Advertisment

പി.ജെ ജോസഫിന്‍റെ മകൻ അപ്പു സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത

New Update

കോട്ടയം : എന്നും മക്കൾ രാഷ്ട്രീയത്തിനെതിരെ മനസാ , വാചാ , കർമ്മണ പ്രതികരിച്ചിട്ടുള്ള ജനപ്രിയനും ജനകീയനുമായ കർഷക നേതാവ് പി.ജെ ജോസഫ് സാറിന്റെ മകൻ അപ്പു സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

Advertisment

publive-image

കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതിയിരിക്കുന്ന ഭരണാധികാരികൾക്ക് ചുട്ടമറുപടി പറയുകയും പറയുന്നവ പഠിച്ച് പാകപ്പെടുത്തി വ്യത്യസ്ത മേഖലകളിലൂടെ പ്രവൃത്തിപഥത്തിലെത്തിക്കുകയും ചെയ്യുന്ന പി.ജെ ജോസഫ് സാർ അണികളുടെ ആഗ്രഹത്തിന് സമ്മതം മൂളിയാൽ ഒരു നല്ല ഒരു സാമൂഹ്യ പ്രവർത്തകനും മനുഷ്യ സ്നേഹി യുമായ മകൻ മലീമസമായ രാഷ്ട്രീയ വേദിയിൽ നേരിന്റെയും നെ റിവിന്റെയും പരിമളം പരത്തുക തന്നെ ചെയ്യും.

എത്രയുണ്ടായാലും എത്രയുണ്ടാക്കിയാലും മതിവരാത്ത മന്ത്രി പുത്രന്മാർക്ക് വാക്കും പ്രവൃത്തിയും സമരസപ്പെടുത്തി മാന്യതയും മര്യാദയും ശാന്തതയും സൗമ്യതയുമാർന്ന ശൈലി തന്നെ വാചാലമായ മറുപടിയാണെന്നിരിക്കെ തന്റെ വയ്യാത്ത പൊന്നനുജനെ പൊന്നു മോനെ സ്നേഹിക്കുകയും അവന് അർഹതപ്പെട്ട സ്വത്ത് വിഹിതം അവശതയനുഭവിക്കുന്ന അപരനുവേണ്ടി പങ്കുവെക്കുന്നതിൽ സന്തോഷിക്കുകയും ചെയ്യുന്ന ഒരു നന്മ മരത്തിന് വളരാൻ തക്ക കാലാവസ്ഥ കൊണ്ട് അനുഗൃഹീതമാണ് ഇന്ന് ഈ മണ്ണ് എന്ന് ഞാൻ വിശ്വസിക്കുന്നത്.

ആ തണൽ മരത്തിന്റെ ചുവട്ടിലിരുന്ന് ആശ്വസിക്കാനല്ല,,,,,,,,, പ്രത്യുത ഇതുപോലെയുള്ള നന്മ മരങ്ങൾക്ക് വെള്ളവും വളവും കൊടുക്കുന്ന സുമനസുകൾ അന്യംനിന്നു പോയിട്ടില്ല എന്ന ബോദ്ധ്യത്താൽ സങ്കുചിത സ്വാർത്ഥ ചിന്തകളാൽ നയിക്കപ്പെടുന്നവർക്ക്

തിരിച്ചറിവിന്റെ പാതയിലേക്ക് തിരിച്ചു വരാനുള്ള പ്രചോദനമാ കുമെന്ന വിശ്വാസത്തിലാണ്.

കടപ്പാട് :സന്തോഷ് കാവുകാട്ട്

 

apu politics
Advertisment