New Update
മുംബൈ : നാര്‍ക്കോട്ടിക്‌സ് ബ്യൂറോ നടത്തിയ മയക്കുമരുന്ന് വേട്ടക്കിടെ കന്നട നടി ശ്വേത കുമാരി അറസ്റ്റിലായി. മുംബൈയിലെ മിറ-ബയാന്‍ഡര്‍ മേഖലയിലെ ക്രൗണ്‍ ബിസിനസ് ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് സിനിമാ താരം പിടിയിലായത്. നടിയുടെ പക്കല്‍ നിന്നും 400 ഗ്രാം മെഫെഡ്രോണ്‍ (എംഡി) പിടിച്ചെടുത്തു.
Advertisment
ഗോവയിലും മഹാരാഷ്ട്രയിലുമായി നര്‍കോട്ടിക്‌സ് ബ്യൂറോ (എന്‍സിബി) നടത്തിയ പരിശോധനയില്‍ വിവിധയിടങ്ങളില്‍ നിന്ന് മയക്കുമരുന്നു പിടിച്ചെടുത്തു.
മയക്കുമരുന്ന് വില്‍പനയിലെ പ്രധാനിയെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം നടക്കുകയാണ്. സംസ്ഥാനാന്തര മയക്കുമരുന്ന് സിന്‍ഡിക്കേറ്റിന്റെ വരുമാനസ്രോതസ്സിനെക്കുറിച്ചും എന്‍സിബി അന്വേഷിക്കുന്നുണ്ട്.