Advertisment

മോദി ഭക്തനില്‍ നിന്നും വിരോധിയായി അനുപം ഖേര്‍

author-image
ഫിലിം ഡസ്ക്
New Update

ബോളിവുഡ് താരം അനുപം ഖേര്‍ വളരെ കാലമായി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന വ്യക്തിയാണ്. ബിജെപി എടുക്കുന്ന തീരുമാനങ്ങള്‍ക്കും അദ്ദേഹം പിന്തുണ അറിയക്കാറുണ്ട്. എന്നാല്‍ രാജ്യത്തെ കൊവിഡ് അവസ്ഥ അതീവ ഗുരുതരമായതോടെ മോദി ഭക്തിയില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ് അനുപം ഖേര്‍. രാജ്യത്തെ സ്ഥിതിക്ക് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് പൂര്‍ണ്ണ ഉത്തരവാദിയെന്നും അനുപം ഖേര്‍ പറഞ്ഞു.

Advertisment

publive-image

കേന്ദ്രത്തിന് എവിടെയോ പിഴച്ചു. സ്വന്തം ഇമേജിനേക്കാള്‍ പൗരന്‍മാരുടെ ജീവനാണ് വലുതെന്ന് മനസിലാക്കേണ്ട സമയമാണിതെന്ന് അനുപം ഖേര്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രാജ്യത്ത് കൊവിഡ് രോഗികളുടെ കുടുംബക്കാര്‍ ആശുപത്രി കിടക്കയ്ക്ക് വേണ്ടി യാചിക്കുന്നു. ശവശരീരങ്ങള്‍ നദിയില്‍ ഉഴുകുന്നു. കൂടാതെ ദുരിതം അനുഭവിക്കുന്ന രോഗികളും. ഇതിനെല്ലാം പരിഹാരം കാണേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അനുപം ഖേര്‍ കൂട്ടിച്ചേര്‍ത്തു.

‘ഉയര്‍ന്ന് വരുന്ന വിമര്‍ശനങ്ങള്‍ ശരിയാണെന്നാണ് എനിക്ക് തോന്നുന്നത്. സര്‍ക്കാരിന് വോട്ട് ചെയ്ത ജനങ്ങള്‍ക്ക് വേണ്ടി കാര്യങ്ങള്‍ ചെയ്യേണ്ട സമയമാണിത്. ശവശരീരങ്ങള്‍ ഒഴുകുന്നത് കണ്ട് മിണ്ടാതിരിക്കാന്‍ മനുഷ്യത്വമില്ലാത്ത വ്യക്തിക്കെ കഴിയു. പക്ഷെ ഈ അവസരം മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ദുരുപയോഗം ചെയ്യുന്നതും ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

പൗരന്‍മാര്‍ എന്ന നിലയില്‍ നമ്മള്‍ ക്ഷുബിതരാകേണ്ടിയിരിക്കുന്നു. സംഭവിച്ചതിന് സര്‍ക്കാര്‍ ഉത്തരവാദികളാണെന്ന് സമ്മതിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ANUPAMKHER CRIIZED MODI
Advertisment