30
Wednesday November 2022
അള്ളും മുള്ളും

കോടിയേരിയുടെ കൂറും താല്‍പര്യവുമെല്ലാം പാര്‍ട്ടിയോടു മാത്രമായിരുന്നു; ഭരണത്തുടര്‍ച്ച നേടിയ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതും കോടിയേരിയായിരുന്നു; അതും കാന്‍സര്‍ അദ്ദേഹത്തിന്‍റെ ജീവിതം കാര്‍ന്നു തിന്നുകൊണ്ടിരുന്നപ്പോള്‍! രോഗത്തിന്‍റെ കഠിനമായ പീഡകള്‍ക്കു പുറമെ ചികിത്സയുടേതായ നൊമ്പരങ്ങള്‍ വേറെയും; ഇതെല്ലാം അനുഭവിച്ചുകൊണ്ടുതന്നെ പാര്‍ട്ടി കാര്യങ്ങളിലെല്ലാം കൃത്യമായി ഇടപെട്ടു; പ്രശ്നങ്ങള്‍ക്കൊക്കെയും പരിഹാരം കണ്ടു- അള്ളും മുള്ളും പംങ്തിയില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

ജേക്കബ് ജോര്‍ജ്
Tuesday, October 4, 2022

കോടിയേരി ആരെന്നു കേരളം നേരിട്ടുകണ്ട രണ്ടു ദിവസം. സി.പി.എം പ്രവര്‍ത്തകര്‍ക്കും കണ്ണൂരിലെ സാധാരണക്കാര്‍ക്കും സി.പി.എം നേതാക്കള്‍ക്കും കോടിയേരി ആരായിരുന്നുവെന്നും കേരളം കണ്ടു. എല്ലാറ്റിനുമുപരി, മുഖ്യമന്ത്രി പിണറായി വിജയന് കോടിയേരി ആരായിരുന്നുവെന്നും കേരളം നേരിട്ടു കണ്ടറിഞ്ഞു.

അതെ. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എല്ലാവര്‍ക്കും എല്ലാമെല്ലാമായിരുന്നു. അദ്ദേഹത്തിന്‍റെ കൂറും താല്‍പര്യവുമെല്ലാം എപ്പോഴും പാര്‍ട്ടിയോടായിരുന്നു. പാര്‍ട്ടിയോടു മാത്രമായിരുന്നു. പാര്‍ട്ടിക്കു ഹിതകരമല്ലാത്തതൊന്നും ചെയ്യാന്‍ ഒരിക്കലും അദ്ദേഹം ഒരുക്കമായിരുന്നില്ല. പാര്‍ട്ടിയില്‍ നിലനിന്നിരുന്ന വിഭാഗീയതയെ തീരെ ഇല്ലാതാക്കാനും ഐക്യം ഊട്ടി ഉറപ്പിക്കാനും കോടിയേരിക്കു കഴിഞ്ഞതും അതുകൊ‌ണ്ടു തന്നെ.

ഭരണത്തുടര്‍ച്ച നേടിയ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത് കോടിയേരിയാണെന്നോര്‍ക്കണം. അതും കാന്‍സര്‍ അദ്ദേഹത്തിന്‍റെ ജീവിതം കാര്‍ന്നു തിന്നുകൊണ്ടിരുന്നപ്പോള്‍. രോഗത്തിന്‍റെ കഠിനമായ പീഡനങ്ങള്‍ക്കു പുറമെ ചികിത്സയുടേതായ നൊമ്പരങ്ങള്‍ വേറെയും. ഇതില്ലാം അനുഭവിച്ചുകൊണ്ടുതന്നെ അദ്ദേഹം പാര്‍ട്ടി ഓഫീസിലെത്തി ചുമതലകളില്‍ മുഴുകി. പാര്‍ട്ടിക്കാരെയും സന്ദര്‍ശകരെയുമെല്ലാം നിറചിരിയോടെ സ്വീകരിച്ചിരുത്തി സംസാരിച്ചു. പാര്‍ട്ടി കാര്യങ്ങളിലെല്ലാം കൃത്യമായി ഇടപെട്ടു. പ്രശ്നങ്ങള്‍ക്കൊക്കെയും സ്വന്തം ശൈലിയില്‍ പരിഹാരം കണ്ടു. തര്‍ക്കങ്ങളൊക്കെ പരിഹരിച്ചു.


