Advertisment

ജീവനക്കാരുടെ വിവാഹം ഓണ്‍ലൈനില്‍ ആഘോഷിച്ച് അല്‍ സുവൈദ് ഗ്രൂപ്പ്

New Update

publive-image

Advertisment

ദോഹ: കൊറോണ കാരണം യാത്ര പ്രയാസമായതിനാല്‍ ജീവനക്കാരുടെ വിവാഹം ഓണ്‍ ലൈനില്‍ ആഘോഷിച്ച് അല്‍ സുവൈദ് ഗ്രൂപ്പ്. ഗ്രൂപ്പിന്റെ കീഴിലുള്ള ഗ്‌ളോബല്‍ മാക്‌സിലെ രണ്ട് ജീവനക്കാരുടെ വിവാഹമാണ് കൊറോണ പശ്ചാത്തലത്തില്‍ വേറിട്ട രീതിയില്‍ നടന്നത് .

കോഴിക്കോട് ജില്ലയില്‍ ബാലുശ്ശേരിക്കടുത്ത് കിനാലൂരില്‍ താമസിക്കുന്ന അജ്മല്‍ ഗ്‌ളോബല്‍ മാക്‌സിലെ ഐടി. മാനേജറാണ്. നാട്ടിലും ഖത്തറിലുമൊക്കെ ക്വാറന്റൈന്‍ ഫോര്‍മാലിറ്റികളുള്ളതിനാല്‍ ദോഹയില്‍ കമ്പനി മാനേജ്‌മെന്റിനോടൊപ്പം ചേര്‍ന്നാണ് ബാലുശ്ശേരിയിലെ തന്നെ റഫീഖ് ചീക്കിലോഡിന്റെ മകള്‍ ഫഹ്‌മിദയെ അജ്മല്‍ സ്വന്തമാക്കിയത്.

ഗ്‌ളോബല്‍ മാക്‌സിലെ തന്നെ സെയില്‍സ് മാനായ ആശിര്‍ ഉള്ളിയേരിയിലെ ഫിദയെ ജീവിത സഖിയാക്കിയതും ദോഹയിലിരുന്ന് തന്നെ. ഇരുവരും പിതാക്കന്മാര്‍ക്ക് വക്കാലത്ത് നല്‍കി ഓണ്‍ ലൈനില്‍ നിക്കാഹ് കര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു.

വേറിട്ട ഈ നിക്കാഹ് ആഘോഷമാക്കിയാണ് അല്‍ സുവൈദ് ഗ്രൂപ്പ് മാനേജ്‌മെന്റ് തങ്ങളുടെ ജീവനക്കാരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നത്. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വിവി ഹംസയുടെ കല്യാണപാട്ട് ആഘോഷത്തിന് മാറ്റുകൂട്ടി.

ഗ്രൂപ്പ് ജനറല്‍ മാനേജര്‍ നിയാസ് അബ്ദുന്നാസിര്‍, ഗ്‌ളോബല്‍ മാക്‌സ് മാനേജര്‍ അബ്ദുല്‍ റസാഖ് , ഡയറക്ടര്‍ ഫൈസല്‍ റസാഖ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. വിവാഹാശംസകളും വിഭവസമൃദ്ധമായ സദ്യയുമൊരുക്കി കമ്പനി മാനേജ്‌മെന്റ് ആഘോഷം സാര്‍ഥകമാക്കി

-ഡോ. അമാനുല്ല വടക്കാങ്ങര

qatar news
Advertisment