Advertisment

നടന്‍ തിലകന്‍റെ മകനും സീരിയല്‍ നടനുമായിരുന്ന ഷാജി തിലകന്‍ അന്തരിച്ചു

New Update

കൊച്ചി: അന്തരിച്ച നടന്‍ തിലകന്‍റെ മകനും സീരിയല്‍ നടനുമായിരുന്ന ഷാജി തിലകന്‍ അന്തരിച്ചു. 55 വയസായിരുന്നു. കരൾ സംബസമായ അസുഖത്തെ തുടർന്ന് അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു . ചാലക്കുടി എലിഞ്ഞിപ്ര കടുങ്ങാടായിരുന്നു താമസിച്ചിരുന്നത് .

Advertisment

publive-image

1998-ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന ചിത്രത്തില്‍ ഷാജി തിലകന്‍ അഭിനയിച്ചിരുന്നു. സമീപകാലത്ത് സീരിയല്‍ മേഖലയിലും സജീവമായിരുന്നു. അപ്പോളോ ടയേഴ്സ് ജീവനക്കാരനാണ്.

മാതാവ്: ശാന്ത. നടന്‍ ഷമ്മി തിലകന്‍, ഡബിംഗ് ആര്‍ട്ടിസ്റ്റും നടനുമായ ഷോബി തിലകന്‍, സോണിയ തിലകന്‍, ഷിബു തിലകന്‍, സോഫിയ തിലകന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

actor thilakan shaji thilakan shaji thilakan death
Advertisment