Advertisment

ജൈവരീതിയിൽ വിളവെടുത്ത നെല്ല് അരിയാക്കി ഉപഭോക്താവിലെത്തിച്ച് സഹകരണ സ്ഥാപനം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:ഹരിതം സഹകരണ പദ്ധതിയിൽ ഒന്നര ഏക്കർ തരിശ് ഭൂമിയിൽ കൃഷി ചെയ്താണ്

കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക് നാടിന് ഭക്ഷ്യ സമൃദ്ധിയേകിയത്.

നിത്യോപയോഗത്തിനു മാത്രമല്ല, കയറ്റുമതിക്ക് കൂടി പ്രാപ്തമാകുന്ന വിധത്തില്‍ കാര്‍ഷികോത്പന്ന വിപണി സജ്ജമാക്കുകയാണ് സഹകരണ മേഖലയുടെ ലക്ഷ്യം.

Advertisment

publive-image

വിളവെടുത്ത നെല്ല് അരിയാക്കി ഉപഭോക്താക്കളിലെത്തിച്ച പ്രവൃത്തി കേവല ലാഭം എന്നതിലുപരി

കോവിഡ് കാലത്തെ മഹാപോരാട്ടവും പ്രചോദനവും മാതൃകയുമാണെന്ന് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം.പുരുഷോത്തമൻ പറഞ്ഞു.

ജൈവ കൃഷി നമ്മുടെ സംസ്‌കാരവും ഉത്തരവാദിത്വവുമാണ്.കാര്‍ഷിക സ്വയംപര്യാപ്തതയ്ക്ക് ജനകീയ മുന്നേറ്റം ഉണ്ടാകാതെ പ്രതിസന്ധിയുടെ വരും നാളുകളിൽ അതിജീവനം സാധ്യമല്ലെന്ന്

പ്രസംഗകർ പറഞ്ഞു.

ബാങ്ക് പ്രസിഡന്റ് എ.എം.മുഹമ്മദ് ഹാരിസ് അധ്യക്ഷനായി. സാമൂഹ്യ രംഗത്ത് ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കണമെങ്കിൽ ജനകീയമുന്നേറ്റം ആവശ്യമാണെന്ന് സംസാരിച്ചവർ പറഞ്ഞു.

ബാങ്ക് പ്രസിഡന്റ് ഹാരിസ് അധ്യക്ഷനായി. വ്യത്യസ്ത രാഷ്ട്രീയ കക്ഷി നേതാക്കൾ,കാർഷികമേഖലയിൽ പ്രവർത്തിക്കുന്നവർ,പൗരപ്രമുഖർ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.ഡയറക്ടർ

കെ.കെ.ചന്ദ്രൻ സ്വാഗതവുംബാങ്ക് സെക്രട്ടറി ബിനോയ് ജോസഫ് നന്ദിയും പറഞ്ഞു

agriculture
Advertisment