Advertisment

'വിഷാദം' വെടിഞ്ഞ് ആന്‍ഡ്രിയ മടങ്ങിവരുന്നു

New Update

വിഷാദരോഗം മൂലം അഭിനയത്തില്‍നിന്നു വിട്ടുനിന്ന ആന്‍ഡ്രിയ ജെര്‍മിയ വീണ്ടും സിനിമയില്‍ സജീവമാകുന്നു. സൗന്ദര്യസംരക്ഷണം, കേശസംരക്ഷണം എന്നു തുടങ്ങി അഴക് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ടിപ്‌സുകളുടെ ബഹളമാണ് യൂട്യൂബിലും സോഷ്യല്‍മീഡിയയിലുമെല്ലാം.

Advertisment

publive-image

നിലം തൊടും മുടി സ്വന്തമാക്കാന്‍ സഹായിക്കുന്ന ഒരു സിമ്പിള്‍ ടിപ്‌സ് പരിചയപ്പെടുത്തുകയാണ് നടിയും ഗായികയുമായ ആന്‍ഡ്രിയ. എന്നാല്‍ സംഭവം കാര്യമായി എടുക്കാന്‍ വരട്ടെ, തമാശ രൂപേണയാണ് ആന്‍ഡ്രിയ ടിപ്‌സ് പരിചയപ്പെടുത്തുന്നത്. ചക്രാസനം പൊസിഷനിലുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ആന്‍ഡ്രിയയുടെ കുസൃതി.

'അന്നയും റസൂലും' എന്ന ചിത്രമാണ് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ആന്‍ഡ്രിയയെ സുപരിചിതയാക്കിയത്. 'ലണ്ടന്‍ ബ്രിഡ്ജ്', 'ലോഹം', 'തോപ്പില്‍ ജോപ്പന്‍' എന്നീ മലയാള ചിത്രങ്ങളിലും ആന്‍ഡ്രിയ അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമയില്‍ തിരക്കുള്ള നായികയായിരുന്ന ആന്‍ഡ്രിയ കുറച്ചുകാലം സിനിമയില്‍നിന്ന് അകന്നുനിന്നിരുന്നു. കടുത്ത വിഷാദരോഗം കാരണമാണ് താന്‍ ബ്രേക്ക് എടുത്തതെന്നായിരുന്നു ആന്‍ഡ്രിയയുടെ വെളിപ്പെടുത്തല്‍. തമിഴ്ചിത്രമായ 'കെ.ഡി (കറുപ്പുദുരൈ)' യിലെ 'ടുഗ്്‌ലുക്ക്' എന്ന ഗാനവുമായാണ് ആന്‍ഡ്രിയയുടെ മടങ്ങിവരവ്.

വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയബന്ധവും അതില്‍ നിന്നും നേരിട്ട പീഡനങ്ങളുമാണ് തന്നെ വിഷാദരോഗത്തില്‍ എത്തിച്ചതെന്നും. രോഗത്തെ മറികടക്കാന്‍ ആയുര്‍വേദവും യോഗയുമാണ് തന്നെ സഹായിച്ചതെന്നും ആന്‍ഡ്രിയ തുറന്നു പറഞ്ഞിരുന്നു. വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുക്കങ്ങളിലാണ് ആന്‍ഡ്രിയ ഇപ്പോള്‍.

andrea jeremia tips
Advertisment