അലി പെരുമ്പാവൂരിന് ഓ ഐ സി സി ദമ്മാം യാത്രയയപ്പ് നൽകി .

റഈസ്‌ കടവില്‍ ദമ്മാം റിപ്പോര്‍ട്ടര്‍
Sunday, December 8, 2019

ദമ്മാം .ഓ ഐ സി സി ദമ്മാം എറണാകുളം ജില്ലാ പ്രസിഡണ്ടായിരുന്ന അലി പെരുമ്പാ വൂരിനു ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി യാത്രയയപ്പു നൽകി , ബദർ അൽറാബി ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ റീജിണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല ഉപഹാരം നൽകി ,

ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് അഹമ്മദ് പുളിക്കൽ , പി എം നജീബ് ,സിറാജ് പുറക്കാട് , ഇ കെ സലിം , ഹനീഫ് റാവുത്തർ , ചന്ദ്രമോഹൻ , ഷിഹാബ് കായകുളം , റഫീഖ് കൂട്ടിലങ്ങാടി , സക്കീർ ഹുസ്സൈൻ , റഷീദ് ഇയ്യാൽ , നബീൽ നെയ്തല്ലൂർ , സിന്ധു ബിനു , ഷിജില ഹമീദ് എന്നിവർ സംബന്ധിച്ചു .

×