07
Sunday August 2022
അള്ളും മുള്ളും

പ്രതാപ് പോത്തനെപ്പറ്റി അദ്ദേഹവുമായി അടുപ്പമുണ്ടായിരുന്ന പ്രമുഖര്‍ കുറിച്ച ചരമക്കുറിപ്പുകള്‍ വായിച്ചുപോയപ്പോള്‍ അതിമനോഹരമായൊരു പ്രതാപ് പോത്തന്‍ സിനിമ കാണുന്നതു പോലെ ! യൗവ്വനത്തിന്‍റെ തിളപ്പും പ്രണയത്തിന്‍റെ തീഷ്ണതയും മുഖത്തെ നിഷ്കളങ്ക ഭാവവും ഇംഗ്ലീഷ് പറയുമ്പോലെ പറയുന്ന മലയാള ഭാഷയുമെല്ലാം പ്രതാപ് പോത്തനെ മലയാളത്തിലെ വേറിട്ടൊരു നടനാക്കി മാറ്റിയ കഥകള്‍ പറയുന്ന ചരമക്കുറിപ്പുകള്‍ – അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്

ജേക്കബ് ജോര്‍ജ്
Monday, July 18, 2022

രമ വാര്‍ത്തയേക്കാള്‍ ശോഭിച്ച ചരമക്കുറിപ്പുകള്‍. അതെ. അന്തരിച്ച ചലച്ചിത്രതാരം പ്രതാപ് പോത്തനെപ്പറ്റി അദ്ദേഹവുമായി അടുപ്പമുണ്ടായിരുന്ന പ്രമുഖര്‍ കുറിച്ച ചരമക്കുറിപ്പുകള്‍ വായിച്ചുപോയപ്പോള്‍ അതിമനോഹരമായൊരു പ്രതാപ് പോത്തന്‍ സിനിമ കാണുന്നതു പോലെ. യൗവ്വനത്തിന്‍റെ തിളപ്പും പ്രണയത്തിന്‍റെ തീഷ്ണതയും മുഖത്തെ നിഷ്കളങ്ക ഭാവവും ഇംഗ്ലീഷ് പറയുമ്പോലെ പറയുന്ന മലയാള ഭാഷയുമെല്ലാം പ്രതാപ് പോത്തനെ മലയാളത്തിലെ വേറിട്ടൊരു നടനാക്കി മാറ്റിയ കഥകള്‍ പറയുന്ന ചരമക്കുറിപ്പുകള്‍.

പ്രശസ്ത നടി സുഹാസിനി ‘വിട, എന്‍റെ പ്രിയ സുഹൃത്ത് പ്രതാപ് ‘ എന്ന തലക്കെട്ടോടെ ‘ഹിന്ദു’ പത്രത്തില്‍ എഴുതിയ കുറിപ്പാണ് വിവിധ പത്രങ്ങളില്‍ വന്ന ചരമക്കുറിപ്പുകള്‍ വായിക്കാന്‍ എന്നെ ക്ഷണിച്ചത്. പ്രതാപ് പോത്തന്‍റെ സൗഹൃദവും ബുദ്ധിശക്തിയും കളിതമാശകളുമെല്ലാം സുഹാസിനിയുടെ യുവമനസിനെ എത്രകണ്ടു സ്വാധീനിച്ചുവെന്നു പറയുന്നുണ്ട് ഈ കുറിപ്പ്. ആദ്യ സിനിമയില്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി അഭിനയിച്ച കാര്യങ്ങള്‍ ഓര്‍മച്ചെപ്പില്‍ നിന്ന് അടര്‍ത്തിയെടുത്ത് സുഹാസിനി കോറിയിടുമ്പോള്‍ ഉദാത്തമായ ഒരു ആണ്‍-പെണ്‍ സൗഹൃദത്തിന്‍റെ ഊഷ്മളത മുഴുവന്‍ ആ വരികളില്‍ നിറയുന്നു.

