Advertisment

വൈരുദ്ധ്യവാദവും വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദവും...

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

Advertisment

-അഡ്വ. ജേക്കബ് പുളിക്കന്‍

ഗൗരവമേറിയ വിഷയങ്ങള്‍ക്ക് ഒരിക്കലും സ്ഥലം അനുവദിക്കാത്ത പ്രമുഖ മാധ്യമങ്ങള്‍ ഇന്ന് (തിങ്കളാഴ്ച) എം.വി ഗോവിന്ദന്‍ നടത്തിയ ഒരു പ്രസംഗവും അതിനു പ്രതികരണമായി മുല്ലപ്പള്ളി രാമചന്ദ്രനും കെ. സുധാകരനും നടത്തിയ പരാമര്‍ശങ്ങളും പ്രസിദ്ധീകരിച്ചു കണ്ടതില്‍ അതിയായ സന്തോഷം തോന്നുന്നു.

വിഷയത്തെക്കുറിച്ച് ഇത് ഏറ്റവും ചുരുങ്ങിയ ഒരു കുറിപ്പാണ്. മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും താല്പര്യമുണ്ടെങ്കില്‍ കൂടുതല്‍ ആരുമായും ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്നും അറിയിക്കുന്നു.

'വൈരുദ്ധ്യവാദം' ശരിയാണ്. അതുകൊണ്ടാണ് ലോകത്ത് ഇന്നുവരെയും ഒരിടത്തും കമ്മ്യൂണിസം ഉണ്ടായിട്ടില്ലാത്തതും. ഇനി ലോകാവസാനംവരെ കാത്തിരുന്നാലും അതൊട്ട് ഒരിടത്തും ഉണ്ടാകാനും പോകുന്നില്ല.

എന്നാല്‍ 'വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം' പൂര്‍ണമായും തെറ്റാണ്. ഇവയിലെ യഥാര്‍ത്ഥ പ്രശ്നം രാഷ്ട്രീയമല്ല; പ്രപഞ്ചഘടനയുടെയും ചലന സിദ്ധാന്തത്തിന്‍റെതുമാണ്. അത് രാഷ്ട്രീയവുമായി ബന്ധപ്പെടുത്താമെന്നു മാത്രം.

പ്രപഞ്ചം, പദാര്‍ത്ഥം (matter) കൊണ്ടുമാത്രം നിറഞ്ഞിരിക്കുന്നു എന്നും പദാര്‍ത്ഥമല്ലാതെ മറ്റൊന്നും പ്രപഞ്ചത്തിലില്ല എന്നും മാര്‍ക്സും ഏംഗല്‍സും കൂടി സിദ്ധാന്തിച്ചതാണ് പ്രശ്നം. പദാര്‍ത്ഥത്തില്‍ തന്നെ ഊര്‍ജം അടങ്ങിയിരിക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ ഈശ്വര സങ്കല്പത്തേയും മതസംവിധാനത്തേയും അന്ധമായി എതിര്‍ത്ത മാര്‍ക്സിനും ഏംഗല്‍സിനും കഴിഞ്ഞില്ല. എന്നാല്‍ അവരുടെ കാലശേഷം ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ശാസ്ത്രീയമായി തന്നെ അതു കണ്ടെത്തുകയും ചെയ്തു.

1972-73 കാലഘട്ടത്തില്‍ തന്നെ ഞാന്‍ ഈ വിഷയം ഒരു ലേഖനത്തില്‍ വിശദീകരിച്ചിട്ടുള്ളതും അക്കാലത്തു കേരളനാട് എന്ന വാരികയും കേരള ടൈംസ് പത്രം പിന്നീട് രണ്ടുതവണയും, നാലഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് വര്‍ത്തമാനം പത്രവും ആയതു പ്രസിദ്ധീകരിച്ചിട്ടുള്ളതും; ഇ.എം.എസ്. നമ്പുതിരിപ്പാട് അടക്കമുള്ള മാര്‍ക്സിസ്റ്റ് ചിന്തകരുടെയും മറ്റും ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുള്ളതുമാണ്.

വര്‍ഷങ്ങള്‍ക്കുശേഷം നമ്പുതിരിപ്പാട് നേരിട്ടുള്ള സംഭാഷണത്തില്‍ എന്‍റെ വീക്ഷണം ശരിയാണെന്ന് സമ്മതിച്ചിട്ടുള്ളതും എന്നാല്‍ പാര്‍ട്ടിയെ നയിക്കേണ്ടതിനാല്‍ പരസ്യമായി വെളിപ്പെടുത്തുകയില്ലെന്ന് പറഞ്ഞിട്ടുള്ളതുമാണ്. ഇപ്പോള്‍ ഞാന്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരണത്തിന് തയ്യാറാക്കിയിട്ടുള്ള 'Thy Kingdom of a World Government and a Single Human Society' എന്ന പുസ്തകത്തില്‍ ഈ വിഷയം ഒരു നീണ്ട അദ്ധ്യായമായി ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്. മാധ്യമങ്ങളും താല്പര്യമുള്ള ജനങ്ങളും ആവശ്യപ്പെട്ടാല്‍ മാത്രം കൂടുതല്‍ വിശദീകരണത്തിന് തയ്യാറുമാണ്.

 

 

voices
Advertisment