ഭരണകര്‍ത്താവെന്ന നിലയിലും അദ്ദേഹം പ്രഗത്ഭനാണെന്നു തെളിയിച്ചു. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി മികച്ച ഭരണമാണു കാ‌ഴ്ചവെച്ചത്.


അക്കാലത്ത് ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി ആയിരുന്ന ജേക്കബ് പുന്നൂസ് ഉടന്‍ തന്നെ തന്‍റെ ഫേസ്ബുക്ക് പേജില്‍ വിശദമായൊരു കുറിപ്പു പ്രസിദ്ധീകരിച്ചു.

പോലീസ് സേനയില്‍ സാധാരണ കോണ്‍സ്റ്റബിളായി സര്‍വീസില്‍ കയറുന്ന ഒരാള്‍ നീണ്ടകാലത്തെ സേവനത്തിനു ശേഷം കോണ്‍സ്റ്റബിളായി തന്നെ വിരമിക്കുന്നതായിരുന്നു പതിവെന്ന് ജേക്കബ് പുന്നൂസ് ചൂണ്ടിക്കാട്ടുന്നു. ആ രീതി ആഭ്യന്തര മന്ത്രി കോടിയേരി തിരുത്തി. കോണ്‍സ്റ്റബിള്‍മാര്‍ക്ക് സര്‍വീസിനനുസരിച്ച് കൃത്യമായി ഹെഡ് കോണ്‍സ്റ്റബിള്‍, എ.എസ്.ഐ, എസ്.ഐ എന്നിങ്ങനെ സ്ഥാനം കൊടുക്കാന്‍ കോടിയേരിയാണ് മുന്‍കൈ എടുത്തത്. സ്റ്റുഡന്‍റ് പോലീസ്, ജനമൈത്രി പോലീസ് തുടങ്ങിയ പരിഷ്കാരങ്ങളും കോടിയേരിയുടെ വകയായിരുന്നു.


ഭരണത്തില്‍ കയറുന്ന ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ അതനുസരിച്ചു പ്രവര്‍ത്തനരീതി മാറ്റേണ്ടതെങ്ങനെയെന്ന് കേരളത്തെ കോടിയേരി പഠിപ്പിച്ചു. ആഭ്യന്തര മന്ത്രിസ്ഥാനത്തിരുന്ന പരിചയവുമായാണ് അദ്ദേഹം പിന്നീട് പാര്‍ട്ടി നേതൃസ്ഥാനങ്ങളിലിരുന്നത്. രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ പ്രായോഗികമാക്കണമെങ്കില്‍ അധികാരം കൈയില്‍ കിട്ടണം. അധികാരം കിട്ടിയാല്‍ അത് ബന്ധപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ഉപകാരമാവും വണ്ണം ഉപയോഗിക്കുകയും വേണമെന്ന് അദ്ദേഹം സ്വന്തം പ്രവര്‍ത്തനത്തിലൂടെ ബോധ്യപ്പെടുത്തി.


