Advertisment

നിയന്ത്രണങ്ങൾ; ലോക്ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ടവർക്ക് സർക്കാർ അടിയന്തര സാമ്പത്തിക സഹായം നൽകണം. ലോക്ഡൗൺ നീട്ടാതെ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണം - വിവിധ സംഘടനകൾ

New Update

publive-image

Advertisment

കോഴിക്കോട്: ഒന്നര വർഷത്തോളമായി തുടർന്നുവരുന്ന കോവിഡ് പ്രോട്ടോകോൾ, അടിക്കടിയുള്ള ലോക്ഡൗൺ മൂലം കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് യാതൊരു ആനുകൂല്യവും ലഭിക്കാത്ത തൊഴിൽരഹിതർക്ക് അടിയന്തര സാമ്പത്തിക സഹായം (സോഷ്യൽ സെക്യൂരിറ്റി അലവൻസ്) കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകണമെന്ന് ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ചേർന്ന അടിയന്തര ഓൺലൈൻ യോഗം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.

ഒരു വിഭാഗം സർക്കാർ ജീവനക്കാരും, കൃത്യമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നവരും ഒഴികെ വലിയൊരു വിഭാഗം (ചെറുകിട - ഇടത്തര വ്യാപാര - വ്യവസായ - ടൂറിസ - ബസ് - ഓട്ടോ തൊഴിലാളികളും, ഉടമകളും) കടുത്ത സാമ്പത്തിക ഞെരുക്കത്തിലും, ദുരിതത്തിലും ആണ്.

ഈ സാഹചര്യത്തിൽ അവർക്ക് തൊഴിൽ ചെയ്തു ഉപജീവനമാർഗ്ഗം കണ്ടെത്തുന്നതിനും, സർക്കാരിന്റെ ജി.എസ്.ടി. ഉൾപ്പെടെയുള്ള നികുതി വരുമാനങ്ങൾ വർദ്ധിക്കുന്നതിനും (ജൂൺ ഒന്നുമുതൽ റെയിൽവേ അവലംബിച്ച പഴുതടച്ച കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ച മാതൃകയിൽ) എല്ലാ സ്ഥാപനങ്ങളും ദിവസവും തുറന്നു പ്രവർത്തിക്കുന്നതിനും, ബസ് സർവീസ് ഉൾപ്പെടെയുള്ള പൊതുഗതാഗതം ആരംഭിക്കുന്നതിനും അനുമതി നൽകണമെന്ന് യോഗം അഭ്യർത്ഥിച്ചു.

ഇടവിട്ട ദിവസങ്ങളിൽ മാത്രം സ്ഥാപനങ്ങൾ തുറക്കുന്നത് മൂലം ദിവസവും സാധനം വാങ്ങുന്നവർ വരുന്നതിനും പ്രവർത്തന സമയം കുറയുന്നതുമൂലം കടകളിൽ ആൾക്കൂട്ടം ഉണ്ടാകുന്നതിനും ഇടവരുത്തുന്നു.

ജൂൺ 16 മുതൽ നിർത്തിവെച്ച തീവണ്ടി സർവീസുകൾ റെയിൽവേ ആരംഭിക്കുകയാണ്.

പല വിദേശ രാജ്യങ്ങളും, തമിഴ്നാടും കോവിഡ് നിയന്ത്രണങ്ങൾ മൂലം തൊഴിൽ രഹിതർക്ക് സാമ്പത്തിക സഹായം (കോമ്പൻസേഷൻ) നൽകിയിട്ടുണ്ട്. (യൂറോപ്പ് മുതലായ വിദേശരാജ്യങ്ങൾ സോഷ്യൽ സെക്യൂരിറ്റി അലവൻസ് മുൻകൂർ നൽകിയാണ് ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്)

പരാതിക്കും, അഴിമതിക്കും ഇടനൽകാതെ തികച്ചും അർഹരായവർക്ക് സഹായം എത്തിക്കാൻ സംവിധാനം ഏർപ്പെടുത്തണം.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (വാക്സിൻ ചാലഞ്ച്) ലഭിക്കുന്ന തുകയും, പോലീസ് പിരിക്കുന്ന കോവിഡ് പ്രതിരോധ നിയമലംഘന പിഴയും (ഈ വർഷം ജനുവരി മുതൽ ജൂൺ എട്ടുവരെ 35 കോടിയിലധികം ലഭിച്ചുകഴിഞ്ഞു) ഈ ആവശ്യത്തിന് വിനിയോഗിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.

