Advertisment

ജെഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍ പ്രവേശനമാരംഭിച്ചു

New Update

publive-image

Advertisment

കൊച്ചി: ജെഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി 2021 അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കൊച്ചിയിലെ പഠന കേന്ദ്രമുള്‍പ്പെടെ ഇന്ത്യയിലുടനീളം 38ലധികം കേന്ദ്രങ്ങള്‍ ജെഡി ഇന്‍സ്റ്റിറ്റ്യൂട്ടിനുണ്ട്.

ഫാഷന്‍ ഡിസൈന്‍, ഇന്റീരിയര്‍ ഡിസൈന്‍, ജ്വല്ലറി ഡിസൈന്‍, ഫാഷന്‍ കമ്മ്യൂണിക്കേഷന്‍, ഫാഷന്‍ ആന്‍ഡ് ലൈഫ്സ്റ്റൈല്‍ എന്റര്‍പ്രണര്‍ഷിപ്പ്, ഫാഷന്‍ ബിസിനസ് മാനേജ്മെന്റ്, വിഷ്വല്‍ മര്‍ക്കന്‍ഡൈസിംഗ്, ഫാഷന്‍ ഫോട്ടോഗ്രാഫി, ഹെയര്‍ ആന്‍ഡ് മേക്കപ്പ് ആര്‍ട്ടിസ്ട്രി എന്നീ മേഖലകളില്‍ ബിരുദ-ബിരുദാനന്തര കോഴ്സുകളും ഡിപ്ലോമ-പോസ്റ്റ് ഡിപ്ലോമ കോഴ്സുകളും ജെഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി ഓഫര്‍ ചെയ്യുന്നു.

ഗവേഷണം, മെന്ററിംഗ്, പ്രായോഗിക പരിജ്ഞാനം, ക്ലാസ് റൂം പരിശീലനം എന്നിവയുടെ ശക്തമായ സംയോജനത്തോടെ നാളെ അതാത് മേഖലകളിലെ വിദഗ്ധരാകാന്‍ വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തുന്നതില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രധാന പങ്ക് വഹിക്കുന്നു.

പിന്നാക്ക സമുദായ വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളില്‍ 10 ശതമാനം സ്‌കോളര്‍ഷിപ്പും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ ഡോക്യുമെന്റേഷന്‍ വഴി വാര്‍ഷിക ഫീസ് 100 ശതമാനം വരെ തിരികെ ലഭിക്കും.

publive-image

ഫാഷന്‍, അപ്പാരല്‍ ഡിസൈന്‍, ഇന്റീരിയര്‍ ഡിസൈന്‍ ഡിഗ്രി കോഴ്സുകളില്‍ ലാറ്ററല്‍ എന്‍ട്രി അനുവദിക്കുന്നു. ക്രിയേറ്റീവ് വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന പ്രൊഫഷണലുകള്‍ക്ക് മികച്ച ഡിസൈന്‍ വിദ്യാഭ്യാസം നല്‍കാന്‍ ജെഡി ഇന്‍സ്റ്റിറ്റ്യൂട്ട് എല്ലായ്പ്പോഴും ശ്രമിക്കുന്നു. ഈ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഒരു വലിയ നടപടിയാണിതെന്ന് ജെ ഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി സൗത്ത് ഡയറക്ടര്‍ സാന്ദ്ര സെക്യൂറ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9606096060 എന്ന നമ്പരില്‍ ബന്ധപ്പെടുകയോ ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ക്കായി https://www.jdinstitute.edu.in/apply-online/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.

courses
Advertisment