2016 -ല്‍ മുഖ്യമന്ത്രിയായ പിണറായി വിജയന് പൂര്‍ണ പിന്തുണ നല്‍കാന്‍ പാര്‍ട്ടി സെക്രട്ടറിയെന്ന നിലയ്ക്ക് കോടിയേരിക്കു കഴിഞ്ഞു. രാഷ്ട്രീയ ബന്ധത്തിന് ഇഴയടുപ്പം കൂട്ടാന്‍ വ്യക്തി സൗഹൃദവും കൂട്ടുനിന്നു എന്നു പറയാം. 1971 -ല്‍ തലശേരിയില്‍ നടന്ന വലിയ കലാപത്തോടെയാണ് ആ ബന്ധം തുടങ്ങിയത്. കേരളത്തില്‍ നടന്ന ഏറ്റവും വലിയ വര്‍ഗീയ കലാപമായിരുന്നു അത്. 1971 ഡിസംബര്‍ 28 -നാണ് കലാപം തുടങ്ങിയത്. മുസ്ലിം പള്ളികള്‍ക്കും വീടുകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും നേരേ വലിയ ആക്രമണം നടന്നു. ആക്രമണത്തിനു പിന്നില്‍ ജനസംഘവും ആര്‍.എസ്.എസുമായിരുന്നുവെന്ന് ലഹളയെപ്പറ്റി അന്വേഷണം നടത്തിയ ജസ്റ്റിസ് ജോസഫ് വിതയത്തില്‍ കമ്മീഷന്‍ പറയുന്നുണ്ട്.


അഴീക്കോടന്‍ രാഘവന്‍, പാട്യം ഗോപാലന്‍, ഒ ഭരതന്‍, എം.വി രാഘവന്‍ തുടങ്ങിയ സി.പിഎം നേതാക്കളാണ് മുസ്ലിങ്ങളുടെ തുണയ്ക്കെത്തിയത്. യുവ നേതാവായിരുന്ന പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഒരു സ്ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ആ ക്വാഡിലെ ഒരംഗമായിരുന്നു കോടിയേരി. പിണറായിയും കോടിയേരിയും തമ്മിലുള്ള ബന്ധം അവിടെയാണ് ആരംഭിച്ചത്.


അടിയന്തരാവസ്ഥക്കാലത്ത് ഇ.എം.എസ് ഉള്‍പ്പെടെ പ്രതിപക്ഷത്തെ മുന്‍നിര നേതാക്കളൊക്കെയും തടവിലായിരുന്നു. പിണറായി വിജയനും കോടിയേരിയും ഒന്നിച്ചുതന്നെയാണു ജയിലില്‍ കഴിഞ്ഞത്. കടുത്ത മര്‍ദനമേറ്റിരുന്ന പിണറായി വിജയനെ ഒപ്പം നിന്നു പരിചരിച്ചത് കോടിയേരിയായിരുന്നു.

യൗവനകാലത്ത് അരക്കിട്ടുറപ്പിച്ച ആ ബന്ധമാണ് വി.എസ് യുഗത്തിനു ശേഷം പാര്‍ട്ടിയില്‍ ഐക്യത്തിനു ശക്തി നല്‍കിയ കൂട്ടുകെട്ടായി മാറിയത്. അങ്ങനെ പിണറായി – കോടിയേരി കൂട്ടുകെട്ട് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായൊരു ഘടകമായി. 2021 -ല്‍ പാര്‍ട്ടിക്കും മുന്നണിക്കും പിണറായിക്കുതന്നെയും ഭരണത്തുടര്‍ച്ച നേടിക്കൊടുത്ത കൂട്ടുകെട്ടാണത്. പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ അഭിപ്രായ വ്യത്യാസമേതുമില്ലാതെ സ്വസ്ഥമായൊരു അന്തരീക്ഷമുണ്ടാക്കാനും ഈ കൂട്ടുകെട്ട് വഴിയൊരുക്കി.

ഏറ്റവുമൊടുവില്‍ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പിടിപ്പുകേടിനേപ്പറ്റി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി എടുത്ത വിമര്‍ശനാത്മകമായ നിലപാട് ഉദാഹരണം. ഓരോ മന്ത്രിയുടെയും പ്രവര്‍ത്തനം വിശദമായി പരിശോധിച്ചുതന്നെയാണ് അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. രണ്ടാം പിണറായി സര്‍ക്കാരിനെ വളരെ ശക്തമായിത്തന്നെ വിമര്‍ശിക്കുന്ന രീതിയിലായിരുന്നു ചര്‍ച്ചകളും അതിനു ശേഷം സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച പത്രക്കുറിപ്പും.