സിനിമയില്‍ ഭര്‍ത്താവിനോട് അധികം സംസാരിക്കാറില്ലാത്ത കഥാപാത്രമായിരുന്നു തന്‍റേതെങ്കിലും ഇടവേളകളില്‍ ഒരിക്കലും തീരാത്ത കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് തങ്ങള്‍ കഴിഞ്ഞിരുന്ന സമയം സുഹാസിനി ഓര്‍ക്കുന്നുണ്ട്.

‘മലയാള മനോരമ’യില്‍ കമല്‍ ഹാസന്‍ എഴുതിയിരിക്കുന്നത് പ്രതാപ് പോത്തനുമായുള്ള സൗഹൃദത്തെപ്പറ്റിയും അസാധാരണമായ അടുപ്പത്തെപ്പറ്റിയുമാണ്. “എത്ര പെട്ടെന്നു ഞങ്ങള്‍ അടുത്തു. എനിക്കു മനസിനിണങ്ങിയ ഒരു സുഹൃത്തിനെ കിട്ടിയ സന്തോഷമായിരുന്നു”, കമല്‍ ഹാസന്‍ എഴുതുന്നു.

‘തകര’ തമിഴില്‍ “ആവാരം പൂ” എന്ന പേരില്‍ ഭരതന്‍ തന്നെ സിനിമയാക്കിയപ്പോള്‍ പ്രതാപ് പോത്തന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ വേഷമിട്ട വിനീത് ഓര്‍ത്തെടുക്കുന്നത് ഭരതന്‍ തന്നെ നല്‍കിയ ഉപദേശമാണ്. “പ്രതാപ് അടിമുടി കഥാപാത്രമായി ജീവിച്ച ചിത്രമാണു ‘തകര’. അതുകൊണ്ട് ഈ ചിത്രം കണ്ടു കണ്ട് കൃത്യമായി പഠിക്കണം” – ഭരതന്‍റെ വാക്കുകള്‍ ഇന്നും വിനീതിന്‍റെ മനസിലുണ്ട്.

ഭരതന്‍റെ ഉപദേശപ്രകാരം ‘തകര’ പല തവണ കണ്ടു വിനീത്. പ്രതാപ് പോത്തന്‍റെ കഴിവുകള്‍ കൃത്യമായി അടയാളപ്പെടുത്തുന്ന വാക്കുകളാണതെന്ന് പറ‍ഞ്ഞു വെയ്ക്കുകയാണ് ‘മാതൃഭൂമി’യില്‍ വിനീത്. ‘മനോരമ’യില്‍ എന്‍. ജയചന്ദ്രന്‍റെ “ഋതുഭേദങ്ങളുടെ ചാമരം” എന്ന നീണ്ട കുറിപ്പ് പ്രതാപ് പോത്തന്‍ എന്ന നടന്‍റെ വരവും വളര്‍ച്ചയും എണ്ണി എണ്ണി പറഞ്ഞു വെയ്ക്കുന്നു. ട്രിപ്പിള്‍ ഫൈവ് സിഗരറ്റ് വലിച്ചും ഇംഗ്ലീഷ് ക്ലാസിക്കുകള്‍ വായിച്ചും നടന്ന ആ യുവാവ് ഒരു സുപ്രഭാതത്തില്‍ ആരവത്തില്‍ കൊക്കരക്കോ ആയ കഥയാണത്.

“കൈലി മുണ്ടും ബനിയനുമിട്ട് തെറുപ്പു ബീഡിയും വലിച്ച് ചെല്ലപ്പനാശാരിയുടെ പിന്നാലേ പലകയും ചുമന്ന് ആശാരിയുടെ കാതിലെ നീലക്കടുക്കന്‍ എന്നെങ്കിലുമിടാമെന്നു സ്വപ്നം കണ്ടു നടക്കുന്ന തകര. ‘കുടയോളം ഭൂമി, കുടത്തോളം കുളിര്’ എന്ന പാട്ടിന്‍റെ കുളിരില്‍ മുറുകിയ യൗവ്വനവുമായി അരികില്‍ സുരേഖ,” – എന്‍. ജയചന്ദ്രന്‍റെ വിവരണം കൊഴുക്കുന്നു.

