മുന്നറിയിപ്പില്ലാതെ തുറന്നുവിട്ട ആളിയാർ ഡാമിൻ്റെ ഷട്ടറുകൾ അടച്ചു, പുഴകളിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി

New Update

പാലക്കാട്: മുന്നറിയിപ്പില്ലാതെ തമിഴ്നാട് ആളിയാര്‍ ഡാം തുറന്നുവിട്ടതിനെ തുടർന്ന് പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്കായിരുന്നു. ഇന്നലെ രാത്രി പന്ത്രണ്ടരയ്ക് ആളിയാർ ഡാമിൻ്റെ ഷട്ടറുകൾ അടച്ചു. കഴിഞ്ഞ ദിവസം ഷട്ടറുകൾ തുറന്നത് ജനങ്ങളെ അറിയിക്കുന്നതിൽ വീഴ്ച പറ്റിയിരുന്നു. ഷട്ടർ അടച്ചതോടെ പുഴകളിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി.

Advertisment

publive-image

മുന്നറിയിപ്പില്ലാതെ ജലം ഒഴുക്കിയതിൽ പ്രതിഷേധവുമായി ജനങ്ങളും രം​ഗത്തെത്തിയിരുന്നു. ചിറ്റൂർ പുഴ നിറഞ്ഞൊഴുകി. യാക്കരപ്പുഴയിലേക്ക് അധിക വെള്ളമെത്തി.

Advertisment