ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെലില്‍ ടെക് ലോകത്തെ ആഗോള ഭീമനായ ഗൂഗിള്‍ നിക്ഷേപം നടത്തുന്നു; 100 കോടി ഡോളര്‍ ഡോളര്‍ നിക്ഷേപിക്കും

New Update

ഡല്‍ഹി: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെലില്‍ ടെക് ലോകത്തെ ആഗോള ഭീമനായ ഗൂഗിള്‍ നിക്ഷേപം നടത്തുന്നു. 100 കോടി ഡോളറാണ് നിക്ഷേപം. സ്മാര്‍ട്‌ഫോണുകളുടെ വില കുറയ്ക്കാന്‍ ഇരു കമ്പനികളും ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment

publive-image

ഭാരതി എയര്‍ടെലില്‍ 700 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ച് 1.28 ശതമാനം ഓഹരി ഗൂഗിള്‍ വാങ്ങും. വരും വര്‍ഷങ്ങളിലേക്കുള്ള വാണിജ്യ കരാറുകളുടെ ഭാഗമായി 300 കോടി ഡോളര്‍ കൂടി നിക്ഷേപിക്കും.

മൊബൈല്‍ നിര്‍മ്മാതാക്കളുമായി ചേര്‍ന്ന് സ്മാര്‍ട്ട്‌ഫോണുകളുടെ വില കുറയ്ക്കാന്‍ ഇടപെടുമെന്നാണ് എയര്‍ടെല്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇനിയും ഈ കരാറിന് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് അനുമതി ലഭിക്കേണ്ടതുണ്ട്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ വലിയ രാജ്യമായ ഇന്ത്യയില്‍ 75 കോടി ഇന്റര്‍നെറ്റ് ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്.

Advertisment