മന്ത്രിമാരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സംസ്ഥാന സമതിയില്‍ നടന്ന ചര്‍ച്ചകളുടെ പ്രസക്തി ഉയര്‍ത്തിക്കാണിക്കാന്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വൈകിട്ട് പത്രസമ്മേളനം വിളിച്ചുകൂട്ടി കാര്യങ്ങള്‍ ഒന്നുകൂടി കൃത്യമായി വിശദീകരിക്കുകയും ചെയ്തു. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പ്രതിഛായ ഇടിഞ്ഞു വീഴുന്നതു കണ്ട് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ തന്നെയാണ് ഇങ്ങനെയൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും തമ്മിലുള്ള അടുത്ത ബന്ധത്തിന് തെളിവുകൂടിയായി ഈ തുറന്ന ചര്‍ച്ചയും മന്ത്രിമാര്‍ക്കു വേണ്ടി തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങളും.

പിണറായി വിജയന്‍ പൂര്‍ണമായും ഭരണകാര്യങ്ങളില്‍ ശ്രദ്ധ വെച്ചപ്പോള്‍ പാര്‍ട്ടിക്കാര്യം മുഴുവന്‍ കൊടിയേരിയുടെ ചുമലിലാവുകയായിരുന്നു. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ കൂടി ഉള്‍പ്പെടുത്തി മുന്നണി വിപുലീകരിക്കാനുള്ള ഗൂഢ തന്ത്രങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ബുദ്ധിയില്‍ ഉദയം ചെയ്തതായിരുന്നു. എന്നാല്‍ അതി‍ന്‍റെ നീക്കങ്ങളൊക്കെയും നടന്നത് കോടിയേരിയുടെയും സഹകരണത്തോടെ.

അസുഖം കടുത്തതിനെ തുടര്‍ന്ന് എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കെ.എം മാണിയെ മുഖ്യമന്ത്രി പിണറായി സന്ദര്‍ശിച്ചതോടെയായിരുന്നു നീക്കങ്ങള്‍ക്കു തുടക്കം. മാണിയെ കണ്ട് പുറത്തിറങ്ങിയ മുഖ്യമന്ത്രി ജോസ് കെ മാണിക്ക് ഒരു അടിയന്തര സന്ദേശം നല്‍കാന്‍ ഏര്‍പ്പാടു ചെയ്യുകയായിരുന്നു. അടിയന്തര ഘട്ടമുണ്ടായാല്‍ ഇടതുമുന്നണി സഹായത്തിനുണ്ടാകുമെന്നായിരുന്നു ആ സന്ദേശം.

ആ അടിയന്തര ഘട്ടം യു.ഡി.എഫ് നേതൃത്വം തന്നെ ഉണ്ടാക്കി എന്നതാണ് സമകാലിക കേരള രാഷ്ട്രീയത്തിലെ ഏറ്റവും കൗതുകകരമായ ഏട്. കെ.എം മാണിയുടെ നിര്യാണത്തിനു ശേഷം കേരളാ കോണ്‍ഗ്രസ് മാണി – ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി. മാണി വിഭാഗത്തെ മുന്നണിയില്‍ നിന്നു പുറന്തള്ളാന്‍ യു.ഡി.എഫ് തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം തിരുവനന്തപുരത്തു പത്രസമ്മേളനം വിളിച്ചുകൂട്ടി കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിക്കുകയും ചെയ്തു.

