കേരളത്തിന്റെ ബുദ്ധിയുടെ ആസ്ഥാനവും ഭൂമിയുടെ അച്ചുതണ്ട് സ്ഥാപിച്ചിട്ടുള്ളതുമായ ഭരണ ഗൂഢാലോചന സിരാകേന്ദ്രത്തിൽ ഒരു സ്‌കഡ് വന്നു പതിച്ചിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞിട്ടും ആ വിമാനം പറത്തിയവനെയോ സ്‌കൂട്ടി ഓടിച്ചവനെയോ മിസൈൽ തൊടുത്തവനെയോ ആജ്ഞാപിച്ചവനെയോ പിടിക്കുവാനായില്ലെന്നതാണ് ഇന്നത്തെ നമ്മുടെ ഭരണാധികാരികളുടെയും ആഭ്യന്തര വകുപ്പിന്റെയും സ്‌കോട്ട് ലാൻഡ് യാർഡായ നമ്മുടെ പോലീസുകാരുടെയും ‘മികവ്’.
ആ ബോംബേറിയെ എങ്ങാനും പിടിച്ചാൽ അതാണ് കഴിവ് കേട് എന്നതാണ് നാം മനസിലാക്കേണ്ടത് . രണ്ടു മുൻ മന്ത്രിമാർ വായിച്ചുകൊണ്ടിരിക്കുമ്പോൾ അതിഭയങ്കരമായൊരു ശബ്ദം കേട്ട് ഞെട്ടിത്തരിക്കുകയും അവരുടെ ചെവിയിലെ കർണ്ണപടങ്ങൾക്ക് നാശകോശം സംഭവിക്കുകയും ചെയ്യുമ്പോൾ അതിലൊരു മന്ത്രി ലോകത്തിലെ ഒന്നാം നമ്പറായ കേരളത്തിന്റെ ആരോഗ്യ മന്ത്രിസ്ഥാനം കയ്യാളിയിരുന്ന ഒരാളുകൂടിയായിരുന്നു.
മറ്റേയദ്ദേഹം ഓട്ടത്തിന്റെയും ചാട്ടത്തിന്റെയും വകുപ്പായ സ്പോര്ട്സ് വകുപ്പ് കൈകാര്യം ചെയ്തിരുന്നയാളും.
കേരളം അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചുപോയ ഈ ആക്രമണത്തിൽ നിന്നും സോഷ്യൽ മീഡിയ ഇതുവരെ മുക്തമായിട്ടില്ല. എന്തിനും ഏതിനും സ്തുതിപാഠകരായി ഭവിച്ചിരുന്ന ചാനലുകാരും പത്രക്കാരും വരെ ഇന്നിപ്പോൾ ആ ആക്രമണത്തെ പറ്റി പറയാത്ത ദിവസങ്ങളില്ല.
പ്രളയം കണ്ടു മനസ് മരവിച്ച ബുദ്ധിജീവി സാഹിത്യ സാംസ്‌കാരിക ‘കഴുതകൾ’ മാത്രം കുരങ്ങന്മാരെ പോലെ മൗനം ഭജിച്ചുകൊണ്ടിരിക്കുന്നു .
ഇന്ത്യയിൽ കഴിഞ്ഞ കുറെ കാലങ്ങളായി അരങ്ങേറിയിരുന്ന പലതരം പൊട്ടലുകൾക്കും ചീറ്റലുകൾക്കും പിന്നിൽ നാമൊന്നും കരുതുന്നതുപോലെ തീവ്രവാദികളോ നക്സലുകളോ ശത്രുരാജ്യങ്ങളോ ഒന്നുമില്ലായിരുന്നു എന്ന് മറാത്തിയായ പോലീസ് ഓഫീസർ ഹേമന്ദ് കർക്കരെ തെളിയിച്ചു കൊണ്ടിരുന്ന സമയത്തായിരുന്നു അദ്ദേഹത്തെയും അവന്മാർ ഇല്ലാതാക്കിയത് .
അതിലെ ഗൂഢാലോചനക്കാരെന്നാരോപിക്കപ്പെടുന്നവർ ഇന്നിപ്പോൾ എംപിയും എംഎൽഎ യുമൊക്കെയായി രാജ്യസ്നേഹം വാരിവിതറി ജീവിക്കുമ്പോൾ ജീവൻ വെടിഞ്ഞവരുടെ അമ്മമാരും ഭാര്യയും മക്കളുമൊക്കെ ഇന്നും കണ്ണീരും പരിവട്ടവുമായി ജീവിതം തള്ളിനീക്കുന്ന കാഴ്ചകൾ കാണാം .
