Advertisment

അനർഗ്ഗള സംഗീതത്തിന്റെ ഉറവുകൾ തുറന്ന് സ്നേഹ സംഗീത പെരുമഴ പെയ്യിച്ച് സ്റ്റോക്ക് ഓൺ ട്രെന്റിലെ അൻസൽ സൈജുവും സാം ആന്റണിയും ജോഷ്വാ ആഷ്ലിയും .....

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update

കോവിഡ് - 19 എന്ന മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവുമർപ്പിക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ "LET'S BREAK IT TOGETHER" ൽ ഇന്നലെ പ്രേക്ഷകരെ ആനന്ദ സാഗരത്തിലാറാടിച്ച് സ്റ്റോക്കിലെ അൻസലും സാമും ജോഷ്വായും തീർത്തത് ലൈവ് ഷോയിലെ പുതിയൊരേട്. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ ജോസഫിലെ " ഉയിരിൻ നാഥനേ" എന്ന ഗാനം ശ്രുതി മധുരമായി വയലിനിൽ വായിച്ച് കൊണ്ട് അൻസൽ തുടക്കം കുറിച്ച ഷോ ഒരു മണിക്കൂറോളം നീണ്ട് നിന്നു.

Advertisment

publive-image

തുടർന്ന് ഷാരൂഖ് ഖാന്റെ സൂപ്പർ ഹിറ്റ് ചിത്രം ദിൽവാലേ ദുൽഹനിയ ലേ ജായേംഗെയിലെ "തുജെ ദേഖാ തോ യെ ജാനാ സനം" എന്ന ഗാനം സാം അതി മനോഹരമായി ഗിറ്റാറിൽ വായിച്ചപ്പോൾ അടുത്ത ഊഴം ജോഷ്വായുടേതായിരുന്നു.

2019 ൽ പുറത്തിറങ്ങിയ മർജാവാൻ എന്ന ഹിന്ദി ചിത്രത്തിലെ "തും ഹി ആനാ" എന്ന ഗാനം പിയാനോയിൽ ശ്രവണ സുന്ദരമായി വായിച്ച് കൊണ്ടായിരുന്നു ജോഷ്വായുടെ ഷോയിലെ അരങ്ങേറ്റം.

തുടർന്ന് മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആലപിച്ച ത്രിമൂർത്തികൾ

പ്രേക്ഷകർക്ക് സമ്മാനിച്ചത് ശുദ്ധ സംഗീതത്തിന്റെ അനിർവചനീയ നിമിഷങ്ങളായിരുന്നു. ഷോ അവസാനിക്കുന്നതിന് മുൻപായി ലൈവിൽ വന്ന മാതാപിതാക്കളായ സൈജു ജോസഫ് - ജയമോൾ സൈജു (അൻസൽ), ആന്റോ ജോസ് - സിനി ആന്റോ (സാം), ആഷ്ലി കുര്യൻ - ബെറ്റി കുരിയാക്കോസ്സ് (ജോഷ്വാ) എന്നിവർ

"LET'S BREAK IT TOGETHER" ലൈവ് ടാലന്റ് ഷോയുടെ സംഘാടകരായ യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർക്ക് നന്ദി പറഞ്ഞു. മാതാപിതാക്കളെ പ്രതിനിധീകരിച്ച് ലൈവിൽ സംസാരിച്ച

S M A സെക്രട്ടറി കൂടിയായ സിനി ആന്റോ കുട്ടികളുടെ സർഗ്ഗശേഷിയെ പ്രോത്സാഹിപ്പിക്കുവാൻ വേണ്ടി യുക്മയും യുക്മ സാംസ്കാരിക വേദിയും നടത്തുന്ന എല്ലാ കാര്യങ്ങൾക്കും നന്ദി പറഞ്ഞു. ഷോയിൽ ആദ്യവസാനം കുട്ടികൾക്ക് പ്രോത്സാഹനവുമായി ലൈവ് കണ്ട നൂറ് കണക്കിന് പ്രേക്ഷകർക്ക് സിനി ഹൃദയപൂർവ്വം നന്ദി പ്രകാശിപ്പിച്ചു.

പഠനത്തോടൊപ്പം സംഗീതത്തിലും, നൃത്തത്തിലും, കായിക മേഖലയിലും ഒരു പോലെ ശോഭിക്കുന്ന അൻസൽ, സാം, ജോഷ്വാ എന്നീ കൌമാര പ്രതിഭകൾക്ക് പ്രകാശ പൂർണ്ണമായ ഒരു ഭാവി ജീവിതം ആശംസിക്കുന്നു. യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ എല്ലാവിധ ആശംസകളും നേരുന്നു.."LET'S BREAK IT TOGETHER" ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.

"LET'S BREAK IT TOGETHER" ഷോയുടെ അടുത്ത ലൈവ് 11/07/2020 ശനിയാഴ്ച വൈകുന്നേരം 5 PM ന് ( ഇൻഡ്യൻ സമയം രാത്രി 9:30) ആയിരിക്കും.

കോവിഡ് - 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.

എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന "ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ " എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.

യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602), യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

ANARGALLA
Advertisment