Advertisment

അജ്മല്‍ ബിസ്മി കേരളത്തില്‍ 4 പുതിയ ഹൈടെക് ഇലക്ട്രോണിക് സ്‌റ്റോറുകള്‍കൂടി ഉടന്‍ തുറക്കും

New Update

publive-image

Advertisment

കൊച്ചി: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മി കേരളത്തില്‍ 4 പുതിയ ഹൈടെക് ഇലക്ട്രോണിക് സ്‌റ്റോറുകള്‍ ഉടന്‍ ആരംഭിക്കുന്നു. തൃശൂരില്‍ കുന്നംകുളം, പത്തനംതിട്ടയില്‍ അടൂര്‍, എറണാകുളത്ത് പെരുമ്പാവൂര്‍, കോട്ടയത്ത് കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് പുതിയ ഷോപ്പുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

അജ്മല്‍ ബിസ്മിയിലൂടെ ലാഭകരമായ ഷോപ്പിങ്ങ് സാധ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ ഷോപ്പുകള്‍ തുറക്കാനുള്ള തീരുമാനമെന്ന് ബിസ്മി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ വി.എ അജ്മല്‍ അറിയിച്ചു.

ഓപ്പൊ, വിവൊ, ഷവോമി, സാംസങ്ങ്, ആപ്പിള്‍, വണ്‍പ്ലസ് തുടങ്ങി പ്രമുഖ ബ്രാന്റുകളുടെയെല്ലാം ഏറ്റവും പുതിയ കളക്ഷന്‍ അത്യാകര്‍ഷകമായ ഓഫറുകളോടെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് അജ്മല്‍ ബിസ്മി സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തിന്റെ സവിശേഷത.

സ്മാര്‍ട്ട്ഫോണുകള്‍ക്ക് പുറമെ ഡെല്‍, എച്ച്പി, ലെനോവോ, എല്‍ജി, സാംസങ്ങ് തുടങ്ങി ബ്രാന്റഡ് ലാപ്‌ടോപ്പുകളുടെ വിപുലമായ കളക്ഷനും അജ്മല്‍ ബിസ്മിയുടെ ഗാഡ്‌ജെറ്റ് കളക്ഷന്റെ ഭാഗമാണ്.

ഇതിനുപുറമെ ഏറ്റവും മികച്ച ബ്രാന്റുകളുടെ ടാബ്‌ലെറ്റുകള്‍ മറ്റാരും നല്‍കാത്ത ഓഫറുകളില്‍ വാങ്ങിക്കാനുളള അവസരവും ഉണ്ടാകും. 60% വരെ വിലക്കുറവില്‍ ആക്‌സസറികള്‍ ലഭിക്കുന്നു എന്നതാണ് മറ്റൊരു മുഖ്യ ആകര്‍ഷണം. ഇതിനായി ഇന്നേറ്റവും ട്രെന്‍ഡിങ്ങായ ബ്രാന്റുകളേയാണ് അജ്മല്‍ ബിസ്മി അണിനിരത്തുന്നത്.

ഓഫറുകള്‍ക്കു പുറമെ എച്ച്ഡിബി, എച്ച്ഡിഎഫ്‌സി, ബജാജ് ഫിനാന്‍സ് തുടങ്ങിയവയുടെ ലളിതമായ തവണ വ്യവസ്ഥകളും അവതരിപ്പിക്കുന്നുണ്ട്.

ajmal bismi
Advertisment