കൂടുതൽ തുക ആവശ്യമാണെങ്കിൽ കേന്ദ്രത്തിൽനിന്ന് നേടിയെടുക്കണമെന്നും. കെ.റെയിൽ ഉൾപ്പെടെയുള്ള വൻ വികസന പദ്ധതികൾ (ഒരു വിഭാഗം എതിർക്കുന്ന) തൽക്കാലം നീട്ടി വെക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

ഇപ്പോൾ സമ്പൂർണ്ണ വാക്സിനേഷൻ, ചികിത്സ വിപുലീകരണം, തീരദേശ സംരക്ഷണം, കുറഞ്ഞ ചിലവിൽ പൊതുഗതാഗത സൗകര്യം, നിത്യോപയോഗ സാധനങ്ങളുടെ മിതമായ നിരക്കിലുള്ള ലഭ്യത എന്നിവയ്ക്കാണ് ഊന്നൽ നൽകേണ്ടത്.

അനുമതിക്കു വിധേയമായി ഈ മേഖലയിലെ വിഷമതകൾ ബോധ്യപ്പെടുത്തുന്നതിന് ബഹു മുഖ്യമന്ത്രി, ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി എന്നിവരെ നേരിൽ നിവേദനം സമർപ്പിക്കാനും ബുദ്ധിമുട്ടുകൾ ബോധ്യപ്പെടുത്താനും, കോവിഡാനന്തര പ്രയാണത്തിന് അനുയോജ്യമായ പദ്ധതികൾ ( പലിശരഹിത വായ്പ ഉൾപ്പെടെ) സർക്കാർ ആവിഷ്കരിക്കണമെന്ന് അഭ്യർത്ഥിക്കാൻ പ്രതിനിധി സംഘത്തെ അയക്കാൻ യോഗം തീരുമാനിച്ചു.

യോഗത്തിൽ പ്രസിഡണ്ട് ഷെവലിയർ സി.ഇ. ചാക്കുണ്ണി അധ്യക്ഷതവഹിച്ചു. കാലിക്കറ്റ് ചേംബർ പ്രസിഡണ്ട് സുബൈർ കൊളക്കാടൻ യോഗം ഉദ്ഘാടനം ചെയ്തു. കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടും, കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമായ ജോഹർ ടാംടൺ മുഖ്യപ്രഭാഷണം നടത്തി.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജോണി പാറ്റാണി, ഇ.പി. മോഹൻദാസ് (വയനാട് ചേബർ) പ്രൊഫസർ ഫിലിപ് കെ ആന്റണി, അഡ്വക്കറ്റ് എം.കെ അയ്യപ്പൻ, എം.വി കുഞ്ഞാമു, (മലബാർ ഡെവലപ്മെന്റ് കൗൺസിൽ), സി.സി.മനോജ്, ജിയോ ജോബ് എറണാകുളം (ആൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ), ബി.പി സിദ്ദീഖ് ഹാജി, (സംസ്ഥാന ചെറുകിട സോപ്പ് നിർമ്മാണ അസോസിയേഷൻ) കുന്നോത്ത് അബൂബക്കർ, ജോഷി പോൾ (ഡിസ്ട്രിക്ട് മർച്ചന്റ്‌സ് അസോസിയേഷൻ), ശ്രീകല മോഹൻ (അഖിലേന്ത്യ ആയുർവേദിക് സോപ്പ് നിർമ്മാണ അസോസിയേഷൻ), പി.ഹാഷിം, കെ.സലിം (സ്മാൾ സ്കെയിൽ ബിൽഡിങ്ങ് ഓണേഴ്സ് അസോസിയേഷൻ), പി.ഐ. അജയൻ, പത്മനാഭൻ വേങ്ങേരി (ഉപഭോക്തൃ വിദ്യാഭ്യാസ സമിതി) എന്നിവർ പങ്കെടുത്തു. സി. വി. ജോസി, സ്വാഗതവും എൻ.റിയാസ് നന്ദിയും പറഞ്ഞു

kozhikode news
Advertisment