1995 ൽ എ കെ ആന്റണി മുഖ്യമന്ത്രിയായ ശേഷം തിരൂരങ്ങാടിയിൽ മത്സരിച്ചപ്പോൾ വിഴിഞ്ഞം എന്ന സ്ഥലത്തുണ്ടായ കലാപത്തിൽ രണ്ടു മുസ്ലിംകൾ കൊല്ലപ്പെടുകയും അൻപതോളം പേർക്ക് പരിക്ക് പറ്റുകയും നൂറ്റമ്പതോളം വീടുകളും ബോട്ടുകളും അഞ്ഞൂറോളം മീൻവലകളും അഗ്നിക്കിരയാവുകയും ചെയ്തു .
ഒരു പ്രത്യേക മത വിഭാഗമാണ് കലാപത്തിന് ആഹ്വാനം ചെയ്തത് എന്നാണ് തിരൂരങ്ങാടിയിൽ എകെ ആന്റണിയെന്ന ക്രിസ്ത്യാനിക്കെതിരെ മുസ്ലിംകളുടെ ഇടയിൽ എതിരാളികൾ പ്രചരിപ്പിച്ചത് .
ഒരു ക്രിസ്ത്യൻ വോട്ടും ഇല്ലാതിരുന്ന തിരൂരങ്ങാടിയിൽ ആന്റണിയെ കാൽ ലക്ഷത്തോളം വോട്ടുകൾക്ക് വിജയിപ്പിച്ച മണ്ണിലാണ് വർഗീയതയും കലാപങ്ങളും ആളിപ്പടർത്തുവാൻ ചിലരൊക്കെ ശ്രമിക്കുന്നത്.
അന്നത്തെ ആ കലാപം എകെ ആന്റണിയെ തോൽപ്പിക്കുവാൻ മനപ്പൂർവം പടച്ചുവിട്ടതായിരുന്നു എന്നാണു കോൺഗ്രസുകാർ ഭയപ്പെട്ടത് .
പൂന്തുറകലാപത്തെ കുറിച്ച് ആരോപിക്കപ്പെടുന്നത് അന്ന് കോൺഗ്രസ്സിൽ നിന്നും പുറത്താക്കപ്പെട്ടയാളെ കൊണ്ട് ഒരു മുന്നണിയുടെ ഗൂഢാലോചനയായിരുന്നു എന്നാണ്. ബാബരി മസ്‌ജിദ് പൊളിക്കപ്പെട്ടപ്പോൾ ലീഗ് സംയമനം പാലിച്ചതിൽ സഹിക്കാതെ ഒരു കൂട്ടർ പടച്ചുവിട്ട കലാപത്തിനുശേഷമാണ് ഐഎസ്എസ് എന്ന സംഘടനാ കേരളത്തിൽ രൂപം കൊണ്ടത് .
പിന്നീട് ആ ഐഎസ്എസ് നിരോധിച്ചപ്പോൾ വഴിയാധാരമായവരാണ് പല രൂപത്തിലും വേഷത്തിലും കേരളത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നത്. ഓരോ തിരഞ്ഞെടുപ്പുകളിലും ഇവരെയൊക്കെ കൂടെക്കൂട്ടി പലതരം കോപ്രായങ്ങളും കാണിച്ചെങ്കിലും കേരളത്തിൽ ക്ലച്ച് പിടിക്കുവാൻ സാധിക്കാത്തതിന്റെ അമർഷമാണ് ബീമാപ്പള്ളി വെടിവെപ്പിൽ കണ്ടത് .
വാർത്തകളുടെ തലക്കെട്ടുകൾ മാറ്റിമറിക്കാൻ നടത്തുന്ന ഗൂഢാലോചനകളിൽ ബലിയാടാകുന്നത് നിരപരാധികളായിരിക്കും . അതുപോലെ കേരളത്തിലെ പ്രമാദമായ ഒരു അഴിമതിക്കേസിലെ തൊണ്ടിമുതൽ നശിപ്പിക്കുവാൻ വേണ്ടി മാത്രമായിരുന്നോ പന്നിയാർ ദുരന്തം എന്നുപോലും സംശയിച്ചവരുണ്ട് .
