ജയ്പുര്‍: ബാസ്ക്കറ്റ് ബോള്‍ ഇതിഹാസം കോബ് ബ്രയാന്റിന്റെ വേര്‍പാടില്‍ വിതുമ്പി ബോളിവുഡ് നടി ദിയ മിര്‍സ. ജയ്പുര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഒരു സെഷനില്‍ പങ്കെടുക്കവെയാണ് നടി കരഞ്ഞത്.
/sathyam/media/post_attachments/ZqvjzAld3CCPDaXewTkE.jpg)
സഹാനുഭൂതിയില്നിന്നു പിന്തിരിപ്പിക്കരുത്, കണ്ണുനീര് പൊഴിക്കുന്നതിനു ഭയം വേണ്ട. കണ്ണീര് കരുത്ത് നല്‍കും. ഇത് അഭിനയമല്ല എന്നു പറഞ്ഞാണ് ദിയ മിര്‍സ വിതുമ്പിയത്. പിന്നീട് ഇതു സംബന്ധിച്ചു മാധ്യമങ്ങളോടു പ്രതികരിക്കവെ, കോബ് ബ്രയാന്റിന്റെയും മകളുടെയും മരണവാര്‍ത്ത തന്നെ ആകെ ഉലച്ചു കളഞ്ഞെന്ന് അവര്‍ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥതി പദ്ധതി ഗുഡ്വില് അംബാസഡറാണ് ദിയ.
അതേസമയം, നടിയുടെ കണ്ണീരിനെ പരിഹസിച്ചും നിരവധി പേര് രംഗത്തെത്തി. "ദേശി ഗ്രറ്റ തന്‍ബര്‍ഗ്' ആകാനാണു നടിയുടെ ശ്രമമെന്നു ചിലര്‍ പരിഹസിച്ചു. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയാണു ഗ്രറ്റ തന്‍ബര്‍ഗ്. കലിഫോര്‍ണിയയിലെ കലബസാസ് മലയില്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്നാണ് ബ്ലാക് മാംബ എന്നറിയപ്പെടുന്ന കോബി ബ്രയന്റും 13 വയസുകാരി മകള്‍ ജിയാനയും മരിച്ചത്.