Advertisment

നിധി കമ്പനികളെ തകർക്കുവാനുള്ള ശ്രമം വ്യാമോഹം മാത്രം - ഓൾ കേരള നിധി ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കെ.യു ഷാജി ശർമ

New Update

publive-image

Advertisment

നിധി ഫെഡറേഷൻ ഉത്തരമേഖലാ ശിൽപ്പശാല സംസ്ഥാന ചെയർമാൻ കെ.യു ഷാജി ശർമ ഉൽഘാടനം ചെയ്യുന്നു

കോഴിക്കോട്: കേന്ദ്ര സർക്കാരിൻ്റെ കോർപ്പറേറ്റ് അഫയഴ്സിന് കീഴിൽ നിയമാനുസൃതം പ്രവർത്തിക്കുന്ന നിധി കമ്പനികളെ കുറിച്ച് ഹിന്ദു ബാങ്ക് എന്ന പേരിൽ ആക്ഷേപിച്ചുകൊണ്ട് വാർത്തകൾ പടച്ചുവിടുന്ന മാധ്യമങ്ങളും ഇത്തരം വാർത്തകൾ കണ്ടിട്ട് കേരളത്തിൽ നിധി കമ്പനികളുടെ പ്രവർത്തനം അനുവദിക്കില്ല എന്ന് സർക്കുലറും ആയി രംഗത്തുവന്ന രാഷ്ട്രീയപാർട്ടികളും നിയമാനുസൃതം പ്രവർത്തിക്കുന്ന നിധി കമ്പനികളെ തകർക്കാനുള്ള ഹിഡൻ അജണ്ടയുടെ ഭാഗമായാണ് ഇത്തരം കുപ്രചരണങ്ങൾ നടത്തുന്നതെന്ന് ഓൾ കേരള നിധി ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കെ.യു.ഷാജി ശർമ പറഞ്ഞു.

publive-image

നിധി ഫെഡറേഷൻ ശിൽപ്പശാലയിൽ ജില്ലാ സെക്രട്ടറി സുധീഷ് കേശവപുരി പ്രസംഗിക്കുന്നു

ഓൾ കേരള നിധി ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ അത്താണിക്കൽ ശ്രീനാരായണ സെൻട്രൽ സ്കൂളിൽ വച്ച് നടന്ന ഉത്തരമേഖലാ ശിൽപ്പശാലയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിൻ്റെ അംഗീകാരത്തോടുകൂടി നിയമാനുസൃതം പ്രവർത്തിക്കുന്ന നിധി കമ്പനികളെ തകർക്കുവാനുള്ള ശ്രമം വ്യാമോഹം മാത്രമാണെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു .

യോഗത്തിൽ ഓൾ കേരള നിധി ഫെഡറേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി സുധീഷ് കേശവപുരി അധ്യക്ഷതവഹിച്ചു. രത്നാകരൻ, ഗിരീഷ്, ഷനൂപ് താമരക്കുളം എന്നിവർ പ്രസംഗിച്ചു.

kozhikode news
Advertisment