Advertisment

പോര്‍ക്കിനെ മട്ടനാക്കിയത് 'അര്‍ക്കാലിയ', പേരുദോഷം കേട്ടത് 'അര്‍ക്കേഡിയ'

New Update

കോട്ടയം: ചങ്ങനാശേരി 'അര്‍ക്കാലിയ' ഹോട്ടലില്‍നിന്നു മട്ടന്‍ ബിരിയാണി കഴിച്ചവര്‍ക്ക് പന്നിയിറച്ചി ലഭിച്ചതായി ആരോപണം. കഴിഞ്ഞദിവസം മട്ടന്‍ ബിരിയാണിയില്‍ പന്നിയിറച്ചി ചേര്‍ത്ത് നല്‍കിയതായി യുവാക്കള്‍ ആരോപണം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് ചങ്ങനാശേരി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിക്കുന്ന 'അര്‍ക്കാലിയ' ഹോട്ടല്‍ അടച്ചു പൂട്ടി. ഭക്ഷണത്തില്‍ പന്നിയിറച്ചിയുണ്ടായിരുന്നോ എന്നു പരിശോധിച്ചശേഷമേ ഇനി ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.

Advertisment

publive-image

ഭക്ഷണം കഴിക്കാനെത്തിയ മൂന്നംഗ സംഘത്തിലെ യുവാക്കളില്‍ ഒരാളാണ് പരാതിയുമായി രംഗത്ത് എത്തിയത്. വിവിധ മതവിശ്വാസത്തില്‍പ്പെട്ടവര്‍ എത്തുന്ന ഹോട്ടലില്‍ ഭക്ഷണം തെറ്റിദ്ധരിപ്പിച്ചു നല്‍കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. തുടര്‍ന്ന് ഡിവൈ.എസ്.പി.എസ്. സുരേഷ് കുമാര്‍, എസ്.എച്ച്.ഒ പി.വി മനോജ്, എസ്.ഐ ഷെമീര്‍ഖാന്‍, ഫുഡ്സേഫ്റ്റി വിഭാഗം എന്നിവര്‍ സ്ഥലത്തെത്തി ഭക്ഷണ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചു. ഫലം ലഭിക്കുന്നതുവരെ കട അടച്ചിടാന്‍ ഉത്തരവിട്ടു.

ഇതിനിടെ, ചങ്ങനാശേരി 'അര്‍ക്കാലിയ' ഹോട്ടലിനെ ചൊല്ലിയുണ്ടായ വിവാദത്തില്‍ 'പേരുദോഷം' മുഴുവന്‍ കിട്ടയത് കോട്ടയത്തെ 'അര്‍ക്കാഡിയ' ഹോട്ടലിനാണ്. കോട്ടയത്തെ അര്‍ക്കാഡിയ ഗ്രൂപ്പിന്റെ ഹോട്ടല്‍ തന്നെയാണ് ചങ്ങനാശേരിയില്‍ പ്രവര്‍ത്തിക്കുന്നതെന്ന രീതിയില്‍ വ്യാജ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ഉണ്ടായി. എന്നാല്‍, ഇത് സംബന്ധിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് അര്‍ക്കാഡിയ ഹോട്ടല്‍ മാനേജ്മെന്റ് അറിയിച്ചു. തങ്ങള്‍ക്ക് ചങ്ങനാശേരിയില്‍ ഹോട്ടലിലില്ല.

അര്‍ക്കേഡിയ എന്ന ഗ്രൂപ്പിലുള്ള ഹോട്ടലുകള്‍ നടത്താന്‍ മറ്റാര്‍ക്കും അധികാരമില്ല. അര്‍ക്കാഡിയ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നതിന് ഇന്ത്യയില്‍ പേറ്റന്റ് ഉള്ളത് കോട്ടയത്തെ അര്‍ക്കാഡിയ ഗ്രൂപ്പിന് മാത്രമാണ്. തങ്ങള്‍ക്ക് കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപവും കറുകച്ചാലിലും നാഗമ്പടത്തും ആലപ്പുഴയിലും മാത്രമാണ് ഹോട്ടലുകള്‍ ഉള്ളതെന്നും അവര്‍ അറിയിച്ചു.

അര്‍ക്കാഡിയ ഹോട്ടലിന്റെ എന്നു പേര് ചേര്‍ത്ത് ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചാരണം നടത്തുന്നവര്‍ക്കെരേ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതായും അര്‍ക്കാഡിയ മാനേജ്മെന്റ് അറിയിച്ചു.

hotel arcalia
Advertisment