Advertisment

നിങ്ങൾ "അമ്പിളി" യെ കണ്ടുവോ ?

author-image
ജയശങ്കര്‍ പിള്ള
Updated On
New Update

publive-image

Advertisment

അമ്പിളി - ജോൺ പോൾ ഗുപ്പി എന്ന സിനിമയ്ക്ക് ശേഷം മലയാളിയ്ക്ക് സമ്മാനിച്ച ഒന്നാണ് അമ്പിളി.

നിഷ്കളങ്കവും,വാചാലവും ആയ സ്നേഹത്തിന്റെ,പ്രേമത്തിന്റെ,തമാശയുടെ ചിത്ര കൂട്ട്.

സുബിൻ ഷാഹിർ അമ്പിളിയിലൂടെ നമുക്ക് സമ്മാനിയ്ക്കുന്നത് നമ്മൾ എല്ലാവരും എപ്പോഴെങ്കിലും ഒക്കെ ആയി നമ്മുടെ നാട്ടിൻപുറത്തും,ചുറ്റുപാടിലും ഒക്കെ കണ്ടു പരിചയിച്ചതും മറന്നതും ആയ ഏതോ ഒരു മുഖം ആണ്.

കൊച്ചു കുട്ടികളുടെ കൂടെ ക്രിക്കറ്റ് കളിയ്ക്കുന്ന,കുഞ്ഞി കവിതകൾ എഴുതുന്ന,നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരൻ.അവന്റെ പ്രണയവും,സഹജീവി സ്നേഹവും തനി മലയോര കർഷക ചുറ്റുപാടും ഒക്കെ ആയി നല്ലൊരു സിനിമ.

സ്വന്തം വ്യക്തി ലാഭങ്ങൾക്കായി ഒരു സാധാരണക്കാരനെ എങ്ങിനെ ഉപയോഗിയ്ക്കുന്നു എന്നും, ഒഴിവാക്കപ്പെടുന്നു എന്നും വളരെ നന്നായി ചിത്രീകരിച്ചിരിയ്ക്കുന്നു. മാറുന്ന ലോകത്തിൽ വ്യക്തി ബന്ധങ്ങൾക്കോ, പ്രണയത്തിനോ, കളിക്കൂട്ടുകാർക്കോ ഒന്നും വിലയില്ല എങ്കിലും പോരായ്മകളെ ഉൾക്കൊണ്ട് എങ്ങിനെ പ്രണയത്തെ സാക്ഷാത്കരിയ്ക്കുന്നു എന്നതിനും , കാലത്തിനോടുള്ള ഒരു മറു ചോദ്യവും ആണ് ഈ സിനിമ.

വീണ്ടും.. പണത്തേക്കാൾ ഉപരിയായി ആത്മബന്ധങ്ങൾ, വ്യക്തികൾ, കൂട്ടുകാർ, പ്രണയം, നാട്ടുകാർ, നാട് എല്ലാം സ്വന്തമെന്നപോലെ മനസ്സിൽ , പ്രവർത്തിയിൽ കാത്തു സൂക്ഷിച്ച അമ്പിളി പൊട്ടിചിരിപ്പിയ്ക്കുന്ന മുഹൂർത്തങ്ങൾ സമ്മാനിച്ച് , കണ്ണുകൾ ഈറൻ അണിയിച്ചു ഒരു പൂർണ്ണ ചന്ദ്രൻ ആയി സിനിമയ്ക്ക് തിളക്കം നൽകുന്നു.

സുബിൻ,തൻവി നായികാ നായകന്മാർക്ക് ഇമ്പമേറിയ പ്രണയ ഗാനം സമ്മാനിച്ച വിഷ്ണു വിജയും കൈയ്യടി വാങ്ങുന്നു. കുടുംബ സമേതം കാണുവാൻ പറ്റിയ നല്ലസിനിമകളിൽ മികച്ച ഒന്നാണ് അമ്പിളി .

AMBILI
Advertisment