ഇംഗ്ലീഷ് ഭാഷയുടെയും മഹത്തായ ഉംഗ്ലീഷ് ക്ലാസിക്കുകളുടെയും ലോകത്തു നിന്ന് പ്രതാപ് പോത്തനെ നാട്ടുമലയാളത്തിന്‍റെ ഉള്ളറകളിലേയ്ക്കു കൂട്ടിക്കൊണ്ടു പോയത് നെടുമുടി വേണുവായിരുന്നു. രണ്ടു പേരെയും ഭരതന്‍ എന്ന എക്കാലത്തെയും വലിയ സംവിധായകന്‍ പരുവപ്പെടുത്തിയെടുക്കുകയായിരുന്നു. പ്രതാപ് പോത്തന്‍റെ പല കഥാപാത്രങ്ങള്‍ക്കും രൂപവും ജീവനും നല്‍കിയത് നെടുമുടി വേണു തന്നെ.

പ്രതാപ് പോത്തന്‍റെ ഓരോ കഥാപാത്രത്തിനും പ്രത്യേകതരം നില്‍പ്പും നടപ്പും അംഗചലനങ്ങളും മുഖഭാവങ്ങളുമുണ്ടായിരുന്നു. “ചാമര”ത്തില്‍ സ്വന്തം അധ്യാപികയായ ഇന്ദു ടിച്ചറെ (സെറീനാ വഹാബ്) പ്രേമിക്കുന്ന പ്രതാപ് പോത്തനെ ആ കഥാപാത്രമായി മാറ്റിയെടുത്തതിലും നെടുമുടിക്കു പങ്കുണ്ട്. പ്രണയം ആവര്‍ത്തിച്ചു നിരാകരിക്കുന്ന ടിച്ചറുടെ മുന്നില്‍ “സ്റ്റില്‍ ഐ ലവ് യൂ ടിച്ചര്‍” എന്നു പറഞ്ഞു പൊട്ടിത്തെറിക്കുന്ന പ്രതാപ് പോത്തന്‍റെ വന്യമായ മുഖഭാവങ്ങള്‍ വരെ.

തനതു നാടകക്കളരിയുമായി കാവാലം നാരായണപ്പണിക്കര്‍ തിരുവനന്തപുരത്ത് അവതരിച്ച സമയമായിരുന്നു അത്. പുതിയ പാട്ടും പുതിയ താളവും പുതിയ ഈണവുമൊക്കെയായി കാവാലം അരങ്ങു കൊഴുപ്പിക്കുകയാണ്. ‘മാതൃഭൂമി’ ദിനപ്പത്രം തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകരണം തുടങ്ങിയതും അക്കാലത്ത് – 1980 നവംബറില്‍.

ഞാന്‍ ‘മാതൃഭൂമി’യില്‍ ചേരുന്നത് ആ സമയത്തു തന്നെ – 1980 -ല്‍. എനിക്കു മുമ്പേ സണ്ണിക്കുട്ടി എബ്രഹാം ‘മാതൃഭൂമി’യിലുണ്ട്. ടി.എന്‍ ഗോപകുമാര്‍, എം.ജി രാധാകൃഷ്ണന്‍, ശശി മോഹന്‍, എം ഹരികുമാര്‍, കെ.ജി ജ്യോതിര്‍ ഘോഷ്, ജി. ശേഖരന്‍ നായര്‍, മലയിന്‍ കീഴ് ഗോപാല കൃഷ്ണന്‍ എന്നിങ്ങനെ ചെറുപ്പക്കാരുടെ നീണ്ട നിര. നേതൃത്വം ടി. വേണുഗോപാലന്‍ എന്ന വേണുവേട്ടനാണ്. എപ്പോഴും ഞങ്ങള്‍ ചെറുപ്പക്കാരോടൊപ്പം എന്തിനും കൂട്ടു നിന്നിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ന്യൂസ് എഡിറ്റര്‍.

