Advertisment

അപര്‍ണ എന്റര്‍പ്രൈസസ് അടുത്ത നാലു വര്‍ഷം അല്‍ടെസ ബ്രാന്‍ഡില്‍ 100 കോടി നിക്ഷേപിക്കുന്നു

New Update

publive-image

Advertisment

കൊച്ചി: കെട്ടിട നിര്‍മാണ സാമഗ്രികളുടെ രംഗത്ത് പ്രമുഖരായ അപര്‍ണ എന്റര്‍പ്രൈസസ് ലിമിറ്റഡ് അടുത്ത നാലു വര്‍ഷം അല്‍ടെസ ബ്രാന്‍ഡ് അലുമിനിയം വിന്‍ഡോ, ഡോര്‍ നിര്‍മാണത്തിനായി 100 കോടി രൂപ നിക്ഷേപിക്കുന്നു. ഉല്‍പ്പന്ന ശ്രേണി ശക്തിപ്പെടുത്തുന്നതിനും മാര്‍ക്കറ്റിങിനും റീട്ടെയിലിങ്ങിനുമായി നിക്ഷേപം ഉപയോഗിക്കും.

ഏറ്റവും പുതിയ അലുമിനിയം സ്ലിം സ്ലൈഡിങ് ഡോര്‍ സിസ്റ്റമായ എസിഎ എം-19 ശ്രേണിയുടെ അവതരണവും ഈ വേളയില്‍ നടന്നു. നേര്‍ത്ത പാളിയിലാണ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. അല്‍ടെസയുടെ ഏറ്റവും സ്ലിം സ്ലൈഡിങ് ഡോര്‍ സിസ്റ്റമാണിത്.

ലളിതമായ രൂപകല്‍പ്പനയിലുള്ള നൂതനമായ ഈ സംവിധാനം ഇന്റര്‍ലോക്ക് ഉള്‍പ്പടെ വാതില്‍ തുറക്കുന്നതിലുടനീളം 19 എംഎം നേര്‍ത്ത അലുമിനിയം പ്രൊഫൈല്‍ വാഗ്ദാനം ചെയ്യുന്നു. കോര്‍ണര്‍ ഓപ്പണിങ്ങിനും സിസ്റ്റത്തിനും ഉപയോഗിക്കാം.

ഇന്ത്യയിലെ അലുമിനിയം വിന്‍ഡോ, ഡോര്‍ സിസ്റ്റം വിപണി 20,000 കോടി രൂപയ്ക്ക് അടുത്തു വരുന്നു, ഇതിന്റെ സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് 7.9% ആണെന്നും നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ക്കും സര്‍വീസിനും നല്ല ഡിമാന്‍ഡുണ്ടെന്നും ഇതിന് അനുസരിച്ച് തങ്ങള്‍ ഉയരുകയാണെന്നും 100 കോടിയില്‍ 60 ശതമാനം ഫണ്ടും ഉല്‍പ്പാദന ശേഷി ശക്തിപ്പെടുത്താനും ബാക്കി ഗവേഷണ-വികസനങ്ങള്‍ക്കും ഡീലര്‍ഷിപ്പ് വിപുലമാക്കുന്നതിനുമാണെന്നും വളര്‍ച്ചയ്ക്കു പിന്തുണയായി ടീമിനെ ശക്തിപ്പെടുത്താനും പ്ലാന്‍ ചെയ്യുന്നുണ്ടെന്നും 2021 അവസാനത്തോടെ 100 പേരെ കൂടി എടുക്കാനും ഇത് കൂടുതലും തെലങ്കാനയില്‍ നിന്നായിരിക്കുമെന്നും 2025ഓടെ സംഘടിത അലുമിനിയം ഡോര്‍, വിന്‍ഡോ വിപണിയില്‍ അല്‍ടെസ 8-10 ശതമാനം കൈയ്യടക്കുമെന്ന് ഉറപ്പുണ്ടെന്നും അപര്‍ണ എന്റര്‍പ്രൈസസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അശ്വിന്‍ റെഡ്ഡി പറഞ്ഞു.

2019ല്‍ അവതരിപ്പിച്ച അല്‍ടെസയ്ക്ക് അലുമിനിയം വിന്‍ഡോ, ഡോറുകളുടെ വിപുലമായ ശ്രേണിയുണ്ട്. അല്‍ടെസ എസിഎ എം-19മായി ബ്രാന്‍ഡ്, പ്രീമിയം അലുമിനിയം വിന്‍ഡോ, ഡോര്‍ വിപണിയില്‍ കൂടുതല്‍ ശക്തമാകും. എസിഎ എം-19 അപര്‍ണ എന്റര്‍പ്രൈസസില്‍ നിന്നുള്ള ഏറ്റവും സ്ലിം സ്ലൈഡിങ് ഡോര്‍ സംവിധാനമാണ്.

സ്ലിം ഇന്റര്‍ലോക്ക്, റിവേഴ്‌സ് ഇന്റര്‍ലോക്ക് സംവിധാനങ്ങളോടെയാണ് ഇവ വരുന്നത്. മറ്റ് സ്ലൈഡിങ് ഡോറുകളുടെ 40 എംഎം കനത്തിന് പകരം 19എംഎം ആണ് ഇവയുടെ കനം. എസിഎ എം-19 സിസ്റ്റത്തിന് 6.72 എം2 അളവ്‌വരെ സിംഗിള്‍ പാനലിന് കൈകാര്യം ചെയ്യാം.

സിംഗിള്‍ പാനല്‍ ഭാരം 300 കിലോഗ്രാംവരെയും മാനേജ് ചെയ്യാം. നേര്‍ത്ത പ്രൊഫൈലുകളുള്ള ഈ സംവിധാനം വീടിനകത്തേക്ക് കൂടുതല്‍ പ്രകാശം കടക്കാന്‍ സഹായിക്കും, ഒപ്പം പുറമേയുള്ള കാഴ്ചകള്‍ തടസ്സപ്പെടുത്തുകയുമില്ല. സ്ലിം ഇന്റര്‍ലോക്കുകള്‍ ആകര്‍ഷകമായി കണക്കാക്കുകയും സമകാലിക രൂപത്തിന് സമാനവുമാണ്.

business news
Advertisment