നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷിയായ വിപിന്‍ലാലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, January 27, 2021

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ പത്താം പ്രതി വിപിന്‍ലാലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ഈ മാസം 29ന് വിചാരണാ കോടതിയില്‍ ഹാജരായി ജാമ്യം നേടാം. നേരത്തെ മാപ്പുസാക്ഷിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വിപിന്‍ലാലിനെ വിയ്യൂര്‍ ജയിലധികൃതര്‍ പുറത്തുവിട്ടിരുന്നു.

ഇതിനെതിരെ ദിലീപ് വിചാരണാ കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യം ലഭിക്കും മുമ്പ് വിട്ടയച്ച നടപടി ചട്ടവിരുദ്ധം എന്നായിരുന്നു കൊച്ചിയിലെ വിചാരണക്കോടതിയുടെ കണ്ടെത്തല്‍. തുടര്‍ന്ന് വിപിന്‍ലാലിനെ അറസ്റ്റ് ചെയ്യാന്‍ വാറന്‍റും പുറപ്പെടുവിച്ചു. ഇത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

×