ബാക്കി കാര്യങ്ങളൊക്കെയും കോടിയേരിയാണു നടത്തിയത്. മാണി വിഭാഗം കേരള കോണ്‍ഗ്രസിന്‍റെ തട്ടകമായ കോട്ടയത്തെ പ്രധാന നേതാവായ വി.എന്‍ വാസവനെ കോടിയേരി തുടര്‍ച്ചുമതലകള്‍ ഏല്‍പ്പിച്ചു. ചുമതലകളൊക്കെയും വാസവന്‍ ഭംഗിയായി വിര്‍വഹിക്കുകയും ചെയ്തു. 99 സീറ്റുമായി പിണറായി വിജയന്‍ ഭരണത്തുടര്‍ച്ച നേടിയത് കേരള രാഷ്ട്രീയത്തില്‍ പുതിയ ചരിത്രമായി.

ഒഴിവു വന്ന രാജ്യസഭാ സീറ്റ് മാണിഗ്രൂപ്പിനു നല്‍കാനും തീരുമാനമായി. പക്ഷെ കേരള കോണ്‍ഗ്രസിനുള്ളില്‍ സീറ്റ് സംബന്ധിച്ചു തര്‍ക്കം വളര്‍ന്നു. സീറ്റിന് മുതിര്‍ന്ന നേതാക്കള്‍ അവകാശമുന്നയിച്ചു. ഇതിനിടയ്ക്ക് തിരുവനന്തപുരത്ത് കോടിയേരിയെ സന്ദര്‍ശിച്ച ജോസ് കെ മാണി സീറ്റ് തര്‍ക്കക്കാര്യം അദ്ദേഹത്തെ അറിയിച്ചു. രാജ്യസഭാ സീറ്റ് മറ്റൊരാള്‍ക്കു കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പക്ഷെ കോടിയേരി അതിനെ എതിര്‍ത്തു. പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയ്ക്ക് ജോസ് കെ മാണി തന്നെ രാജ്യസഭാ സീറ്റ് ഏറ്റെടുക്കണമെന്ന് അദ്ദേഹം ശക്തമായിത്തന്നെ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വേറൊരു ചിന്ത പാടില്ലെന്നും അദ്ദേഹം നിഷ്കര്‍ഷിച്ചു. കോടിയേരിയുടെ ആവശ്യം നിഷേധിക്കാന്‍ ജോസ് കെ മാണിക്കായില്ല.

യു.ഡി.എഫ് വിട്ട കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഇടതു മുന്നണിയില്‍ ചേരില്ലെന്നായിരുന്നു മുന്നണി നേതാക്കളുടെ കണക്കുകൂട്ടല്‍. അതിന് അവര്‍ ആശ്രയിച്ചത് സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്‍റെ നിലപാടാണ്. കേരളാ കോണ്‍ഗ്രസിനെ ഇടതു മുന്നണിക്ക് ആവശ്യമില്ലെന്നു തന്നെയായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പ് കാനം വ്യക്തമായി പറഞ്ഞിരുന്നത്.


പക്ഷെ കാനവുമായി നല്ല ബന്ധമുണ്ടായിരുന്ന കോടിയേരിക്ക് അദ്ദേഹത്തിന്‍റെ നിലപാടു മാറ്റിക്കാന്‍ കഴിഞ്ഞുവെന്നതാണു വസ്തുത. ഇതുപോലെ സൂഷ്മമായ പല നീക്കങ്ങളും നടത്താന്‍ കോടിയേരിയെന്ന നേതാവിനു കഴിഞ്ഞു.


സി.പി.എമ്മിന്‍റെ കഴിഞ്ഞ കാലത്തെ എല്ലാ മുന്നേറ്റങ്ങള്‍ക്കും പിന്നില്‍ കോടിയേരിയുടെ ഇത്തരം ഇടപെടലുകള്‍ ഉണ്ടായിരുന്നു. 2019 -ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 19 സീറ്റും നേടിയിടത്തുനിന്നാണ് സി.പി.എം ഭരണത്തുടര്‍ച്ച നേടുന്നതു വരെയുള്ള നേട്ടങ്ങള്‍ കൈയിലൊതുക്കിയെന്നതു കാണണം.

