/sathyam/media/post_attachments/JpVoL2JCtKP8usnpRaUl.jpg)
ബഗല്‍കോട്ട്: കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ചുകൊണ്ടുള്ള നിലപാട് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മൂന്ന് കാര്‍ഷിക നിയമങ്ങളും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്നും കര്‍ഷക ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ പറഞ്ഞു.
കര്‍ണാടകയിലെ ബഗല്‍കോട്ടിലെ ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരോടുള്ള കോണ്‍ഗ്രസിന്റെ സമീപം ശരിയല്ലെന്നും അമിത് ഷാ വിമര്‍ശിച്ചു. അധികാരത്തിലിരുന്ന കാലത്ത് നിങ്ങള്‍ എന്തുകൊണ്ട് 6000 രൂപ പ്രതിവര്‍ഷം കര്‍ഷകര്‍ക്ക് നല്‍കിയില്ല. പ്രധാന്‍മന്ത്രി ഫസല്‍ ഭീമാ യോജന, ഭേദഗതി വരുത്തിയ എഥനോള്‍ പോളിസി എന്നിവ എന്തുകൊണ്ട് അക്കാലത്ത് നടപ്പാക്കിയില്ലെന്നും അമിത് ഷാ ചോദിച്ചു.
ഇപ്പോള്‍ കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ ലോകത്തും രാജ്യത്തെവിടെയും വില്‍ക്കാന്‍ സാധിക്കുമെന്നും അമിത് ഷാ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us