മികച്ച പ്രിന്‍റിങ്ങ് സൗകര്യമുള്ളതുകൊണ്ട് ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പും ‘ഗൃഹലക്ഷ്മി’യും തിരുവനന്തപുരത്തേയ്ക്കു വന്നു. ആഴ്ചപ്പതിപ്പിനോടൊപ്പം വലിയ പത്രാധിപര്‍ എന്‍.വി കൃഷ്ണ വാര്യരും വി.ആര്‍ ഗോവിന്ദനുണ്ണിയുമെത്തി. ഗൃഹലക്ഷ്മിയുടെ ചുമതല നോക്കുന്ന പി.ബി ലല്‍കാറും. ആള്‍ പാലക്കാട്ടുകാരി.

അങ്ങനെയിരിക്കെയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരവ്. താമസം ‘തമ്പി’ല്‍. നെടുമുടി വേണുവും കൂട്ടരുമൊക്കെ താമസിക്കുന്ന സ്ഥലമാണ് തമ്പ്. തിരുവനന്തപുരത്ത് ശാസ്തമംഗലത്തിനടുത്ത് പൈപ്പിന്‍ മൂട്ടില്‍.

കൈതപ്രത്തിന്‍റെ വരവോടെ ഡെസ്കില്‍ പുതിയൊരു ഉണര്‍വ്. ആദ്യ എഡിഷന്‍ പുറത്തിറങ്ങിക്കഴിഞ്ഞാല്‍ വേണുവേട്ടനും മറ്റും പോകും. രാത്രി ഡ്യൂട്ടിവേളകളിലാണ് കൈതപ്രവും ഞങ്ങളും സജീവമാവുക. കൈതപ്രം പാട്ടു തുടങ്ങും. പാതിരാ വരെ നീളുന്ന കച്ചേരിയാണ് ഡെസ്കില്‍. ഞങ്ങളൊക്കെ ആസ്വദിച്ചു കേട്ടിരിക്കും. ഇതിനിടയ്ക്ക് രാത്രി എഡിഷനുകളുടെ പണിയും നടക്കും. വെളുപ്പിന് മൂന്നു മണിയോടെ അവസാന എഡിഷനും പുറത്തിറക്കി എല്ലാവരുടെയും മടക്കം.

ആയിടയ്ക്കാണ് നെടുമുടി വേണുവിനെ പരിചയപ്പെട്ടത്. ചില കൂട്ടായ്മകളില്‍. കൂട്ടായ്മ ഏതായാലും നെടുമുടി വേണു രംഗം കൈയടക്കും. പിന്നെ ഓരോരോ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തുടങ്ങും. നെടുമുടിയുടെ കഥാപാത്രങ്ങളിലധികവും പടുവൃദ്ധരാണ്.

വൃദ്ധന്മാര്‍ പലതരക്കാരുണ്ട് നെടുമുടിയുടെ കൈയില്‍. വായില്‍ മുറുക്കാന്‍ നിറച്ചു ചവച്ചു ചവച്ചു വര്‍ത്തമാനം പറയുന്ന വൃദ്ധന്‍ മുതല്‍ പ്രായമേറെയായിട്ടും തട്ടിക്കൂട്ടിയ പൊളിഞ്ഞ സ്വന്തം കടയില്‍ ജീവിക്കാന്‍ വേണ്ടി സോഡാ നാരങ്ങവെള്ളം വില്‍ക്കുന്ന വൃദ്ധന്‍ വരെ എത്രയെത്ര വൃദ്ധ കഥാപാത്രങ്ങളാണ് നെടുമുടി അവതരിപ്പിക്കുന്നത്. അത്ഭുതകരമായ മുഖ ഭാവങ്ങളിലൂടെ, പേശികളുടെ ചടുല ചലനങ്ങളിലൂടെ, വ്യത്യസ്തമായ ശബ്ദ വിന്യാസങ്ങളിലൂടെ ഓരോ വൃദ്ധന്‍ നെടുമുടിയുടെ മുഖത്തു ജന്മമെടുക്കുന്നതു കണ്ട് ചുറ്റും വിസ്മയത്തോടെ ഞങ്ങളിരിക്കും.