പന്നിയാറിലെ പെൻ സ്റ്റോക്ക് പൈപ്പിന്റെ താങ്ങുകൾ പൊളിച്ചുമാറ്റിയപ്പോൾ ഭാരം താങ്ങാതെ പൈപ്പുകൾ പൊട്ടുകയും പന്നിയാർ പവ്വർഹൗസിലേക്ക് തള്ളി കയറുകയും അഞ്ചോളം ജീവനുകൾ പൊലിയുകയും ചെയ്തു .
അതുപോലെ കേരളം ആരു ഭരിക്കുകയാണെങ്കിലും അവർക്കെതിരെ എന്തെങ്കിലും അഴിമതികളോ ആരോപണങ്ങളോ നേരിടുമ്പോൾ അപ്രതീക്ഷിതമായി വനത്തിൽ വെടിവയ്പ്പ് നടക്കുന്നു .
അല്ലെങ്കിൽ ഓരോരോ പ്രശ്നങ്ങൾക്കനുസരിച്ചു ഓരോരോ മേഖലകൾ തിരഞ്ഞെടുത്തുകൊണ്ടുള്ള അക്രമങ്ങൾ പാർട്ടി ഓഫീസുകൾ അക്രമിക്കൽ എന്നിവ വളരെ സുതാര്യമായി നടന്നുവരുന്ന കലാരൂപങ്ങളാണ് . പിഎസ്‌സി റാങ്ക് ലിസ്റ്റിൽ കയറിയിട്ടും ജോലി കിട്ടാതെ ഒരു ചെറുപ്പക്കാരൻ ജീവൻ വെടിഞ്ഞപ്പോൾ അത് മറക്കാൻ വെഞ്ഞാറമ്മൂട്ടിൽ വാർത്ത അട്ടിമറി ഉണ്ടായി .
”മാഷാ അള്ളാ” എന്ന ഭീമൻ തിരക്കഥക്ക് ശേഷം ഗൂഢാലോചനക്കാർ തലയിൽ മുണ്ടിട്ടു നടക്കേണ്ടി വന്ന ഏറ്റവും വലിയ പരാജയമാണ്
നമ്മൾ എകെജി സെന്ററിലെ ഏറു പടക്കത്തിലൂടെ കാണാനിടയായത് .
അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്മാർ അക്കാര്യം വെളിച്ചത്ത്
കൊണ്ടുവന്നില്ലായിരുന്നെങ്കിൽ തലശ്ശേരി കലാപം പോലെ ഒരു കലാപം സൃഷ്ടിക്കുവാൻ ”മാഷാ അള്ളാ ” ഇന്നോവയിലൂടെ സാധിക്കുമായിരുന്നു . അന്നവിടെ കേരളത്തിന്റെ രക്ഷകരായത് നിശ്ചയ ദാർഢ്യമുണ്ടായിരുന്ന ചില നന്മയുള്ള പോലീസുകാരായിരുന്നു .
അതുപോലെ ഫസലിനെ വെട്ടിവീഴ്‌ത്തി ഫസലിന്റെ രക്തക്കറയുള്ള ഷർട്ട് ബിജെപിയുടെ ആസ്ഥാനത്ത് കൊണ്ടിട്ടപ്പോഴും ഇരുകൂട്ടരുടെയും ബുദ്ധിപരമായ ഇടപെടലുകളാണ് അവിടെയും ഒരു കലാപം ഒഴിവായത് എന്നുറപ്പിക്കാം . അതിന്റെ പേരിലൊക്കെ അന്വേഷണ ഉദ്യോഗസ്ഥന്റെ ജീവിതം കട്ടപ്പുകയാക്കി തീർത്തു .
കേരളത്തിൽ അരങ്ങേറിയ ആദിവാസി പട്ടിണി കൊലപാതകമായ മധുവിന്റെ ദുരന്തവാർത്തകൾ കേരളം നിറഞ്ഞു കവിഞ്ഞപ്പോൾ മട്ടന്നൂരിലെ ഷുവൈബ് കൊലപാതകം .
