New Update
Advertisment
വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ അക്രമിക്കപ്പെട്ട ഒമ്പതോളം കേസുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പങ്കുണ്ടെന്ന് ഡിജിപി ഗൗതം സാവന്‍.
സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനായി ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ഗൂഢാലോചനയാണിതെന്നും ക്ഷേത്രങ്ങള്‍ക്കെതിരായ ആക്രമങ്ങള്‍ക്ക് പിന്നില്‍ പ്രതിപക്ഷ പാര്‍ട്ടികളാണെന്നുമാണ് ആരോപണം.
ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ നശിപ്പിക്കല്‍, ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട സംഭങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തല്‍ വ്യാജപ്രചാരണങ്ങള്‍ നടത്തല്‍ തുടങ്ങി ഒമ്പതോളം കേസുകളില്‍ 15 തെലുങ്കു ദേശം പാര്‍ട്ടി (ടി.ഡി.പി) പ്രവര്‍ത്തകരും നാല് ബിജെപി പ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.