Advertisment

ഹരിത സമൃദ്ധിക്കായി മൂന്ന് ഏക്കറോളം വരുന്ന തരിശ് ഭൂമിയിൽ വിവിധയിനം പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു

New Update

മണ്ണാർക്കാട്:കാര്‍ഷിക മേഖലയില്‍ പുത്തനുണര്‍വ്വ് നല്കി കൃഷിയുടെ വ്യാപനവും സുസ്ഥിരതയും സാദ്ധ്യമാക്കാന്‍, സുഭിക്ഷ കേരളം ഹരിത പദ്ധതിയുടെ ഭാഗമായി കരിമ്പ പഞ്ചായത്ത് കാർഷിക ഉത്പാദന സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കരിമ്പ പാലളം വടക്കേക്കരയിൽ മൂന്ന് ഏക്കറോളം വരുന്ന തരിശ്ശ് ഭൂമിയിൽ വിവിധയിനം പച്ചക്കറികളുടെ കൃഷിക്ക് തുടക്കം കുറിച്ചു.

Advertisment

publive-image

കോങ്ങാട് എം.എൽ.എ കെ.വി.വിജയദാസ് തൈനട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.വ്യവസ്ഥാപിതമായ കാര്‍ഷിക സമൂഹത്തെ വാര്‍ത്തെടുക്കുന്നതിലൂടെതരിശ് ഇടങ്ങളെ വിളനിലങ്ങളാക്കി മാറ്റുന്നതു വഴി, ഭക്ഷ്യസുരക്ഷയിലേക്കുള്ള പാത തുറക്കുക എന്നതാണ് ഇപ്പോൾ അനിവാര്യമായിട്ടുള്ളത്. സമൂഹത്തില്‍ വ്യക്തികളുടെയും സംഘങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സഹകരണത്തോടെ ജനങ്ങളെ മുഴുവൻ അണിനിരത്തി നടപ്പിലാക്കുന്ന പദ്ധതിആവണം കൃഷി.

ഒരിഞ്ചു സ്ഥലം പോലും വൃഥാവിലാവാതെ കൃഷി സ്ഥലങ്ങളെ ഉപയോഗപ്പെടുത്തി ഉത്പാദന വര്‍ദ്ധനവ് നടത്തിയാൽ മാത്രമേ ഈ മഹാമാരിയുടെ കാലത്ത് അതിജീവിക്കാൻ കഴിയൂവെന്ന് എംഎൽ എ പറഞ്ഞു.വടക്കേക്കരയിലെ മൂന്നേക്കർ ഭൂമിയിൽ തികച്ചും ജൈവരീതിയിൽ ഉത്പാദനം നടത്തും.

പ്രദേശത്തെ 20കുടുംബങ്ങൾ ചേർന്ന് രൂപീകരിച്ചസമിതിക്കാണ് മേൽനോട്ട ചുമതല.സി.പി സജി,യു.പി.രാമൻ എന്നിവരാണ് സമിതിയുടെ സാരഥികൾ.

പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ അധ്യക്ഷയായി.കാർഷിക ഉത്പാദന സഹകരണ സംഘം പ്രസിഡന്റ് എൻ.കെ.നാരായണൻ കുട്ടി,കൃഷി ഓഫീസർ പി.സാജിദലി,പി.ജി.വത്സൻ,രാമചന്ദ്രൻ മാസ്റ്റർ,വാർഡ് മെമ്പർജിമ്മി മാത്യു,ഷമീർ,ഷാജി,പഞ്ചായത്ത് അംഗങ്ങൾകർഷക സംഘംനേതാക്കൾ പങ്കെടുത്തു

AGRICUTURE
Advertisment