Advertisment

അമേരിക്കയിൽ കോവിഡ് സ്ഥിതി രൂക്ഷം, ഇന്ത്യ രണ്ടാം സ്ഥാനത്ത് !!

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

അമേരിക്കയിൽ കോവിഡ് വ്യാപനം കൂടുന്നതല്ലാതെ കുറയുന്നില്ല. 33 കോടി ജനസംഖ്യയുള്ള അമേരിക്ക യിൽ ഇതുവരെ 34 ലക്ഷം പേർ രോഗബാധിതരായിട്ടുണ്ട്. മരണം 1.38 ലക്ഷം. ഇന്നലെ ഒരു ദിവസം റിപ്പോർട്ട് ചെയ്ത രോഗബാധിതർ 65000 ത്തിലധികമാണ്. ഇതുവരെ രോഗവിമുക്തർ 15.5 ലക്ഷം പേരാണ്. കോവിഡ് ബാധ അതിരൂക്ഷമായ കാലിഫോർണിയയിലെ റസ്റ്റോറന്റുകൾ,ബാറുകൾ,തിയേറ്റർ എല്ലാം അടച്ചുപൂട്ടി.

Advertisment

publive-image

ഒരു ദിവസം ഏറ്റവും കൂടുതൽ ആളുകൾ രോഗബാധിതരാകുന്നത് അമേരിക്ക കഴിഞ്ഞാൽ ഇന്ത്യയിലാണ്. ഇന്നലെ ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 9 ലക്ഷം കടന്നിരിക്കുകയാണ്. 8 ലക്ഷത്തിൽ നിന്ന് 9 ലക്ഷത്തിലേക്കെത്തിയത് കേവലം 3 ദിവസം കൊണ്ടാണ്. ഇന്ത്യയിൽ ഓരോ ദിവസവും 25000 ത്തിൽ കൂടുതലാളുകൾ രോഗബാധിതരാകുന്നുണ്ട്. അമേരിക്കയിൽ ഇത് 40000 എന്ന കണക്കിലാണ്.

ഇന്ത്യയിൽ ഒരു ലക്ഷം രോഗികളാകുന്നത് 110 ദിവസം കൊണ്ടായിരുന്നു ( 30 ജനുവരി - 18 മെയ്) അടുത്ത 15 ദിവസത്തിൽ 2 ലക്ഷമായി. പിന്നീട് 10 ദിവസം കൊണ്ട് 3 ലക്ഷവും 8 ദിവസം കൊണ്ട് 4 ലക്ഷവും 6 ദിവസം കൊണ്ട് 5 ലക്ഷവും 5 ദിവസം കൊണ്ട് 6 ലക്ഷവും വീണ്ടും 5 ദിവസം കൊണ്ട് 7 ലക്ഷവും 4 ദിവസം കൊണ്ട് 8 ലക്ഷവും 3 ദിവസം കൊണ്ട് ഇന്നലെ 9 ലക്ഷവുമാകുകയായിരുന്നു.

ഇന്ത്യയിൽ ഇതുവരെയുള്ള കോവിഡ് മരണം 23,736 ആണ്. മാർച്ച് 11 ന് കർണാടകയിലായിരുന്നു ആദ്യകോവിഡ് മരണം സംഭവിച്ചത്.അതിനുശേഷം മാർച്ച് 31 വരെ മരിച്ചത് 50 പേരായിരുന്നു.ഏപ്രിലിൽ 1104 പേരും മേയ് മാസത്തിൽ 4253 പേരും ജൂൺ മാസം 12543 പേരുമാണ് മരണപ്പെട്ടത്.ഈ മാസം ഇന്നലെ വരെ മരണം 6000 ത്തിലധികമായിരിക്കുന്നു.

മഹാരാഷ്ട്രയിൽ മരണം 10000 കടന്നപ്പോൾ തമിഴ്നാട്ടിൽ മരണനിരക്ക് 2000 ആകുന്നു. ഡൽഹിയിൽ 3000 ത്തിലധികവും ഗുജറാത്തിൽ 2000 ത്തിലധികവുമാണ് മരണനിരക്ക്. പശ്ചിമബംഗാളിലും ഉത്തർപ്രദേശിലും മരിച്ചവർ 1000 ത്തോളമാകുന്നു. കേരളത്തിൽ മരണനിരക്ക് 32 ആണെങ്കിലും കേരളത്തിനുവെളിയിലും വിദേശരാജ്യങ്ങളിലുമായി മരിച്ച മലയാളികളുടെ എണ്ണം 400 നടുത്താണ്.

ബാംഗ്ലൂർ,ഹൈദരാബാദ് എന്നിവിടങ്ങൾ പുതിയ ഹോട്സ്പോട്ട് ഏരിയ ആയി മാറുകയാണ്. ഇന്ത്യയിൽ 62% അതായത് 5 ലക്ഷത്തിലധികം ആളുകൾ രോഗമുക്തരായത് ആശാവഹമായ വസ്തുതയാണ്.

ലോകരാജ്യങ്ങളിൽ ബ്രസീലിൽ മരണനിരക്ക് 72,000 കടന്നപ്പോൾ രോഗബാധയിൽ അൽപ്പം ശമനമുണ്ടായി രിക്കുന്നു. രോഗം ഗുരുതരമായവർ അവിടെയിപ്പോൾ 8000 ത്തിലധികം പേരാണുള്ളത്. റഷ്യയിൽ നേരിയ നിയന്ത്രണം കൈവന്നിരിക്കുന്നു. മരണം 11000 ത്തിൽ പുറത്താണ്.

ഇപ്പോൾ രോഗം പടരുന്ന രാജ്യങ്ങളിൽ അമേരിക്ക, ബ്രസീൽ, റഷ്യ, ഇന്ത്യ എന്നിവ കഴിഞ്ഞാൽ മെക്സിക്കോ,പെറു ,ദക്ഷിണാഫ്രിക്ക,ബെൽജിയം എന്നീ രാജ്യങ്ങളിലാണ് രോഗാബാധ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്..ലോകമാകെ രോഗബാധിതർ, 1,32,48,955- രോഗവിമുക്തർ - 77,17,972, ഇതുവരെ മരണം - 5,75,841..

america covid case
Advertisment