പാട്ടും താളവും മേളവും സൃഷ്ടിച്ച ആരവത്തിലായിരുന്നു അവരുടെ ജീവിതം. കൈതപ്രത്തിന്‍റെ വരവും അവിടെ നിന്നായിരുന്നു. ഊട്ടിയില്‍ ഇംഗ്ലീഷ് സംസ്കാരത്തില്‍ പഠിച്ചു വളര്‍ന്ന പ്രതാപ് പോത്തനെയും മെരുക്കി പരുവപ്പെടുത്തി പതം വരുത്തിയെടുത്തതും ഈ ആരവം തന്നെ. (‘പരുവപ്പെടുത്തി പതം വരുത്തി’ എന്ന പ്രയോഗം കാവാലത്തിന്‍റേത്. ‘തട്ടാരേ, എന്‍റെ പൊന്നു തട്ടാരേ’ എന്ന കവിത.)

More News

ജിദ്ദ: മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ ഭരണഘടനയിൽ നിന്ന് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുകളയുകയും ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ കേന്ദ്രഭരണ പ്രദേശമാക്കി പുനഃക്രമീകരിക്കുകയും ചെയ്ത ശേഷം അവിടെയുണ്ടായിക്കൊണ്ടിരിക്കുന്ന വികസനപരവും ജനോപകാരപ്രദവുമായ കാര്യങ്ങൾ ഉയർത്തിക്കാട്ടി ജിദ്ദയിൽ അരങ്ങേറിയ “കശ്മീർ വെബിനാർ” കേന്ദ്രത്തിലെ എൻ ഡി എ സർക്കാർ കൈകൊണ്ട ചരിത്രപരമായ തീരുമാനം കശ്‌മീരിനും കാശ്മീരികൾക്കും വലിയ അനുഗ്രഹമായെന്ന് സമർത്ഥിച്ചു. ജമ്മു കശ്മീരിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവിധ മേഖലകളിലെ വികസനങ്ങളും അതുവഴി ജനങ്ങളുടെ സമീപനങ്ങളിൽ […]

എഡ്ജ്ബാസ്റ്റണ്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ സ്വര്‍ണം സ്വന്തമാക്കി. അവസാന നിമിഷം വരെ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷയുണ്ടായിരുന്ന മത്സരം, ഒടുവില്‍ ഓസീസ് ബൗളര്‍മാര്‍ പിടിച്ചെടുക്കുകയായിരുന്നു. സ്‌കോര്‍: ഓസ്‌ട്രേലിയ 20 ഓവറില്‍ എട്ട് വിക്കറ്റിന് 161, ഇന്ത്യ 19.3 ഓവറില്‍ 152 ഓള്‍ ഔട്ട്. 41 പന്തില്‍ 61 റണ്‍സെടുത്ത ബെത്ത് മൂണിയാണ് ഓസ്‌ട്രേലിയയെ മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി രേണുക സിങും, സ്‌നേഹ് റാണയും രണ്ട് വിക്കറ്റ് വീതവും, ദീപ്തി ശര്‍മയും, […]

തിരുവനന്തപുരം: കേശവദാസപുരത്ത് 60കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മനോരമ എന്ന സ്ത്രീയാണ് മരിച്ചത്. സമീപത്തെ വീട്ടിലെ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇവരെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് മൃതദേഹം കിട്ടിയത്. കാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. ഇവരുടെ വീടിന് സമീപത്ത് താമസിച്ചിരുന്ന ഒരു ഇതരസംസ്ഥാന തൊഴിലാളിയെ കാണാതായിട്ടുണ്ട്. ഇയാൾക്ക് ഒപ്പം താമസിക്കുന്ന മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലാണ്.

ഫ്‌ളോറിഡ: അഞ്ചാം ടി20യില്‍ വിന്‍ഡീസിനെ 88 റണ്‍സിന് തകര്‍ത്ത് ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 188 റണ്‍സെടുത്തു. വിന്‍ഡീസ് 15.4 ഓവറില്‍ 100 റണ്‍സിന് പുറത്തായി. 40 പന്തില്‍ 64 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇഷന്‍ കിഷന്‍-11, ദീപക് ഹൂഡ-38, സഞ്ജു സാംസണ്‍-15, ഹാര്‍ദ്ദിക് പാണ്ഡ്യ-28, ദിനേശ് കാര്‍ത്തിക്-12, അക്‌സര്‍ പട്ടേല്‍-9, ആവേശ് ഖാന്‍-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. […]