അത് കേരളത്തിൽ ആളിക്കത്തിയപ്പോൾ അതിന് ഒപ്പം പിടിക്കുവാൻ അഭിമന്യു എന്ന ഒരു പയ്യന്റെ മരണം . ഒന്ന് മറയ്‌ക്കാൻ മറ്റൊന്ന് എന്ന രീതിയിൽ അരങ്ങേറിയ കൊലകളും നേതാക്കന്മാർക്ക് നേരെ ഉണ്ടായ ബോംബേറുകളും സിബിഐ പോലത്തെ അന്വേഷണ ഏജൻസികളെ കൊണ്ട് അന്വേഷിച്ചാൽ ചിലരുടെയൊക്കെ അഹങ്കാരത്തിന് കൂച്ചുവിലങ്ങിടുവാൻ സാധിക്കുമെന്നത് സത്യം .
കേരളത്തിൽ നടക്കുന്ന ഒട്ടനവധി അപകടമരണങ്ങളും കൂട്ട ആത്മഹത്യകളും മുടിനാരിഴ കീറി പരിശോധിച്ചാൽ ഒട്ടനവധി കേസുകൾ പൊന്തിവരാം . അതുപോലെയുള്ള പ്ലാനിങ് സംഭവങ്ങളും ആസൂത്രണങ്ങളും ഒക്കെ വെളിച്ചത്തുകൊണ്ടുവരാം . പക്ഷെ …
എകെജി സെന്ററിനെ അക്രമിച്ചവനെ കണ്ടിട്ടുവേണം ഒന്ന് മരിക്കാൻ എന്ന പ്രതിജ്ഞയോടെ സഖാവ് ദാസനും സുകുമാരക്കുറുപ്പ് എങ്ങാനും ആവോ പടക്കമെറിഞ്ഞത് എന്ന സംശയത്തിൽ സഖാവ് വിജയനും
ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് പതിനെട്ടാം സ്വര്‍ണം. ടേബിള്‍ ടെന്നീസ് മിക്സഡ് ഡബിള്‍സിലാണ് ഇന്ത്യയുടെ നേട്ടം. ശരത് കമല്‍-ശ്രീജ അകുല സഖ്യം ഫൈനലില്‍ മലേഷ്യയെ 3-1ന് പരാജയപ്പെടുത്തിയാണ് സ്വര്‍ണം സ്വന്തമാക്കിയത്.
ജിദ്ദ: മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ ഭരണഘടനയിൽ നിന്ന് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുകളയുകയും ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ കേന്ദ്രഭരണ പ്രദേശമാക്കി പുനഃക്രമീകരിക്കുകയും ചെയ്ത ശേഷം അവിടെയുണ്ടായിക്കൊണ്ടിരിക്കുന്ന വികസനപരവും ജനോപകാരപ്രദവുമായ കാര്യങ്ങൾ ഉയർത്തിക്കാട്ടി ജിദ്ദയിൽ അരങ്ങേറിയ “കശ്മീർ വെബിനാർ” കേന്ദ്രത്തിലെ എൻ ഡി എ സർക്കാർ കൈകൊണ്ട ചരിത്രപരമായ തീരുമാനം കശ്മീരിനും കാശ്മീരികൾക്കും വലിയ അനുഗ്രഹമായെന്ന് സമർത്ഥിച്ചു. ജമ്മു കശ്മീരിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവിധ മേഖലകളിലെ വികസനങ്ങളും അതുവഴി ജനങ്ങളുടെ സമീപനങ്ങളിൽ […]
എഡ്ജ്ബാസ്റ്റണ്: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ സ്വര്‍ണം സ്വന്തമാക്കി. അവസാന നിമിഷം വരെ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷയുണ്ടായിരുന്ന മത്സരം, ഒടുവില്‍ ഓസീസ് ബൗളര്‍മാര്‍ പിടിച്ചെടുക്കുകയായിരുന്നു. സ്കോര്‍: ഓസ്ട്രേലിയ 20 ഓവറില്‍ എട്ട് വിക്കറ്റിന് 161, ഇന്ത്യ 19.3 ഓവറില്‍ 152 ഓള് ഔട്ട്. 41 പന്തില്‍ 61 റണ്‍സെടുത്ത ബെത്ത് മൂണിയാണ് ഓസ്ട്രേലിയയെ മികച്ച സ്കോറിലെത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി രേണുക സിങും, സ്നേഹ് റാണയും രണ്ട് വിക്കറ്റ് വീതവും, ദീപ്തി ശര്‍മയും, […]
തിരുവനന്തപുരം: കേശവദാസപുരത്ത് 60കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മനോരമ എന്ന സ്ത്രീയാണ് മരിച്ചത്. സമീപത്തെ വീട്ടിലെ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇവരെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് മൃതദേഹം കിട്ടിയത്. കാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. ഇവരുടെ വീടിന് സമീപത്ത് താമസിച്ചിരുന്ന ഒരു ഇതരസംസ്ഥാന തൊഴിലാളിയെ കാണാതായിട്ടുണ്ട്. ഇയാൾക്ക് ഒപ്പം താമസിക്കുന്ന മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലാണ്.
