New Update
ഡല്‍ഹി: രാജ്യത്ത് കോവിഡ് വൈറസ് വ്യാപനം അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഇപ്പോളിതാ കോവിഡ് വാക്സിനേഷന്‍ ലഭ്യമാക്കിയില്ലെങ്കില്‍ പണിമുടക്കാരംഭിക്കുമെന്ന ഭീഷണിയുമായി രംഗത്ത് എത്തിയിരിക്കുയാണ് എയര്‍ ഇന്ത്യ പൈലറ്റുമാര്‍.
Advertisment
/sathyam/media/post_attachments/hvR6FhChlpVV4CItgwk1.png)
പൈലറ്റുമാരില്‍ പലരും രോഗബാധിതരാണ്. എല്ലാവര്‍ക്കും വാക്സിനേഷന്‍ ലഭ്യമാക്കണം. പൈലറ്റുമാര്‍ക്ക് മതിയായ ചികിത്സ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നില്ലെന്ന് ആരോപിക്കുന്നു.
ഇതു സംബന്ധിച്ച് പൈലറ്റ് അസോസിയേഷൻ വ്യോമയാന മന്ത്രിക്ക് പരാതി നൽകി. പ്രതിദിനം രാജ്യത്ത് മുന്നരലക്ഷത്തിനും മുകളിലാണ് രോഗികളുടെ എണ്ണം. 3449 മരണവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 2,22,408 കടന്നു.
നിലവിലെ സാഹചര്യത്തില്‍ രോഗവ്യാപനത്തിന്റെ തീവ്രത കുറയ്ക്കാന്‍ ലോക്ഡൗണാണ് വേണ്ടതെന്ന ആവിശ്യവുമായി നിരവധി പേര്‍ രംഗത്ത് എത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us