പട്‌ന: എന്‍ഡിഎയുമായി പിണങ്ങി നില്‍ക്കുന്ന ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ സോണിയാ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചതായി റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ ജെഡിയു എംപിമാരെ നിതീഷ് പട്‌നയിലേക്ക് വിളിപ്പിച്ചു. ബിഹാറിലെ രാഷ്ട്രീയ വിഷയങ്ങളെ ചൊല്ലി എന്‍ഡിഎയുമായി ഇടഞ്ഞു നില്‍ക്കുകയാണ് ജെഡിയു. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത നിതി ആയോഗ് യോഗത്തിൽ നിന്നടക്കം അദ്ദേഹം വിട്ടു നിന്നിരുന്നു.

കുവൈറ്റ് സിറ്റി: വ്യാഴം, ശനി ഗ്രഹങ്ങളുടെ അപൂര്‍വ സംഗമത്തിന് ഇന്ന് കുവൈറ്റ് സാക്ഷിയാകും. രാത്രി 10 മുതല്‍ സൂര്യോദയം വരെയുള്ള സമയങ്ങളിലാണ് ഈ അപൂര്‍വ പ്രപഞ്ച വിസ്മയത്തിന് കുവൈറ്റിന്റെ ആകാശം സാക്ഷിയാവുകയെന്ന് അൽ ഉഐജീരി സയന്റിഫിക്‌ സെന്റർ അറിയിച്ചു. നഗ്ന നേത്രങ്ങൾ കൊണ്ട്‌ ഇത് കാണാം. കാഴ്ചയില്‍ ഇരു ഗ്രഹങ്ങളും ചേർന്ന് നിൽക്കുന്നതായി തോന്നാമെങ്കിലും ഏകദേശം 60 കോടി കിലോമീറ്ററുകൾ അകലെയാണു ഇവ തമ്മിലുള്ള ദൂരം എന്ന് കേന്ദ്രത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ഖാലിദ് […]

കോഴിക്കോട്: പന്തിരിക്കരയില്‍ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്‍റെ മൃതദേഹാവശിഷ്ടം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു.  മേപ്പയൂർ സ്വദേശി ദീപക്കിന്‍റേതെന്ന് കരുതി ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ച മൃതദേഹമാണ് ഇർഷാദിന്‍റേതാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ബന്ധുക്കള്‍ക്ക് കൈമാറിയത്. കാണാതായ ദീപക്കിന്റേതെന്ന് കരുതി ഇർഷാദിന്റെ മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചിരുന്നു. എന്നാൽ ഡി എൻ എ പരിശോധനയിൽ മൃതദേഹം ദീപക്കിന്റേതല്ലെന്നും ഇർഷാദിന്റേതാണെന്നും വ്യക്തമായി. പിന്നാലെയാണ് വടകര ആർ ഡി ഒയുടെ നേൃത്വത്തിൽ ഇർഷാദിന്റെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറിയത്.

കൽപറ്റ: വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിലും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലുമാണ് അവധി പ്രഖ്യാപിച്ചത്.

മനാമ : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ലോകമെമ്പാടും ആരംഭിച്ച ഒഐസിസി മെമ്പർഷിപ്പ്‌ വിതരണം ബഹ്‌റൈനിലും ആരംഭിച്ചു. ഒഐസിസി ആക്ടിങ് പ്രസിഡന്റ്‌ രവി കണ്ണൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ മെമ്പർഷിപ്പ്‌ വിതരണോദ്ഘാടനം ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം മുതിർന്ന അംഗം സി.പി. വർഗീസിന് ആദ്യ മെമ്പർഷിപ് നൽകി നിർവഹിച്ചു. ഗ്ലോബൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ കൺവീനർ റഷീദ് കുളത്തറ മെമ്പർഷിപ്പ് വിതരണം സംബന്ധിച്ച വിശദമായ വിവരങ്ങൾ […]

error: Content is protected !!