എല്ലാറ്റിനും അടിസ്ഥാനം പിണറായി വിജയനു കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ സമ്പൂര്‍ണ പിന്തുണ തന്നെ. കേരള രാഷ്ട്രീയത്തിനു ഒരു വലിയ പാഠം തന്നെയാണ് പിണറായി – കോടിയേരി കൂട്ടുകെട്ട് നല്‍കുന്നത്.

More News

തിരുവനന്തപുരം: മന്ത്രി വി.അബ്ദുറഹ്മാനെ വർഗീയവാദിയെന്ന് വിളിച്ച ലത്തീൻ കത്തോലിക്ക അതിരൂപതാ അംഗവും വിഴിഞ്ഞം സമര സമിതി കൺവീനറുമായി ഫാദർ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പോലിസ് കേസെടുത്തു. പ്രസ്താവന പിൻവലിച്ച് ഖേദ പ്രകടനം നടത്തിയതിന് പിന്നാലെയാണ് ഫാദർ തിയോഡേഷ്യസിനെതിരെ പോലിസ് കേസെടുത്തത്. ഐ.എൻ എല്ലിൻ‍െറ പരാതിയിലാണ് കേസ്. സംസ്ഥാന പോലിസ് മേധാവിക്ക് നൽകിയ പരാതിയിലാണ് നടപടി. പോലിസ് മേധാവിയിൽ നിന്ന് ലഭിച്ച പരാതി സിറ്റി പോലിസ് കമ്മീഷണർ കൈമാറിയതിനെ തുടർന്ന് വിഴിഞ്ഞം പോലീസാണ് കേസെടുത്തത്.മന്ത്രിയെ വർഗീയവാദിയെന്ന് വിളിച്ചതിൽ ഫാദർ തിയോഡേഷ്യസ് […]

ദമാം: ഐ സി എഫ് സൗദി ഈസ്റ്റേൺ പ്രൊവിൻസ് സർഗ്ഗസംഗമത്തിന് ഉജ്ജ്വല പരിസമാപ്തി. കലാ സാഹിത്യ മത്സരങ്ങളിൽ ആതിഥേയരായ ദമാം സെൻട്രൽ ഓവറോൾ ചാംപ്യൻമാരായി,തുഖ്ബ സെൻട്രൽ രണ്ടാം സ്ഥാനവും, അൽഖോബാർ സെൻട്രൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒരു മാസത്തിലധികം കാലമായി നടന്നു വന്ന യൂണിറ്റ് – സെക്ടർ തലങ്ങളിലെ വിവിധ പരിപാടികൾക്കു ശേഷമാണ് പ്രൊവിൻസ് സർഗ്ഗസംഗമം സമാപിച്ചത്. പ്രവിശ്യക്ക് കീഴിലെ ദമാം,അൽ-ഖോബാർ,അൽ-ഹസ്സ, ജുബൈൽ,ഖത്തീഫ്,തുഖ്ബ എന്നീ സെൻട്രലുകളിൽ നിന്നുള്ള പ്രതിഭകളായിരുന്നു എട്ട് വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്,സമാപന സംഗമം […]

മനാമ: ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) പ്രവർത്തനം ആരംഭിച്ചിട്ട് 25 വർഷം പിന്നിട്ടിരിക്കുന്ന സാഹചര്യത്തിൽ വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബർ ഒന്നാം തീയതി വ്യാഴം രാത്രി ഏഴിന്‌ മനാമ ഗോൾഡൻ തുലിപ് ഹോട്ടലിൽ വച്ച് നടക്കുന്ന പ്രൗഡഗംഭീരമായ പരിപാടിയിൽ കേരള സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ അതിഥി ആയിരിക്കും. പ്രസ്തുത സമ്മേളനത്തിൽ വച്ചു പ്രവാസ സമൂഹത്തിന്റെ നന്മ ലക്ഷ്യം വെച്ചുകൊണ്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന തിരുവല്ല മണ്ണിൽ ബോബൻ തോമസിനെ ബിസിനസ്‌ […]

