റിപ്പബ്ലിക് ചാനലിലെ ചര്‍ച്ചയ്ക്കിടയില്‍ നടി കസ്തൂരി ശങ്കര്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ വൈറലാകുന്നു. ബോളിവുഡിലെ സ്വജനപക്ഷപാതം എന്ന വിഷയത്തിലായിരുന്നു അര്‍ണബ് ഗോസ്വാമി അവതാരകനായ ചര്‍ച്ച നടന്നിരുന്നത്.
ചര്‍ച്ചയ്ക്കിടയില്‍ കസ്തൂരി ആഹാരം കഴിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. തുടര്‍ന്ന് നിരവധി ട്രോളുകളും താരത്തെ തേടിയെത്തി. എന്നാല്‍ ചിലര്‍ അഭിനന്ദിച്ചും രംഗത്തെത്തി. കസ്തൂരിയുടെ ആത്മവിശ്വാസം അഭിനന്ദിക്കേണ്ടതാണെന്നായിരുന്നു ചിലരുടെ കമന്റ്.
എന്നാല്‍ സംഭവിച്ചതിനെക്കുറിച്ച് വിശദീകരണവുമായി പിന്നീട് കസ്തൂരി രംഗത്തെത്തി. ഒരു മണിക്കൂറോളം അര്‍ണബിന്റെ ചര്‍ച്ച കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും സംസാരിക്കാന്‍ അനുവദിക്കാതിരുന്ന സാഹചര്യത്തില്‍ ഭക്ഷണം കഴിക്കുകയായിരുന്നുവെന്നും കസ്തൂരി പറഞ്ഞു. വീഡിയോ ഓഫാക്കാന്‍ മറന്നതാണെന്നും ക്ഷമിക്കണമെന്നും കസ്തൂരി ട്വിറ്ററില്‍ കുറിച്ചു.
I need the confidence level of this lady in my life. pic.twitter.com/DoWWQgBKgc
— Scotchy(Chronological) (@scotchism) July 19, 2020