Advertisment

എഐറ്റിയുസി ജില്ലാ കൃഷിത്തോട്ട സംരക്ഷണ ദിനം ആചരിക്കുന്നു. ജൂലൈ 27 ന് തൊഴിലാളികളുടെ പ്രത്യേക സമ്മേളനം കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിൽ

New Update

publive-image

Advertisment

കോട്ടയം: എഐറ്റിയുസി ജില്ലാ കൃഷിത്തോട്ട സംരക്ഷണ ദിനം ആചരിക്കുന്നു. 'കൃഷി ഭൂമി കൃഷി ആവശ്യത്തിന് മാത്രം' എന്നുള്ള മുദ്രാവാക്യം ഉയർത്തിയും, കൃഷി ഭൂമി മറ്റ് ആവശ്യങ്ങൾക്ക് വിട്ടുകൊടുക്കാൻ പാടില്ല' എന്ന് ആവശ്യപ്പെട്ടും, കോഴാ ജില്ലാ കൃഷിത്തോട്ടം സംരക്ഷിക്കണമെന്നും, തൊഴിലാളികളുടെ തൊഴിൽ സ്ഥിരത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും, ജൂലൈ 27 ന് രാവിലെ 11.30ന് തൊഴിലാളികളുടെ പ്രത്യേക സമ്മേളനം '

ജില്ലാ കൃഷിത്തോട്ടത്തിൽ.

എഐറ്റിയുസി ജില്ലാ സെക്രട്ടറി അഡ്വ. വി. കെ സന്തോഷ് കുമാർ, എഐ.എസ്എഫ് മുൻ സംസ്ഥാന സെക്രട്ടറിയും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ശുഭേഷ് സുധാകരൻ, എഐറ്റിയുസി മണ്ഡലം സെക്രട്ടറി എം. എസ് സുരേഷ്, നേതാക്കളായ കെ.കെ. തങ്കപ്പൻ, കെ.വിജയൻ, എ.എൻ.ബാലകൃഷ്ണൻ, പി.എൻ. ശശി, തോമസ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കൊച്ചുറാണി സെബാസ്റ്റൻ, പഞ്ചായത്ത് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാ സജികുമാർ, റ്റി.പി. റെജി, കെ.കെ. രാജൻ, സി.വി.സത്യൻ, സന്ദീപ് സത്യൻ എന്നിവർക്കൊപ്പം പാർട്ടിയുടെയും എഐറ്റിയുസിയുടെയും ജില്ലാ, മണ്ഡലം, ലോക്കൽ നേതാക്കൾ പങ്കെടുത്തുകൊണ്ടുള്ള സമരത്തിന് കോഴായിലെ ജില്ലാ കൃഷിത്തോട്ടം ഒരുങ്ങുന്നു.

സമരത്തില്‍ സിപിഐ മണ്ഡലം സെക്രട്ടറിയും ഫാം വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റുമായ എൻ.എം മോഹനൻ അദ്ധ്യക്ഷത വഹിക്കും.

aituc
Advertisment