Advertisment

ആലിയാ ഭട്ട് കാമാത്തിപുരയിലെ ഗാംഗുബായ് ആകുന്നു

New Update

'പദ്മാവതി'നുശേഷം സഞ്ജയ് ലീല ബന്‍സാലി ആലിയയെ നായികയാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമായ 'ഗാംഗുബായ് കത്തിയവാഡി'യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. മുംബൈയിലെ കാമാത്തിപുരയിലെ ഗാംഗുബായ് എന്ന മാഫിയ അംഗമായ സ്ത്രീ ആയാണ് ആലിയ ചിത്രത്തില്‍ എത്തുന്നത്.

Advertisment

publive-image

ഗംഗുബായ്യുടെ യൗവനകാലത്തെ ലുക്കാണ് ആദ്യ പോസ്റ്ററിലുള്ളത്. മേശപ്പുറത്ത് വച്ചിരിക്കുന്ന തോക്കും പോസ്റ്ററിലുണ്ട്. രണ്ടാം പോസ്റ്ററില്‍ ആലിയയുടെ നോട്ടമാണ് ശ്രദ്ധേയമാകുന്നത്.ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തില്‍ നെറ്റിയിലണിഞ്ഞ പൊട്ടുമാത്രം ചുവന്നുതൊടുത്തിരിക്കുന്നു. മാഫിയ ക്വീന്‍ എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

ചതിയിലകപ്പെട്ട് കാമാത്തിപുരയില്‍ എത്തുകയും ലൈംഗികത്തൊഴില്‍ ചെയ്യുകയും പിന്നീട് കാമാത്തിപുരയെ അടക്കി ഭരിക്കുന്ന നേതൃസ്ഥാനത്തേക്ക് എത്തുകയും ചെയ്ത സ്ത്രീയാണ് ഗംഗുബായ്. ഹുസൈന്‍ സെയ്ദിയുടെ മാഫിയ ക്യൂന്‍സ് ഓഫ് മുംബൈ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഗംഗുബായ് ഒരുങ്ങുന്നത്. സഞ്ജയ് ലീല ബന്‍സാലിയും, പ്രകാശും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. 2020 സെപ്റ്റംബര്‍ 11 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

movie alia bhatt
Advertisment