ദോഹ: ഖത്തര്‍ ലോകകപ്പില്‍ വീണ്ടും ഒരു അട്ടിറി. കരുത്തരനായ ഫ്രാന്‍സിനെ ഏകപക്ഷീയമായ ഒരു ഗോളുകള്‍ക്ക് ടുണീഷ്യയാണ് തോല്‍പിച്ചത്. 58-ാം മിനിറ്റില്‍ വഹ്ബി ഖസ്‌റിയാണ് ഗോള്‍ നേടിയത്. പ്രീക്വാർട്ടർ ഉറപ്പിച്ചതോടെ പ്രമുഖ താരങ്ങൾക്കെല്ലാം ഫ്രാന്‍സ് വിശ്രമം നല്‍കിയിരുന്നു. എന്നാല്‍ ഈ മത്സരത്തില്‍ വിജയിച്ചെങ്കിലും, ടുണീഷ്യയ്ക്ക് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. എങ്കിലും കരുത്തരായ ഫ്രാന്‍സിനെ അട്ടിമറിക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തില്‍ അവര്‍ക്ക് തല ഉയര്‍ത്തി ഖത്തറില്‍ നിന്ന് മടങ്ങാം. മറ്റൊരു മത്സരത്തില്‍, ഡെന്മാര്‍ക്കിനെ 1-0 ന് തകര്‍ത്ത് ഓസ്‌ട്രേലിയയും ഗ്രൂപ്പ് […]

കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളിലൊന്നായ ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് 300 ഇന്‍-ഹൗസ് ഫിസിഷ്യന്‍മാരും 4500-ല്‍ പരം മുന്‍നിര, സ്വതന്ത്ര മെഡിക്കല്‍ സ്പെഷ്യലിസ്റ്റുകളും ഉള്ള മെഡിക്കല്‍ മാനേജുമെന്‍റ് സേവനങ്ങള്‍ നല്‍കുന്ന ആഗോള കമ്പനിയായ മെഡിക്സുമായി സഹകരണത്തിലേര്‍പ്പെട്ടു. ഗുരുതര രോഗങ്ങളുമായി ബന്ധപ്പെട്ട് അക്രഡിറ്റഡ് മെഡിക്കല്‍ സ്പെഷ്യലിസ്റ്റുകളുടെ പ്രാദേശിക, ആഗോള ശൃംഖലയുടെ പിന്തുണ നേടാന്‍ ഈ സഹകരണം ടാറ്റാ എഐഎ ഉപഭോക്താക്കളെ സഹായിക്കും. ടേം, സേവിങ്സ്, പെന്‍ഷന്‍ വിഭാഗങ്ങളില്‍ പെട്ട ഇന്‍ഷൂറന്‍സ് പദ്ധതികള്‍ വാങ്ങുന്ന പോളിസി […]

തിരുവനന്തപുരം: അതൃപ്തിയെ തുടർന്ന് കുറച്ച് കാലമായി സി.പി.എം- എൽ.ഡി.എഫ് പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്ന ഇ.പി.ജയരാജൻ വീണ്ടും സജീവമാകുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അവധി ദീർഘിപ്പിച്ച് വീട്ടിലിരിക്കുകയാണെങ്കിലും ദൈനംദിന രാഷ്ട്രീയ സംഭവവികാസങ്ങളിൽ പ്രസ്താവനയിലൂടെയും മറ്റും പ്രതികരിച്ചുകൊണ്ടാണ് ജയരാജൻ വീണ്ടും പാർട്ടിയുടെ മുഖ്യ ധാരയിലേക്ക് എത്തുന്നത്. പാർട്ടിയുടെയും മുന്നണിയുടെയും പോക്കിൽ അതൃപ്തിയുളളതുകൊണ്ട് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നു എന്ന തരത്തിൽ വാർത്തകൾ വന്നപ്പോൾ അത് നിഷേധിക്കാൻ കൂട്ടാക്കാതിരുന്ന ഇ.പി.ജയരാജൻ ചില ഫേസ് ബുക്ക് പോസ്റ്റിലൂടെ അതിനും ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം […]

