Advertisment

മണ്ണിൽ പൊന്ന് വിളയിക്കാനൊരുങ്ങി ഫ്രറ്റേണിറ്റി പ്രവർത്തകർ

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്‌: ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ജില്ലയിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ ഉപയോഗ ശൂന്യമായി കിടക്കുന്ന സ്ഥലം വൃത്തിയാക്കി കൃഷിയിറക്കി. തൃത്താല മണ്ഡലത്തിൽ ചാലിശേരിയിലാണ് പ്രവർത്തകർ വീട്ടാവശ്യങ്ങൾക്കുള്ള മത്തൻ,പയർ, കിഴങ്ങ് - ഇല വർഗങ്ങൾ എന്നിവയുടെ കൃഷി തുടങ്ങിയത്. മണ്ഡലം കൺവീനർ യാസിർ, അജ്മൽ, അനസ് എന്നിവർ ചേർന്നാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

Advertisment

publive-image

പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി "സാഹോദര്യത്തണൽ വിരിയിക്കാം" എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി നടത്തുന്ന ക്യാമ്പയിൻ്റെ ജില്ല തല ഉദ്ഘാടനം സ്വഗൃഹത്തിൽ 'സാഹോദര്യ മരം' നട്ട് സംസ്ഥാന വൈസ് പ്രസിഡൻ്റ് എസ്.മുജീബുറഹ്മാൻ നിർവഹിച്ചു.കേന്ദ്ര കമ്മിറ്റിയംഗം സാന്ദ്ര എം.ജെ, ജില്ല ഭാരവാഹികൾ,മണ്ഡലം കമ്മിറ്റികൾക്കും കാമ്പസ് യൂണിറ്റുകൾക്കും കീഴിൽ ജില്ലയിലെ നൂറ് കണക്കിന് പ്രവർത്തകർ എന്നിവരെല്ലാം വീടുകളിൽ തൈ നടീൽ നിർവഹിച്ചു.

മുതിർന്ന പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലനെ ജില്ല കമ്മിറ്റി ആദരിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ അദ്ദേഹത്തെ പൊന്നാട അണിയിച്ചു. ഷഹ് ബാസ് മണ്ണൂർ, ആദിൽ,ബിലാൽ, അഫ്സൽ, ഷാഹിദ് എന്നിവർ നേതൃത്വം നൽകി.

AGRICUTURE
Advertisment