ന്യൂഡല്‍ഹി:ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രായം നടപടി ഒഴിവാക്കാനുള്ള മറയാക്കാനാവില്ല. ഡല്‍ഹി പോലീസിനു മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമില്ലെന്നും അമിത് ഷാ പറഞ്ഞു.
അതേ സമയം ഡല്‍ഹി പോലീസിനെതിരെ ദിഷ രവി നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡല്‍ഹി പോലീസ് തന്റെ വാട്സ് ചാറ്റ് ഉള്‍പ്പെടെ സ്വകാര്യ സംഭാഷണങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും വാട്സ് ആപ് ചാറ്റുകള്‍ ഉള്‍പ്പടെയുള്ള അന്വേഷണ വിവരങ്ങള്‍ പോലീസ് ചോര്‍ത്തി നല്‍കുന്നത് തടയണമെന്നും ചൂണ്ടിക്കാട്ടിയാണ് ദിഷ കോടതിയെ സമീപിച്ചത്.
തന്റെ വാട്സ് ആപ്പ് ചാറ്റുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നു മാധ്യമങ്ങളെ വിലക്കണമെന്നും കേബിള്‍ ടിവി ചട്ടങ്ങള്‍ ലംഘിച്ച ചാനലുകള്‍ക്കെതിരേ നടപടി വേണമെന്നും ദിഷയുടെ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.