമ (55)അന്തരിച്ചു. മൃതദേഹം ഇന്നു തൃശൂര്‍ മൈലിപാടത്തുള്ള വസതിയില്‍ പൊതുദര്‍ശനു വയ്ക്കും.
/sathyam/media/post_attachments/uO5ufm7P6SScYyTlPh6h.jpg)
സംസ്‌കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് വടൂക്കര ശ്മശാനത്തില്‍ നടക്കും. മകള്‍ ലക്ഷ്മി, മരുമകന്‍ സുനില്‍. പരസ്യസംവിധായകന്‍ സുധീര്‍ കാര്യാട്ട് സഹോദരനാണ്.
രാമു കാര്യാട്ടിന്റെ അനന്തരവനാണ് ദേവന്‍. രാമു കാര്യാട്ടിന്റെ പാരമ്പര്യവുമായാണ് ദേവന്‍ സിനിമയില്‍ സജീവമായത്.