Advertisment

കോവിഡ് ഇളവുകളിൽ ആരാധനാലയങ്ങളെ ഉൾപ്പെടുത്തണം - മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട്‌ എഎം സനൗഫൽ

New Update

publive-image

Advertisment

നാട്ടിക: കോവിഡ് ഇളവുകളിൽ ആരാധനാലയങ്ങളെ ഉൾപ്പെടുത്തണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട്‌ എഎം സനൗഫൽ ആവശ്യപ്പെട്ടു.

മുസ്‌ലിം ലീഗ് നാട്ടിക പഞ്ചായത്ത്‌ കമ്മറ്റിയുടെ പ്രതിഷേധ ദിനാചരണം തൃപ്രയാർ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാൽപ്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ ലോക്ഡൗൺ ഇളവുകൾ വന്നിരിക്കുകയാണ്. ടി.പി.ആർ കുറഞ്ഞ പ്രദേശങ്ങളിൽ എല്ലാ കടകളും പ്രവർത്തിച്ചുതുടങ്ങി. കെ.എസ്.ആർ.ടി.സി സർവീസുകളടക്കം പൊതുഗതാഗതം സാധാരണ നിലയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. സെക്രട്ടേറിയറ്റടക്കമുള്ള ഓഫീസുകളും സജീവമാണ്.

publive-image

മാർക്കറ്റുകളും ബീവറേജുകളുമെല്ലാം തുറക്കാൻ അനുമതി നൽകിയ സർക്കാർ ആരാധനാലയങ്ങളോട് വിവേചനം കാട്ടരുത്. അതിതീവ്ര വ്യാപനമുള്ള പ്രദേശങ്ങളിലൊഴികെ

ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്നും സനൗഫൽ ആവശ്യപ്പെട്ടു.

മുസ്‌ലിം ലീഗ് നാട്ടിക നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ എ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.

thrissur news
Advertisment