ഫ്ളോറിഡ: അഞ്ചാം ടി20യില്‍ വിന്‍ഡീസിനെ 88 റണ്‍സിന് തകര്‍ത്ത് ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 188 റണ്‍സെടുത്തു. വിന്‍ഡീസ് 15.4 ഓവറില്‍ 100 റണ്‍സിന് പുറത്തായി. 40 പന്തില്‍ 64 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇഷന്‍ കിഷന്-11, ദീപക് ഹൂഡ-38, സഞ്ജു സാംസണ്-15, ഹാര്‍ദ്ദിക് പാണ്ഡ്യ-28, ദിനേശ് കാര്‍ത്തിക്-12, അക്സര്‍ പട്ടേല്‍-9, ആവേശ് ഖാന്-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. […]
പട്ന: എന്‍ഡിഎയുമായി പിണങ്ങി നില്ക്കുന്ന ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ സോണിയാ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചതായി റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ ജെഡിയു എംപിമാരെ നിതീഷ് പട്നയിലേക്ക് വിളിപ്പിച്ചു. ബിഹാറിലെ രാഷ്ട്രീയ വിഷയങ്ങളെ ചൊല്ലി എന്‍ഡിഎയുമായി ഇടഞ്ഞു നില്‍ക്കുകയാണ് ജെഡിയു. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത നിതി ആയോഗ് യോഗത്തിൽ നിന്നടക്കം അദ്ദേഹം വിട്ടു നിന്നിരുന്നു.
കുവൈറ്റ് സിറ്റി: വ്യാഴം, ശനി ഗ്രഹങ്ങളുടെ അപൂര്‍വ സംഗമത്തിന് ഇന്ന് കുവൈറ്റ് സാക്ഷിയാകും. രാത്രി 10 മുതല്‍ സൂര്യോദയം വരെയുള്ള സമയങ്ങളിലാണ് ഈ അപൂര്‍വ പ്രപഞ്ച വിസ്മയത്തിന് കുവൈറ്റിന്റെ ആകാശം സാക്ഷിയാവുകയെന്ന് അൽ ഉഐജീരി സയന്റിഫിക് സെന്റർ അറിയിച്ചു. നഗ്ന നേത്രങ്ങൾ കൊണ്ട് ഇത് കാണാം. കാഴ്ചയില്‍ ഇരു ഗ്രഹങ്ങളും ചേർന്ന് നിൽക്കുന്നതായി തോന്നാമെങ്കിലും ഏകദേശം 60 കോടി കിലോമീറ്ററുകൾ അകലെയാണു ഇവ തമ്മിലുള്ള ദൂരം എന്ന് കേന്ദ്രത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ഖാലിദ് […]
കോഴിക്കോട്: പന്തിരിക്കരയില്‍ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ മൃതദേഹാവശിഷ്ടം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു. മേപ്പയൂർ സ്വദേശി ദീപക്കിന്റേതെന്ന് കരുതി ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ച മൃതദേഹമാണ് ഇർഷാദിന്റേതാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ബന്ധുക്കള്‍ക്ക് കൈമാറിയത്. കാണാതായ ദീപക്കിന്റേതെന്ന് കരുതി ഇർഷാദിന്റെ മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചിരുന്നു. എന്നാൽ ഡി എൻ എ പരിശോധനയിൽ മൃതദേഹം ദീപക്കിന്റേതല്ലെന്നും ഇർഷാദിന്റേതാണെന്നും വ്യക്തമായി. പിന്നാലെയാണ് വടകര ആർ ഡി ഒയുടെ നേൃത്വത്തിൽ ഇർഷാദിന്റെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറിയത്.
കൽപറ്റ: വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിലും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലുമാണ് അവധി പ്രഖ്യാപിച്ചത്.