കൊച്ചി: ഇന്ത്യന്‍ ടൈല്‍ ആന്‍ഡ് സ്റ്റോണ്‍ ഇന്‍സ്റ്റലേഷന്‍ ഉല്‍പ്പന്ന വിഭാഗത്തിലെ ലീഡറും ഏറ്റവും മികച്ച പ്രീമിയം ബ്രാന്‍ഡുമായ എംവൈകെ ലാറ്റിക്രീറ്റ് , ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വിജയപ്രദനായ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ എംഎസ് ധോണിയെ തങ്ങളുടെ ദേശീയ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഈ വ്യവസായ രംഗത്ത് സ്വാധീനം ചെലുത്തുന്നവരെയും ഉപഭോക്താക്കളെയും നൂതനമായ ടൈല്‍ ആന്‍ഡ് സ്റ്റോണ്‍ ഇന്‍സ്റ്റാളേഷന്‍ മാര്‍ഗ്ഗങ്ങളെ കുറിച്ച് ബോധവത്കരിക്കാനും മികച്ച ഗുണനിലവാരമുള്ളതും ഈടുനില്‍ക്കുന്നതുമായ ഉല്‍പ്പന്നങ്ങളിലൂടെ ലക്ഷ്യബോധം ഉണര്‍ത്താനും ധോണിയുടെ ആധികാരിക ശൈലി പ്രതിഫലിപ്പിക്കുന്ന ഒരു […]

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും സംസ്കൃത സാഹിത്യ വിഭാഗം തലവനുമായിരുന്ന ഡോ. ധർമ്മരാജ് അടാട്ടിന്റെ പേരിൽ രൂപീകരിച്ച എൻഡോവ്മെന്റിന്റെ പ്രഥമ പ്രഭാഷണം നാളെ (ഡിസംബർ 1) രാവിലെ 10ന് മുൻ വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി നിർവ്വഹിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ‘ഇന്ത്യൻ ഭരണഘടനയുടെ ആമുഖംഃ ദർശനവും പ്രസക്തിയും’ എന്നതാണ് പ്രഭാഷണ വിഷയം. കാലടി മുഖ്യക്യാമ്പസിലെ സെമിനാർ ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ എൻഡ‍ോവ്മെന്റ് പ്രഭാഷണം […]

കുവൈറ്റ് സിറ്റി: ടൂറിസത്തിന്റെ ഏറ്റവും പുതിയ രൂപത്തിന് ജന്മം കൊടുത്ത് ‘ഫ്ലൈ വേൾഡ് ലക്ഷ്വറി – ടൂറിസം റിസർച്ച് സെന്റർ’ കുവൈറ്റിൽ പ്രവർത്തനമാരംഭിക്കുന്നു. ആഡംബര യാത്രകൾ തുടങ്ങി ഏറ്റവും നൂതന വിനോദസഞ്ചാര മേഖലകളിലേക്ക് തികച്ചും ആകർഷകമായ പ്രീമിയം സെർവീസുകൾ മുൻനിർത്തിയാണ് ഫ്ലൈ വേൾഡ് ലക്ഷ്വറി കുവൈറ്റിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ദാവലിയ കോംപ്ലക്സിൽ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. ടൂറിസത്തിലെ തന്നേ ഏറ്റവും വ്യത്യസ്തം എന്ന് പറയാവുന്ന ഈ ലക്ഷ്വറി ടൂറിസം സർവീസുകൾ ആരംഭിച്ചിരിക്കുന്നത് കുവൈറ്റിലെ ബിസിനസ് ഗ്രൂപ്പായ […]

error: Content is protected !!