Advertisment

പൈലറ്റ് പരിശീലന നിബന്ധനകള്‍ പാലിക്കുന്നില്ല; എയര്‍ ഏഷ്യയ്ക്ക് 20 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ

author-image
Charlie
New Update

publive-image

Advertisment

എയര്‍ ഏഷ്യയ്ക്ക്  20 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). പൈലറ്റ് പരിശീലന നിബന്ധനകള്‍ ലംഘിച്ചതിനാണ് പിഴ. പരിശോധനയ്ക്കിടെ നിയമലംഘനം കണ്ടെത്തിയ എയര്‍ ഏഷ്യയിലെ എട്ട് എക്‌സാമിനര്‍മാര്‍ക്കും മൂന്ന് ലക്ഷം രൂപ വീതം പിഴ ചുമത്തി.

'പൈലറ്റുമാരുടെ, പൈലറ്റ് പ്രൊവിഷന്‍സി ചെക്/ഇന്‍സ്ട്രമെന്റ് റേറ്റിങ് ചെക്ക് എന്നിവയുടെ സമയത്ത് നടത്തേണ്ട ചില നിര്‍ബന്ധിത കാര്യങ്ങള്‍ ചെയ്യാത്തതിന് ഡിജിസിഎ എയര്‍ ഏഷ്യയ്ക്ക് പിഴ ചുമത്തുന്നു. ഒരു പ്രസ്താവനയില്‍ ഡിജിസിഎ പറയുന്നു. ഡിജിസിഎ സിവില്‍ ഏവിയേഷന്‍ നിയമങ്ങള്‍ ലംഘിച്ചതിന് എയര്‍ ഏഷ്യ (ഇന്ത്യ) ലിമിറ്റഡിന് 20,00,000/ രൂപ (ഇരുപത് ലക്ഷം രൂപ) പിഴ ചുമത്തിയിട്ടുണ്ടെന്നും തന്റെ ചുമതലകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതിന് എയര്‍ലൈനിന്റെ ട്രെയിനിംഗ് മേധാവിയെ മൂന്ന് മാസത്തേക്ക് സ്ഥാനത്ത് നിന്ന് നീക്കിയെന്നും ഡിജിസിഎ പ്രസ്താവനയില്‍ അറിയിച്ചു.

എയര്‍ ഏഷ്യയുടെ ബന്ധപ്പെട്ട മാനേജര്‍, ട്രെയിനിംഗ് മേധാവി, നിയുക്ത എക്‌സാമിനര്‍മാര്‍ എന്നിവര്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അവരുടെ രേഖാമൂലമുള്ള മറുപടികള്‍ പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തിരിക്കുന്നത്.

Advertisment