വിമാനത്താവളത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം ; നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍ ,ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

ഫിലിം ഡസ്ക്
Tuesday, November 19, 2019

കൊച്ചി: ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. നിലവില്‍ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലാണ് ശ്രീനിവാസന്‍. വിമാനത്താവളത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഞായറാഴ്ച രാത്രി നെടുമ്പാശേരിയില്‍ നിന്ന് ചെന്നൈയിലേക്ക് പോകാനെത്തിയതായിരുന്നു താരം. പരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനത്തിലേക്ക് കയറുമ്പോഴായിരുന്നു ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശ്വാസം മുട്ടലും മറ്റു അസ്വസ്ഥതകളും ആയിരുന്നു അദ്ദേഹത്തിന് ഉണ്ടായത്.

തുടർന്ന് വിമാനത്താവള അധികൃതരുടെ നേതൃത്വത്തില്‍ ശ്രീനിവാസനെ അങ്കമാലി ലിറ്റില്‍ഫ്‌ളവര്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പ്രാഥമിക പരിശോധനയ്ക്ക് ശേഷം എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു.

×