/sathyam/media/post_attachments/GUsTU7SmdiuLS4u8Eb97.jpg)
ലഖ്‌നൗ: നിരന്തരം ശല്യംചെയ്യുന്നുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ജലാവ് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ അനൂജ് മിശ്രയെ രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
ശനിയാഴ്ച ഒറായിലെ റെയില്‍വെ സ്റ്റേഷന്‍ റോഡിലാണ് സംഭവം നടന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. കോണ്‍ഗ്രസ് നേതാവ് തങ്ങളെ നിരന്തരം ഫോണില്‍ വിളിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നുവെന്ന് മിശ്രയെ മര്‍ദ്ദിച്ച മായ, വര്‍ഷ എന്നിവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപിച്ചു.
जालौन: छेड़खानी कर रहे @INCUttarPradesh कांग्रेस के जिलाध्यक्ष अनुज मिश्रा की सेवा युवतियों ने चप्पलों से की, उरई के रेलवे स्टेशन का मामला @aap_ka_santosh@Rajlko@navalkant@shalabhmani@ashokmisra2@tarunkantbjp@Himanshu4bjpup@aadeshShuklaa@Dharmendra_Lko@AjayendraRSpic.twitter.com/B6xXnT77PR
— gyanendra shukla (@gyanu999) November 1, 2020
യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനോട് പരാതിപ്പെട്ടുവെങ്കിലും അദ്ദേഹത്തിനെതിരെ യാതൊരു നടപടിയും ഉണ്ടായില്ല. പൊലീസിൽ പരാതി പെട്ടിട്ടും നടപടി ഇല്ലാതെ വന്നതോടെയാണ് പരസ്യമായി കയ്യേറ്റം ചെയ്യാൻ യുവതികൾ തീരുമാനിച്ചത്.
ഷർട്ടൊക്കെ വലിച്ചു കീറിയ ശേഷം ഇയാളെ കൊണ്ട് യുവതികൾ കാലു പിടിപ്പിക്കുന്നതും വിഡിയോയിൽ കാണാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us